Tag: Kerala

ആർസിസി നിയമനങ്ങളിലും സിപിഎം ഇടപെടൽ; ശുപാർശ നൽകിയത് കുടുംബശ്രീയിലൂടെ

തിരുവനന്തപുരം: കുടുംബശ്രീയെ മറയാക്കി ആർ.സി.സി നിയമനങ്ങളിലും സിപിഎം ഇടപെടൽ. നഴ്സ്, ഫാർമസിസ്റ്റ്, സൂപ്പർവൈസർ ഉള്‍പ്പെടെയുള്ള ഒഴിവുകളിലേക്കാണ് കുടുംബശ്രീ വഴി ശുപാർശ നൽകിയത്. ബയോമെഡിക്കൽ എഞ്ചിനീയർ‌ തസ്തികളിലേക്കുള്ള നിയമനങ്ങളിലും കുടുംബശ്രീ ശുപാർശ നൽകി. കുടുംബശ്രീയ്ക്ക് സ്വീപ്പര്‍, ക്ലീനർ‌ തസ്തികകളിൽ മാത്രമാണ് അനുമതിയുള്ളത്. ഇത്…

കേരളാ പൊലീസിൽ വൻ അഴിച്ചുപണി; കത്ത് വിവാദം അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

തിരുവനന്തപുരം: കേരളാ പൊലീസിൽ വൻ അഴിച്ചുപണി. തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് യൂണിറ്റ് 1 മേധാവി കെ ഇ ബൈജുവിനെ സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച് എസ്.പിയായി സ്ഥലം മാറ്റി. റെജി ജേക്കബിനെയാണ് പകരക്കാരനായി നിയമിച്ചിരിക്കുന്നത്. 30 ഐപിഎസ് ഉദ്യോഗസ്ഥരെയും…

കായൽ കൈയ്യേറി നിർമാണം; ജയസൂര്യ വിജിലൻസ്​ കോടതിയിൽ ഹാജരാകണം

കൊച്ചി: തീരദേശ പരിപാലന ചട്ടം ലംഘിച്ച കേസിൽ നടൻ ജയസൂര്യ അടക്കം നാല് പ്രതികളും ഡിസംബർ 29ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ നേരിട്ട്​ ഹാജരാകാൻ ഉത്തരവ്. ഇത് സംബന്ധിച്ച് ഇവർക്ക് കോടതി സമൻസ് അയച്ചു. ചെലവന്നൂർ കായൽ കൈയേറി നിർമാണം നടത്തിയെന്ന…

മദ്യ വിതരണം ഒരാഴ്ച കൊണ്ട് സുഗമമാക്കും; നടപടിയാരംഭിച്ച് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യ ക്ഷാമം പരിഹരിക്കാനുള്ള നടപടികൾ ആരംഭിച്ച് സർക്കാർ. 4 ലക്ഷത്തിലധികം കെയ്സ് മദ്യം ഉൽപ്പാദിപ്പിക്കാനുള്ള പെർമിറ്റിന് ഡിസ്റ്റിലറികൾ അപേക്ഷ നൽകി. മദ്യ ഉൽപ്പാദന കമ്പനികളുടെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് എക്സൈസ് മന്ത്രി എം ബി രാജേഷ് ഉറപ്പ് നൽകിയതിനെ…

ബംഗാൾ ഗവർണറായി മലയാളിയായ ഡോ.സി.വി ആനന്ദബോസ്

ന്യൂഡല്‍ഹി: മുൻ ഐ.എ.എസ് ഓഫിസറും മലയാളിയുമായ ഡോ. സി.വി ആനന്ദബോസിനെ പശ്ചിമ ബംഗാൾ ഗവർണറായി നിയമിച്ചു. ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതിയായ ഒഴിവിലാണ് നിയമനം. മണിപ്പൂർ ഗവർണർ എൽ. ഗണേശനായിരുന്നു നിലവിൽ ബംഗാളിന്‍റെ ചുമതല. മേഘാലയ സർക്കാറിന്‍റെ ഉപദേഷ്ടാവായി പ്രവർത്തിക്കുകയായിരുന്നു സി.വി. ആനന്ദബോസ്.…

നിയമസഭാ സമ്മേളനത്തിന് അനുമതി നൽകി ഗവർണർ

തിരുവനന്തപുരം: ഡിസംബർ അഞ്ച് മുതൽ നിയമസഭ ചേരാൻ അനുമതി നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സമ്മേളനം വിളിച്ചുചേർക്കാൻ സർക്കാർ നൽകിയ ശുപാർശ ഗവർണർ അംഗീകരിച്ചു. സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാനുള്ള ബിൽ ഈ സമ്മേളനത്തിൽ സർക്കാർ അവതരിപ്പിക്കും.…

എകെജി സെന്‍റര്‍ ആക്രമണ കേസ്; നാലാം പ്രതി നവ്യയുടെ ജാമ്യാപേക്ഷയിൽ വിധി 19ന്

തിരുവനന്തപുരം: എ.കെ.ജി സെന്‍റർ ആക്രമണ കേസിലെ നാലാം പ്രതിയായ നവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. വിധി ഈ മാസം 19ന് പുറപ്പെടുവിക്കും. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. നവ്യ ആക്രമണത്തിലെ പ്രധാന കണ്ണിയാണെന്നും, ഗൂഢാലോചനയിൽ പങ്കുണ്ടെന്നും…

ഹൈക്കോടതി വിധി സിപിഎമ്മിനേറ്റ കനത്ത പ്രഹരം; കെ.സുധാകരന്‍

തിരുവനന്തപുരം: പ്രിയാ വര്‍ഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി, യു.ജി.സി മാനദണ്ഡങ്ങൾ അട്ടിമറിച്ച് സര്‍വകലാശാല നിയമനങ്ങൾ നടത്തിയ സി.പി.എമ്മിന്റെ അതിപ്രസരണത്തിനും വഴിവിട്ട ഇടപെടലുകള്‍ക്കുമേറ്റ കനത്ത പ്രഹരമാണെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. “മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയാ…

കണ്ണൂർ സർവകലാശാല നിയമനം; ഹൈക്കോടതി വിധി മാനിക്കുന്നുവെന്ന് പ്രിയ വർഗീസ്

കണ്ണൂർ: കണ്ണൂർ സർവകലാശാല അസോ. പ്രൊഫസറാകാൻ മതിയായ യോഗ്യതയില്ലെന്ന ഹൈക്കോടതി വിധി മാനിക്കുന്നുവെന്ന് പ്രിയ വർഗീസ്. നിയമവിദഗ്ധരുമായി ആലോചിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി. പ്രിയയുടെ നിയമനം യു.ജി.സി മാനദണ്ഡങ്ങൾ പാലിച്ചല്ല എന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, നിയമനം പുനഃപരിശോധിക്കണമെന്നും ഉത്തരവിട്ടു.…

ബഫർസോൺ പരിധി; 28ന് ഇടുക്കി ജില്ലയിൽ യുഡിഎഫ് ഹർത്താൽ

തൊടുപുഴ: ഇടുക്കി ജില്ലയിൽ 28ന് യുഡിഎഫ് ഹർത്താൽ. ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കുക, നിർമാണ നിരോധനം പിൻവലിക്കുക, ബഫർസോൺ പരിധി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ നടത്തുന്നത്.