Tag: Kerala

തരൂരിൻ്റെ വിലക്കിന് പിന്നില്‍ നേതൃത്വത്തിലെ മുഖ്യമന്ത്രി കുപ്പായം തയ്ച്ച് വെച്ച ചിലർ: മുരളീധരന്‍

കോഴിക്കോട്: കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് അപ്രഖ്യാപിത വിലക്ക് നേരിടുന്ന ശശി തരൂർ എം.പിയെ പിന്തുണച്ച് കെ മുരളീധരൻ. തരൂരിന്റെ മലബാർ സന്ദർശനം പാർട്ടിക്ക് ഗുണം ചെയ്യുമെന്ന് മുരളീധരൻ എം.പി അഭിപ്രായപ്പെട്ടു. തരൂരിന് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയതിനെതിരെയും മുരളീധരൻ രൂക്ഷവിമർശനം നടത്തി. ശശി…

ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നേരെ കൊച്ചിയിൽ ആക്രമണം; പ്രതിക്കെതിരെ വധശ്രമത്തിന് കേസ്

കൊച്ചി: കൊച്ചിയിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് നേരെ ആക്രമണം. ഗോശ്രീ പാലത്തിൽ ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്. ഇടുക്കി ഉടുമ്പൻചോല സ്വദേശി ടിജോയാണ് ആക്രമിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു. വിമാനത്താവളത്തിൽ നിന്ന് ഔദ്യോഗിക വാഹനത്തിൽ…

സംസ്ഥാന സ്കൂൾ കലോൽസവം; ഫൗൾ പ്ലേ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോൽസവത്തിൽ പരിപാടികളുടെ സമയനിഷ്ഠ ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. മത്സരവേദിയിൽ നമ്പർ വിളിക്കുമ്പോൾ ഹാജരാകാത്ത വിദ്യാർഥികൾക്ക് അവസരം നഷ്ടപ്പെടും. ഒരു തരത്തിലുള്ള ഫൗൾ പ്ലേയും അനുവദിക്കില്ല. അടുത്ത വർഷം മുതൽ സംസ്ഥാന സ്കൂൾ കലോൽസവത്തിലെ വിജയികൾക്ക് സമ്മാനത്തുക…

ഔദാര്യമല്ല ചാന്‍സലര്‍ പദവി, നീക്കാൻ സർക്കാരിന് അധികാരമില്ല: ഗവർണർ

കൊച്ചി: ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാനുള്ള സംസ്ഥാന സർക്കാർ നടപടിക്കെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണറെ ചാൻസലറായി നിയമിക്കുന്നത് ദേശീയ തലത്തിലുള്ള ധാരണയും ഉടമ്പടിയുമാണ്. അത് സംസ്ഥാന സര്‍ക്കാരിന്‍റെ ഔദാര്യമല്ല. അതിനെ മറികടക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ല. സർവകലാശാലകളുടെ…

ക്വീർ കമ്മ്യൂണിറ്റിയെ ചേർത്തുനിർത്തുന്നു, മലയാളികളുടെ മനോഭാവത്തിൽ മാറ്റം: ഷക്കീല

തൃശ്ശൂർ: 20 വർഷം മുൻപ് താൻ കണ്ട കേരളമല്ല ഇതെന്നും മലയാളികളുടെ മനോഭാവത്തിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ടെന്നും ക്വീർ കമ്മ്യൂണിറ്റിയെ ചേർത്തുനിർത്തുന്ന കേരള സർക്കാരിനോട് നന്ദിയുണ്ടെന്നും നടി ഷക്കീല. ചങ്ങമ്പുഴ ഹാളിൽ സാഹിത്യ അക്കാദമി സംഘടിപ്പിച്ച ‘സഹയാത്രിക’യുടെ ഇരുപതാം വാർഷികാഘോഷമായ ‘ഇട’ത്തിന്‍റെ…

