Tag: Kerala

കടല്‍ക്കൊല കേസിലെ പ്രതിയായ ഇറ്റാലിയന്‍ നാവികന്റെ പുസ്തകം വിവാദത്തില്‍

ന്യൂഡല്‍ഹി: ഇന്ത്യൻ സമുദ്രാതിർത്തിയിൽ മലയാളി മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാളായ ഇറ്റാലിയൻ നാവികൻ മാസിമിലിയാനോ ലത്തോറെയുടെ പുസ്തകം യൂറോപ്പിലെ രാഷ്ട്രീയ ചർച്ചാ വിഷയമായി. ‘ദി അബ്ഡക്ഷന്‍ ഓഫ് ദി മറീന്‍’ എന്ന പുസ്തകത്തിൽ, ഷൂട്ടിംഗിന് മുമ്പും ശേഷവുമുള്ള സംഭവങ്ങൾ ഒരു…

ഭൂപതിവ് നിയമ ഭേദഗതി; സത്യവാങ്മൂലമില്ലെങ്കിൽ ചീഫ് സെക്രട്ടറിയെ വിളിപ്പിക്കുമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഭൂപതിവ് നിയമം സംബന്ധിച്ച കേസിൽ സത്യവാങ്മൂലം സമർപ്പിച്ചില്ലെങ്കിൽ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തുമെന്ന് സുപ്രീം കോടതി കേരളത്തിന് മുന്നറിയിപ്പ് നൽകി. സത്യവാങ്മൂലം സമർപ്പിക്കാൻ കേരളത്തിന് സുപ്രീം കോടതി ഒരാഴ്ചത്തെ സമയം കൂടി അനുവദിച്ചിട്ടുണ്ട്. ഭൂപതിവ് നിയമപ്രകാരം അനുവദിച്ച പട്ടയ ഭൂമി മറ്റ്…

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കണമെന്ന് കെ.എസ്.ഇ.ബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കണമെന്ന് കെ.എസ്.ഇ.ബി. ഉപയോഗം കൂടുതലുള്ള വൈകിട്ട് 6 മുതൽ രാത്രി 10 വരെ നിരക്ക് വർദ്ധിപ്പിക്കണമെന്നാണ് ആവശ്യം. പകൽ സമയ നിരക്ക് കുറയ്ക്കാനും പദ്ധതിയുണ്ട്. നിരക്കിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് റെഗുലേറ്ററി കമ്മീഷന് അപേക്ഷ നൽകുമെന്ന് വൈദ്യുതി…

ആറ്റിങ്ങൽ ഇരട്ടക്കൊലപാതകം; പ്രതി അനുശാന്തിക്ക് ജാമ്യം

ന്യൂഡൽഹി: ആറ്റിങ്ങൽ ഇരട്ടക്കൊലപാതക കേസില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതി അനുശാന്തിക്ക് ജാമ്യം. ആരോഗ്യ കാരണങ്ങൾ കണക്കിലെടുത്താണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ശിക്ഷാവിധി റദ്ദാക്കണമെന്ന അനുശാന്തിയുടെ ഹർജി ഹൈക്കോടതി തീർപ്പാക്കുന്നത് വരെയാണ് ജാമ്യം അനുവദിച്ചത്. കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്നും ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു…

കെഎസ്ആർടിസി ബസിൽ നിന്ന് തെറിച്ച് വീണ് വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്

കൊച്ചി: പെരുമ്പാവൂർ മുടിക്കലിൽ കെ എസ് ആർ ടി സി ബസിൽ നിന്ന് തെറിച്ച് വീണ് സ്കൂൾ വിദ്യാർത്ഥിനിക്ക് ഗുരുതരമായി പരിക്കേറ്റു. ആലുവ പെരുമ്പാവൂർ റൂട്ടിലെ പെരിയാർ ജംഗ്ഷനിലാണ് അപകടം ഉണ്ടായത്. ഒക്കൽ ശ്രീനാരായണ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി ഫർഹ…

