Tag: Kerala

തലാഖ് ചൊല്ലിയതിന് ഭാര്യയ്ക്ക് 31 ലക്ഷത്തോളം രൂപ ജീവനാംശം വിധിച്ച് ഹൈക്കോടതി; കേരളത്തിൽ ആദ്യം

കൊച്ചി: തലാഖ് ചൊല്ലിയ ഭർത്താവിനോട് 31,98,000 രൂപ ജീവനാംശമായി നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. കേരളത്തിൽ ആദ്യമായാണ് ഇത്രയും ഉയർന്ന തുക നഷ്ടപരിഹാരം നൽകാൻ കോടതി നിർദേശം നൽകുന്നത്. നഷ്ടപരിഹാരം നൽകണമെന്ന കളമശ്ശേരി മജിസ്ട്രേറ്റ് കോടതി വിധി ഹൈക്കോടതി ശരിവച്ചു. എറണാകുളം പള്ളിക്കര…

കണ്ണൂർ സർവകലാശാലയിലെ 30000ലധികം വിദ്യാർത്ഥികളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നു

കൊച്ചി: കണ്ണൂർ യൂണിവേഴ്സിറ്റിയിലെ മുപ്പതിനായിരത്തിലധികം വിദ്യാർത്ഥികളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നു. ഹാക്കർ ഡാർക്ക് വെബിൽ പ്രസിദ്ധീകരിച്ച വിവരങ്ങൾ കൊച്ചിയിലെ സ്വകാര്യ സൈബർ സെക്യൂരിറ്റി ഏജൻസിയാണ് കണ്ടെത്തിയത്. സർവകലാശാലയുടെ വെബ്സൈറ്റിലെ പിശകാണ് വിവരങ്ങൾ ചോർന്നതെന്നാണ് നിഗമനം. കണ്ണൂര്‍ സര്‍വകലാശാലയിലെ 2018 മുതല്‍ 2022…

ശശി തരൂർ വിഷയത്തില്‍ പരസ്യ പ്രസ്താവനകൾ വിലക്കി കെപിസിസി

തിരുവനന്തപുരം: ശശി തരൂർ വിഷയത്തിൽ പരസ്യപ്രസ്താവനകൾക്ക് വിലക്കേർപ്പെടുത്തി കെ.പി.സി.സി. കോൺഗ്രസ് പാർട്ടിയുടെ സുസ്ഥിരതയെയും ഐക്യത്തെയും ബാധിക്കുന്ന ഒരു പ്രതികരണവും ഉണ്ടാകരുത് എന്നാണ് കെ.പി.സി.സി നിർദേശം നൽകിയത്. കോൺഗ്രസിൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ തരൂരിന് അവകാശമുണ്ട്. പാർട്ടി പരിപാടികളിൽ നിന്ന് തരൂരിനെ തടഞ്ഞു എന്ന…

കുഫോസ് വിസി നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സ്റ്റേയില്ല

ഡൽഹി: കുഫോസ് വി.സി നിയമനം റദ്ദാക്കിയ ഹൈക്കോടതിയുടെ ഉത്തരവിനെതിരെ മുൻ വി.സി കെ.റിജി ജോൺ നൽകിയ ഹർജി ഇന്ന് പരിഗണിച്ച സുപ്രീം കോടതി സ്റ്റേ അനുവദിച്ചില്ല. രണ്ടാഴ്ച്ചക്ക് ശേഷം കേസ് പരിഗണിക്കും. അപ്പിലീൽ കേസിലെ എല്ലാ കക്ഷികൾക്കും നോട്ടീസ് അയക്കാന്‍ സുപ്രീംകോടതി…

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടര്‍പട്ടികയ്ക്ക് എതിരായ ഹർജി തീർപ്പാക്കി സുപ്രീം കോടതി

ന്യൂഡൽഹി: കേരളത്തിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2019ലെ വോട്ടർപട്ടിക ഉപയോഗിച്ച് നടത്തിയാൽ മതിയെന്ന ഹൈക്കോടതി വിധിക്കെതിരായ ഹർജി അപ്രസക്തമായെന്ന് സുപ്രീം കോടതി. ഇക്കാര്യം ചൂണ്ടിക്കാണിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ ഹർജി സുപ്രീം കോടതി തീർപ്പാക്കി. ഹർജിയിലെ നിയമപ്രശ്നങ്ങൾ കോടതി പരിഗണിക്കണമെന്ന…