മധു വധക്കേസ്; അന്വേഷണ ഉദ്യോഗസ്ഥനെ ഇന്ന് വിസ്തരിക്കും

പാലക്കാട്: മധു വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ടി.കെ സുബ്രഹ്മണ്യനെ ഇന്ന് വിചാരണക്കോടതിയിൽ വിസ്തരിക്കും. അഗളി ഡിവൈഎസ്പി ആയിരുന്ന ടി.കെ സുബ്രഹ്മണ്യനാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. സബ് കളക്ടർ ആയിരുന്ന ജെറോമിക് ജോർജിന്‍റെ വിസ്താരം ഈ മാസം 24ന് ശേഷം തീരുമാനിക്കും.…

പി ജയരാജന് ബുള്ളറ്റ് പ്രൂഫ് കാർ; സാമ്പത്തിക പ്രതിസന്ധിക്കിടെ അധിക ചിലവ്

തിരുവനന്തപുരം: മുൻ കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജന് പുതിയ കാർ. ഖാദി ബോർഡ് വൈസ് ചെയർമാൻ എന്ന നിലയിലാണ് പുതിയ കാർ വാങ്ങുന്നത്. ബുള്ളറ്റ് പ്രൂഫ് വാഹനമാണ് വാങ്ങുന്നത്. ഇതിനായി 35 ലക്ഷം രൂപ പാസാക്കി. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ്…

കെ സുധാകരനെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് മുൻ കെപിസിസി വൈസ് പ്രസിഡന്റ് സി കെ ശ്രീധരൻ

കാസർകോട്: കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരനെതിരെ മാനനഷ്ടക്കേസുമായി പാർട്ടി വിട്ട മുൻ കെ.പി.സി.സി വൈസ് പ്രസിഡന്റ് സി.കെ ശ്രീധരൻ. സുധാകരനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ക്രിമിനൽ, സിവിൽ നടപടികൾ സ്വീകരിക്കുമെന്നും ശ്രീധരൻ പറഞ്ഞു. ടി.പി ചന്ദ്രശേഖരൻ കേസിൽ സി.പി.എം നേതാവ്…

വിദ്യാർത്ഥിയുടെ ഒടിഞ്ഞ കൈ മുറിച്ചുമാറ്റി; തലശ്ശേരി ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് പരാതി

തലശ്ശേരി: തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സാ പിഴവുണ്ടായെന്ന് ആരോപണം. ഫുട്ബോൾ കളിക്കുന്നതിനിടെ വീണ് എല്ല് പൊട്ടിയ വിദ്യാർത്ഥിയുടെ കൈ മുറിച്ച് മാറ്റേണ്ടി വന്നു. ആശുപത്രിയുടെ അനാസ്ഥയാണ് ഇതിന് കാരണമെന്ന് കുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു. എല്ല് പൊട്ടിയിട്ടും ഒരാഴ്ച കഴിഞ്ഞാണ് ആശുപത്രിയിൽ നിന്ന്…

അലന്‍ ഷുഹൈബ് ജാമ്യവ്യവസ്ഥ ലംഘിച്ചതായി എൻഐഎ കോടതിയിൽ പൊലീസ് റിപ്പോർട്ട്‌

കോഴിക്കോട്: പന്തീരാങ്കാവ് യു.എ.പി.എ കേസിൽ ജാമ്യത്തിൽ കഴിയുന്ന അലൻ ഷുഹൈബ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതായി പൊലീസ്. പന്നിയങ്കര എസ്എച്ച്ഒയാണ് എൻഐഎ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. കണ്ണൂർ പാലയാട് ലോ കോളേജ് കാമ്പസിൽ വച്ച് മർദ്ദിച്ചെന്ന എസ്എഫ്ഐയുടെ പരാതിയിലാണ് കേസെടുത്തത്. ഇക്കാര്യം ചൂണ്ടിക്കാണിച്ചാണ്…