Tag: Kozhikode

കോഴിക്കോട് കെഎസ്ആർടിസി ടെർമിനലിന്റ തൂണുകൾ ബലപ്പെടുത്തും

കോഴിക്കോട്: കോഴിക്കോട് കെ.എസ്.ആർ.ടി.സി ടെർമിനലിന്റെ തൂണുകൾ ബലപ്പെടുത്തും. നാലു മാസത്തിനകം പണി പൂർത്തിയാക്കാൻ ഗതാഗത മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ചെന്നൈ ഐഐടിയുടെ മേൽനോട്ടത്തിലായിരിക്കും ശക്തിപ്പെടുത്തൽ. ബലക്ഷയം കണ്ടെത്തിയ കെ.എസ്.ആർ.ടി.സി ടെർമിനലിന്റെ 73 ശതമാനം തൂണുകളും ബലപ്പെടുത്താനാണ് തീരുമാനം.…

രാഹുൽ ഗാന്ധി അനുവദിച്ച 40 ലക്ഷം വേണ്ടെന്ന് മുക്കം നഗരസഭ

കോഴിക്കോട്: മുക്കം സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി, രാഹുൽ ഗാന്ധി എം.പി അനുവദിച്ച 40 ലക്ഷം രൂപ തിരിച്ചെടുക്കണമെന്ന് മുക്കം നഗരസഭ. എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് രാഹുൽ ഗാന്ധി അനുവദിച്ച 40 ലക്ഷം രൂപ റദ്ദാക്കാൻ, മെയ്…

പരിസ്ഥിതി ലോല മേഖല വിധി; കോഴിക്കോട് മലയോര മേഖലകളിലെ ഇന്ന് ഹർത്താൽ

കോഴിക്കോട്: സംരക്ഷിത വനമേഖലയുടെ ചുറ്റുമുള്ള ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയാക്കിയ സുപ്രീം കോടതി വിധിയിൽ പ്രതിഷേധിച്ച് കോഴിക്കോട്ടെ മലയോര മേഖലകളിൽ ഇന്ന് ഹർത്താൽ ആചരിക്കും. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. പൂർണമായി 12 പഞ്ചായത്തുകളിലും ഭാഗികമായി…

മുഖ്യമന്ത്രിയെ പുകഴ്ത്തി കോഴിക്കോട് രൂപത അധ്യക്ഷൻ

കോഴിക്കോട്: മുഖ്യമന്ത്രിയെ പുകഴ്ത്തി കോഴിക്കോട് രൂപതാധ്യക്ഷൻ വർഗീസ് ചക്കാലക്കൽ. തീയിൽ കുരുത്തത് വെയിലത്ത് വാടില്ല എന്നതിന്റെ, ഏറ്റവും നല്ല ഉദാഹരണമാണ് പിണറായി വിജയൻ എന്നും, മികച്ച വികസന കാഴ്ചപ്പാടാണ് മുഖ്യമന്ത്രിക്കുളളതെന്നും ഡോ.വർഗീസ് ചക്കാലക്കൽ പറഞ്ഞു. ആത്മനിയന്ത്രണവും പ്രവർത്തനശേഷിയുമുള്ള വ്യക്തിയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം…

യുനെസ്‌കോയുടെ സാഹിത്യനഗരപദവി നേടിയെടുക്കാന്‍ തയ്യാറായി കോഴിക്കോട്

കോഴിക്കോട്: യുനെസ്കോയുടെ സാഹിത്യ നഗര പദവി കൈവരിക്കാൻ തയ്യാറായി കോഴിക്കോട്. ഇതിന്റെ ഭാഗമായി വിവിധ മേഖലകളിലെ വിദഗ്ധരുമായി ചർച്ച നടത്തി. യോഗത്തിൽ മേയർ ഡോ. ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. അടുത്ത ഘട്ടത്തിൽ ലിറ്ററേച്ചർ ശൃംഖലയിലെ പ്രാഗ് സർവകലാശാല പ്രതിനിധികളുമായി ഓൺലൈൻ…

എം.എൻ കാരശ്ശേരിക്ക് റോഡപകടത്തിൽ പരിക്ക്

കോഴിക്കോട്: അധ്യാപകനും സാമൂഹ്യ നിരീക്ഷകനുമായ എം.എൻ കാരശ്ശേരിക്ക് വാഹനാപകടത്തിൽ പരിക്കേറ്റു. കാരശ്ശേരി സഞ്ചരിച്ചിരുന്ന ഓട്ടോ ചാത്തമംഗലത്തിന് സമീപം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റ കാരശ്ശേരിയെ മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. അദ്ദേഹത്തിന്റെ പരിക്ക്…