Tag: Kozhikode News

താമരശ്ശേരി ചുരത്തിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞു; ഡ്രൈവറുടെ പരിക്ക് ഗുരുതരമല്ല

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി ചുരത്തിൽ വിദേശമദ്യവുമായി വന്ന ലോറി കൊക്കയിലേക്ക് മറിഞ്ഞു. അടിവാരത്തിന് സമീപം 28ൽ ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. പോണ്ടിച്ചേരിയിൽ നിന്ന് മാഹിയിലേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി. ആദ്യ വളവിനും രണ്ടാമത്തെ വളവിനും…

സിൽവർലൈൻ ഓഫിസുകൾക്കായി ചെലവിടുന്നത് ലക്ഷക്കണക്കിന് രൂപ

കോഴിക്കോട്: സിൽവർ ലൈനിന്‍റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുമ്പോഴും ഓരോ ജില്ലയിലും ഓഫീസുകൾ പരിപാലിക്കുന്നതിനായി സർക്കാർ ഖജനാവിൽ നിന്ന് ലക്ഷക്കണക്കിന് രൂപയാണ് ചെലവഴിക്കുന്നത്. ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെ 80 ലക്ഷം രൂപയാണ് കോഴിക്കോട് ഓഫീസ് ഇതുവരെ ചെലവഴിച്ചത്. കോഴിക്കോട്ട് ഇരുനില കെട്ടിടത്തിന്‍റെ വാടക…

കോഴിക്കോട് നിന്ന് പോയ ആംബുലൻസിന് നേരെ ബീഹാറിൽ ആക്രമണം; വാഹനത്തിന് നേരെ വെടിയുതിർത്തു

കോഴിക്കോട്: കോഴിക്കോട് നിന്ന് മൃതദേഹവുമായി പോയ ആംബുലൻസിന് നേരെ ബീഹാറിൽ ആക്രമണം. ജബൽപൂരിൽ നിന്ന് വാരണാസിയിലേക്കുള്ള റോഡിൽ ആംബുലൻസിന് മുന്നിൽ നിന്ന് എയർഗൺ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. നവംബർ 23ന് രാത്രി ഏഴ് മണിയോടെയാണ് കോഴിക്കോട് ട്രെയിൻ തട്ടിയ ബീഹാർ സ്വദേശിയുടെ മൃതദേഹവുമായി…

താരാരാധന ഇസ്‌ലാമിക വിരുദ്ധമെന്ന് സമസ്ത; ഏകദൈവ വിശ്വാസത്തെ കളങ്കപ്പെടുത്തും

മലപ്പുറം: ലോകകപ്പ് ആവേശത്തിനിടെ ഫുട്ബോൾ ലഹരിക്കെതിരെ സമസ്ത. താരാരാധന ഇസ്ലാം വിരുദ്ധമാണെന്ന് സമസ്ത. ഇത് ഏകദൈവ വിശ്വാസത്തെ കളങ്കപ്പെടുത്തുമെന്നാണ് വിശദീകരണം. കൂറ്റൻ കട്ടൗട്ടുകൾ ധൂർത്താണെന്നും പോർച്ചുഗൽ പോലുള്ള രാജ്യങ്ങളെ പിന്തുണയ്ക്കുന്നത് തെറ്റാണെന്നും സമസ്ത പറയുന്നു. ഇന്ന് ജുമുഅ പ്രഭാഷണത്തില്‍ വിശ്വാസികളെ ബോധവല്‍കരിക്കും.…

കാന്തപുരം എ.പി.മുഹമ്മദ് മുസ്‍ലിയാർ അന്തരിച്ചു

കോഴിക്കോട്: പ്രമുഖ ഇസ്‍ലാം മതപണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയുമായ എ.പി.മുഹമ്മദ് മുസ്‍ലിയാർ കാന്തപുരം അന്തരിച്ചു. 75 വയസ്സായിരുന്നു. ഞായറാഴ്ച പുലർച്ചെ ആറ് മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാരുടെ പ്രഥമ ശിഷ്യനാണ്. മയ്യത്ത്…

