Tag: Kerala

കോട്ടയത്ത് മണ്ണിടിച്ചിലിൽപ്പെട്ട അതിഥി തൊഴിലാളിയെ രക്ഷപ്പെടുത്തി

കോട്ടയം: മറിയപ്പള്ളിയില്‍ മണ്ണിടിച്ചിലിൽ പെട്ട തൊഴിലാളിയെ രക്ഷപ്പെടുത്തി. ബംഗാൾ സ്വദേശിയായ സുശാന്തിനെ ആണ് രക്ഷപ്പെടുത്തിയത്. കഴുത്തറ്റം മണ്ണ് മൂടിയ നിലയിലായിരുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെ പ്രദേശത്ത് വീണ്ടും മണ്ണിടിച്ചിലുണ്ടായത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. കഴുത്തറ്റം മണ്ണിനടിയിലായ അവസ്ഥയിൽ കഴിയെ കൂടുതല്‍ മണ്ണിടിയാതിരിക്കാന്‍ പലക കൊണ്ട്…

മീനങ്ങാടിയിൽ നാട്ടിലിറങ്ങിയ കടുവ പിടിയിൽ; കുടുങ്ങിയത് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ

വയനാട്: മീനങ്ങാടിയിൽ ജനവാസമേഖലയിൽ പ്രവേശിച്ച കടുവ കൂട്ടിലായി. മീനങ്ങാടി കുപ്പമുടി എസ്റ്റേറ്റിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. വ്യാഴാഴ്ച പുലർച്ചെയാണ് കടുവ കൂട്ടിലായത്. എടക്കൽ ഗുഹയിലേക്കുള്ള വഴിയിൽ കുപ്പമുടി എസ്റ്റേറ്റിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. കഴിഞ്ഞ കുറച്ച്…

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു; 39000 രൂപയിലേക്ക് എത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. ഒരു പവൻ സ്വർണത്തിന്‍റെ വില 600 രൂപ വർദ്ധിച്ചു. ഇന്നലെ 160 രൂപ വർദ്ധിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ നിരക്ക് 39,000 രൂപയാണ്. 22 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്ന് ഗ്രാമിന്…

ചാൻസലർ പദവിയിൽ നിന്ന് നീക്കാൻ ബിൽ; വകുപ്പുകളോട് തയ്യാറാക്കാൻ നിർദ്ദേശിച്ച് മന്ത്രിസഭ

തിരുവനന്തപുരം: ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റാനുള്ള ബിൽ തയ്യാറാക്കാൻ ഉന്നത വിദ്യാഭ്യാസ, നിയമ, ധനകാര്യ വകുപ്പുകൾക്ക് മന്ത്രിസഭ നിർദ്ദേശം നൽകി. സർക്കാരിന് മേൽ സാമ്പത്തിക ബാധ്യത സൃഷ്ടിക്കാത്ത തരത്തിലായിരിക്കും ബിൽ നിയമസഭയിൽ അവതരിപ്പിക്കുക. സാമ്പത്തിക ബാധ്യതയുണ്ടെങ്കിൽ ബിൽ നിയമസഭയിൽ പാസാക്കുന്നതിന്…

തെക്കൻ കേരളത്തിലെ ആദ്യ അഗ്നിവീർ റിക്രൂട്ട്മെന്റ് റാലിക്ക് കൊല്ലത്ത് തുടക്കം

കൊല്ലം: കേരളത്തിലെ തെക്കൻ ജില്ലകളിലേക്കുള്ള ആദ്യ അഗ്നിപഥ് ആർമി റിക്രൂട്ട്മെന്‍റ് റാലിക്ക് കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ തുടക്കമായി. ബെംഗളൂരു സോൺ ഡി.ഡി.ജി. ബ്രിഗേഡിയർ എ.എസ്.വലിമ്പേ, ജില്ലാ പൊലീസ് കമ്മിഷണർ മെറിൻ ജോസഫ് എന്നിവരുടെ സാന്നിധ്യത്തിൽ കൊല്ലം കളക്ടർ അഫ്സാന…

കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ ഉദ്ഘാടനം 29ന്; നിതിന്‍ ഗഡ്കരി നിർവഹിക്കും

തിരുവനന്തപുരം: കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി നവംബർ 29ന് ഉദ്ഘാടനം ചെയ്യും. കേന്ദ്ര സഹമന്ത്രിമാരായ വി.കെ.സിംഗ്, വി.മുരളീധരൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ചടങ്ങിന്‍റെ…

ശബരിമല ഭക്തിസാന്ദ്രം; നിയന്ത്രണങ്ങളില്ലാത്തതിനാൽ ദർശനത്തിന് വൻ തിരക്ക്

പത്തനംതിട്ട: ശബരിമല ദർശനത്തിന് വൃശ്ചിക പുലരിയിൽ വൻ തിരക്ക്. ഇന്നലെ ചുമതലയേറ്റ മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി ഇന്ന് രാവിലെ നട തുറന്നു. മണ്ഡലകാലപൂജകൾക്കും നെയ്യഭിഷേകത്തിനും തുടക്കമായി. കൊവിഡ് നിയന്ത്രണങ്ങളില്ലാത്ത തീർത്ഥാടനമായതിനാൽ ആദ്യ ദിവസങ്ങളിൽ ഭക്തരുടെ വൻ തിരക്കാണ് പ്രതീക്ഷിക്കുന്നത്.

വിസി നിയമനം; ഗവർണർക്ക് നൽകിയത് ഉന്നതരുടെ ഭാര്യമാരുടെ പേരുകൾ

തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പുറത്താക്കപ്പെട്ട ഫിഷറീസ് സർവകലാശാല വി.സിക്ക് പകരം നിയമനത്തിന് പട്ടിക ആവശ്യപ്പെട്ടപ്പോൾ സർവകലാശാല ഗവർണർക്ക് നൽകിയത് പ്രമുഖ വ്യക്തികളുടെ ഭാര്യമാരുടെ പേരുകൾ. രണ്ട് പ്രൊഫസർമാരുടെ പേരുകൾ ആണ് രാജ്ഭവന് കൈമാറിയത്. സർവകലാശാലയിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരുടെ ഭാര്യമാരാണ്…

എൻഎസ്എസിന് വേണ്ടി കുഴിയല്ല കക്കൂസ് വെട്ടിയാലും അഭിമാനം; പോസ്റ്റിട്ട് പ്രിയ വര്‍ഗീസ്

കൊച്ചി: കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറുടെ നിയമനത്തെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ പ്രിയ വർഗീസ് ഫേസ്ബുക്കിൽ പരിഹസിച്ച് പോസ്റ്റിട്ടു. നാഷണല്‍ സര്‍വീസ് സ്‌കീമിനുവേണ്ടി കുഴിയല്ല, കക്കൂസ് വെട്ടിയെങ്കിലും അഭിമാനം മാത്രം എന്ന് പ്രിയ വർഗീസ് ഫേസ്ബുക്കിൽ കുറിച്ചു. അത് ഞാനല്ല പക്ഷേ…

വിസി നിയമനം; സർക്കാരിന്റെ ഹർജിക്കെതിരെ സിസ തോമസ്, സത്യവാങ്മൂലം നൽകി

കൊച്ചി: സാങ്കേതിക സർവകലാശാലയുടെ താൽക്കാലിക വൈസ് ചാൻസലർ നിയമനത്തിനെതിരെ സർക്കാർ നൽകിയ ഹർജിയെ ചോദ്യം ചെയ്ത് ഡോ.സിസ തോമസ്. തനിക്ക് വിസിയാകാൻ അർഹതയുണ്ടെന്ന് കാണിച്ച് സിസ തോമസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. തനിക്ക് മുപ്പത്തിയൊന്നര വർഷത്തെ അധ്യാപന പരിചയമുണ്ട്. പ്രൊഫസറായി 13…