കൊച്ചിയില്‍ കാനയില്‍ വീണ് കുഞ്ഞിന് പരിക്ക്‌; നഗരസഭയ്‌ക്കെതിരെ ആക്ഷേപം

കൊച്ചി: കൊച്ചി പനമ്പിള്ളി നഗറിലെ തുറന്ന കാനയിലേക്ക് വീണ് മൂന്ന് വയസുകാരന് പരിക്ക്. ഇന്നലെ വൈകുന്നേരമാണ് അപകടമുണ്ടായത്. കുട്ടി കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. മെട്രോ സ്റ്റേഷനിൽ നിന്ന് അമ്മയോടൊപ്പം നടക്കുകയായിരുന്ന കുട്ടി കാൽവഴുതി കാനയിലേക്ക് വീഴുകയായിരുന്നു. അമ്മയുടെ…

മൂന്ന് മാസം മുൻപ് അച്ഛൻ മരിച്ചു; കൊന്നത് അമ്മയാണെന്ന് കണ്ടെത്തി മകൾ

അച്ഛന്റെ മരണത്തിന് ഉത്തരവാദി അമ്മയാണെന്ന് തെളിയിച്ച് മകൾ. മൂന്ന് മാസം മുൻപാണ് മുൻ സർക്കാർ ഉദ്യോഗസ്ഥനായ മഹാരാഷ്ട്രയിലെ ചന്ദ്രപുർ സ്വദേശി മരിച്ചത്. ഹൃദയാഘാതം മൂലമാണ് മരണമെന്നായിരുന്നു ധാരണ. എന്നാൽ, ഭർത്താവിന്റെ മരണത്തിന് ഉത്തരവാദി താനാണെന്ന് ഭാര്യ രഞ്ജന രാംതെക്, കാമുകന്‍ മുകേഷ്…

പ്രിയക്കെതിരായ കോടതി വിധിയിൽ അപ്പീൽ നൽകില്ല: റാങ്ക് പട്ടിക പുനഃപരിശോധിക്കുമെന്ന് കണ്ണൂർ വിസി

കണ്ണൂര്‍: പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് വേണ്ട അധ്യാപന പരിചയമില്ലെന്ന ഹൈക്കോടതി വിധി അനുസരിച്ച് റാങ്ക് പട്ടിക പുനഃക്രമീകരിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍. പ്രിയ ഉള്‍പ്പെട്ട പട്ടിക പുനഃപരിശോധിക്കും. ആരെയെങ്കിലും ഒഴിവാക്കണമെങ്കില്‍ ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു.  പുതിയ…

സബ് ഇൻസ്‌പെക്ടർ നിയമനം: മുഖ്യ പരീക്ഷക്ക്​ സ്​റ്റേ

കൊച്ചി: പൊ​ലീ​സ് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ (സി​വി​ൽ, ആം​ഡ്) നി​യ​മ​ന​ത്തി​ന്​ നവംബർ 22ന്​ ​ന​ട​ത്താ​നി​രു​ന്ന മു​ഖ്യ​പ​രീ​ക്ഷ കേ​ര​ള അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ട്രൈ​ബ്യൂ​ണ​ൽ (കെ.​എ.​ടി) എ​റ​ണാ​കു​ളം ബെഞ്ച് സ്റ്റേ ​ചെ​യ്തു. ഈ ​പ​രീ​ക്ഷ​ക്ക് വേ​ണ്ടി ത​യാ​റാ​ക്കി​യ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടാ​ത്ത ചി​ല ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ന​ൽ​കി​യ ഹർജി​യി​ലാ​ണ് കെ.​എ.​ടി…

ലോക്സഭാ തിരഞ്ഞെടുപ്പ്; പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് ബിജെപി

കൊച്ചി/തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി താഴേത്തട്ടിൽ നിന്ന് പ്രവർത്തനങ്ങൾ ആരംഭിക്കാൻ ബിജെപി. പ്രഭാരിയായി ചുമതലയേറ്റ മുതിർന്ന നേതാവ് പ്രകാശ് ജാവഡേക്കർ ലോക്സഭാ മണ്ഡലങ്ങളിൽ പര്യടനം ആരംഭിച്ചു. എല്ലാ മണ്ഡലങ്ങളിലും നേതാക്കൾ പര്യടനം നടത്തുന്നുണ്ടെങ്കിലും പാർട്ടി സാധ്യതകൾ കാണുന്ന ആറ് മണ്ഡലങ്ങളിൽ ശ്രദ്ധ…