തരൂരിന് വിലക്ക്? തരൂർ പങ്കെടുക്കുന്ന സെമിനാറില്‍ നിന്ന് പിന്മാറി യൂത്ത് കോൺഗ്രസ്

കോഴിക്കോട്: ശശി തരൂരിനെ പങ്കെടുപ്പിച്ചുള്ള സെമിനാറിൽ നിന്ന് യൂത്ത് കോൺഗ്രസ് പിന്മാറി. തരൂരിനെ പങ്കെടുപ്പിച്ച് കോഴിക്കോട്ട് പരിപാടി നടത്തേണ്ടെന്ന് ഉന്നത നേതാക്കൾ നിർദേശം നൽകി. ‘സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും’ എന്നതായിരുന്നു വിഷയം. കോൺഗ്രസ് അനുകൂല സാംസ്കാരിക സംഘടന സെമിനാർ നടത്തിപ്പ്…

സഹോദരിമാരോട് ലൈംഗികാതിക്രമം; പൊലീസുകാരന് സസ്പെൻഷൻ

കൂരാച്ചുണ്ട് (കോഴിക്കോട്): സഹോദരിമാരോട് ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സി ജി വിനോദ് കുമാറിനെ (41) സസ്പെൻഡ് ചെയ്തു. പരാതിയിൽ കൂരാച്ചുണ്ട് പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്നാണ് നടപടി. കുട്ടികളുടെ അമ്മ…

കോഴിക്കോട്-കണ്ണൂർ റൂട്ടിൽ ട്രെയിൻ സർവീസ് മുടങ്ങി; യാത്രക്കാർ ദുരിതത്തിൽ

കോഴിക്കോട്: കണ്ണൂർ-കോഴിക്കോട് റൂട്ടിൽ ട്രെയിൻ സർവീസ് താറുമാറായി. തലശ്ശേരിക്കും എടക്കാടിനും ഇടയിലുള്ള റെയിൽവേ പാലം കമ്മിഷനിങ് നടക്കുന്നതിനാലാണ് സർവീസുകൾ തടസ്സപ്പെട്ടത്. പ്രശ്നം പരിഹരിക്കാൻ കെഎസ്ആർടിസി അധിക സർവീസുകളും നടത്തുന്നില്ല. ഇന്ന് തന്നെ ഈ റൂട്ടിലെ ട്രെയിൻ സർവീസുകൾ പുനഃസ്ഥാപിക്കുമെന്ന് റെയിൽവേ അറിയിച്ചു.…

കട്ടൗട്ട് വിവാദത്തിൽ വഴിത്തിരിവ്; നീക്കാൻ പറഞ്ഞിട്ടില്ലെന്ന് പഞ്ചായത്ത്

കോഴിക്കോട്: പുള്ളാവൂർ പുഴയിൽ സ്ഥാപിച്ച മെസിയുടെയും നെയ്മറിന്‍റെയും കട്ടൗട്ടുകൾ നീക്കം ചെയ്യാൻ ചാത്തമംഗലം പഞ്ചായത്ത് നിർദ്ദേശം നൽകിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ പുഴയും പുഴയോരവും കൊടുവള്ളി മുനിസിപ്പാലിറ്റിക്ക് കീഴിലാണെന്ന വിശദീകരണവുമായി നഗരസഭാ ചെയർമാൻ. പുഴ കൊടുവള്ളി മുനിസിപ്പാലിറ്റിയുടെ അധികാരപരിധിയിലാണെന്നും ഇരുകരകളിലുമുള്ള പുറമ്പോക്ക്…

മെസിയുടെയും നെയ്മറിന്റെയും വൈറൽ കട്ടൗട്ടുകള്‍ നീക്കം ചെയ്യാൻ അധികൃതർ

കോഴിക്കോട്: പുള്ളാവൂരിലെ പുഴയിൽ സ്ഥാപിച്ച മെസിയുടെയും നെയ്മറിന്‍റെയും കട്ടൗട്ടുകൾ നീക്കാൻ അധികൃതർ നിർദ്ദേശം നൽകി. ഫുട്ബോൾ ലോകകപ്പിന്‍റെ ആവേശത്തിൽ പുള്ളാവൂര്‍ ചെറുപുഴയിൽ ആരാധകർ സ്ഥാപിച്ച മെസിയുടെയും നെയ്മറിന്‍റെയും കട്ടൗട്ടുകൾ നീക്കം ചെയ്യാൻ ചാത്തമംഗലം പഞ്ചായത്ത് സെക്രട്ടറി ആണ് നിർദ്ദേശം നൽകിയത്. അഭിഭാഷകനായ…