ലോകകപ്പിന്റെ പേരിൽ കൊല്ലത്ത് ബ്രസീല്‍-അര്‍ജന്റീന ആരാധകർ തമ്മിൽ സംഘര്‍ഷം

കൊല്ലം: ലോകകപ്പിൻറെ പേരിൽ കൊല്ലത്ത് ശക്തികുളങ്ങരയിൽ ആരാധകർ തമ്മിൽ സംഘര്‍ഷം. ഞായറാഴ്ച ലോകകപ്പിന്‍റെ പശ്ചാത്തലത്തിൽ ഫുട്ബോൾ ആരാധകരുടെ പ്രകടനമുണ്ടായിരുന്നു. ഇതിനിടയിൽ ബ്രസീൽ ആരാധകരും അർജന്‍റീന ആരാധകരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. പ്രശ്നം പിന്നീട് മധ്യസ്ഥതയിലൂടെ പരിഹരിച്ചു. സംഘർഷത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ട് കൂട്ടം…

കത്ത് വിവാദം; ക്രൈംബ്രാഞ്ച് പ്രാഥമിക റിപ്പോര്‍ട്ട് കൈമാറി

തിരുവനന്തപുരം: തിരുവനന്തപുരം മേയറുടെ പേരില്‍ പുറത്തുവന്ന കത്ത് വ്യാജമെന്നോ അല്ലെന്നോ ഉറപ്പിക്കാതെ ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. യഥാര്‍ഥകത്ത് കണ്ടെത്തിയില്ലെന്നും കത്തിന്റെ ഉറവിടം കണ്ടെത്താന്‍ കേസെടുത്ത് അന്വേഷിക്കണമെന്നുമാണ് നിര്‍ദേശം. തുടര്‍ അന്വേഷണത്തില്‍ ഡിജിപിയാകും തീരുമാനമെടുക്കുക. കത്ത് വ്യാജമെന്ന മേയറുടെ മൊഴിയടക്കമാണ് ക്രൈംബ്രാഞ്ച് മേധാവിക്ക്…

പാസ്പോര്‍ട്ട് അപേക്ഷകളിലെ പരിശോധനാമികവിന് കേരള പൊലീസിന് കേന്ദ്ര അംഗീകാരം

തിരുവനന്തപുരം: പാസ്പോര്‍ട്ട് അപേക്ഷകളുടെ പരിശോധനയിലെ കൃത്യതക്ക് കേന്ദ്ര വിദേശകാര്യമന്ത്രാലയം നല്‍കുന്ന അംഗീകാരം കേരള പൊലീസിന്. ന്യൂഡൽഹിയില്‍ നടന്ന ചടങ്ങില്‍ പൊലീസ് ആസ്ഥാനത്തെ എസ്.പി ഡോ.നവനീത് ശര്‍മ്മ വിദേശകാര്യമന്ത്രി ഡോ.സുബ്രഹ്മണ്യം ജയശങ്കറില്‍ നിന്ന് അവാര്‍ഡ് സ്വീകരിച്ചു. കേരളത്തിനു പുറമെ തെലങ്കാന, ഹിമാചല്‍ പ്രദേശ്…

മെഡിക്കല്‍ പി.ജി പ്രവേശനത്തില്‍ കേരളത്തിന്‍റെ ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: പാലക്കാട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരെ മെഡിക്കല്‍ പി.ജി. പ്രവേശനത്തിന് സര്‍ക്കാര്‍ സര്‍വീസില്‍ ഉള്ളവരുടെ ക്വാട്ടയിലേക്ക് പരിഗണിക്കാനാകില്ലെന്ന കേരളത്തിന്‍റെ ഹർജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചാണ് കേരളത്തിന്‍റെ ഹർജി തള്ളിയത്.…

സംവരണപട്ടികയുടെ പുനഃപരിശോധന: ഹർജി പരിഗണിക്കുന്നതിൽനിന്ന് പിന്മാറി ജസ്റ്റിസ് ഋഷികേശ് റോയ്

ന്യൂഡൽഹി: കേരളത്തിൽ സംവരണാനുകൂല്യത്തിന് അർഹരായ പിന്നാക്ക വിഭാഗങ്ങളുടെ പട്ടിക പുതുക്കുന്നില്ലെന്ന് ആരോപിച്ച് സമർപ്പിച്ച കോടതിയലക്ഷ്യ ഹർജി പരിഗണിക്കുന്നതിൽ നിന്ന് സുപ്രീം കോടതി ജഡ്ജി ഋഷികേശ് റോയ് പിൻമാറി. ജസ്റ്റിസ് റോയ് അംഗമല്ലാത്ത ബെഞ്ചിന് മുന്നിൽ ഹർജി ലിസ്റ്റ് ചെയ്യാൻ ജസ്റ്റിസ് കെ.എം…