Tag: Kerala

കോർപറേഷൻ കത്ത് വിവാദം; ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തും

തിരുവനന്തപുരം: കോർപ്പറേഷൻ കത്ത് വിവാദത്തിൽ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് വിശദമായ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. വ്യാജരേഖ ചമച്ചതിന് കേസെടുത്ത് അന്വേഷണം നടത്തും. ഏത് യൂണിറ്റാണ് കേസ് അന്വേഷിക്കേണ്ടതെന്ന് ക്രൈംബ്രാഞ്ച് മേധാവി തീരുമാനിക്കും. സംഭവത്തിൽ ക്രൈംബ്രാഞ്ച് നേരത്തെ പ്രാഥമിക അന്വേഷണം…

ലൈഫ് ഫ്ലാറ്റ് പദ്ധതി; നിർമാണം തീരാറായത് നാല് ഇടങ്ങളിൽ മാത്രം

കോഴിക്കോട്: ലൈഫ് പദ്ധതി പ്രകാരം സംസ്ഥാനത്ത് 37 സ്ഥലങ്ങളിൽ ഫ്ലാറ്റുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നാലിടങ്ങളിൽ മാത്രമാണ് നിർമ്മാണം അവസാന ഘട്ടത്തിലെത്തിയത്. വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് പദ്ധതി സ്വർണക്കടത്ത് വിവാദത്തിൽ നിറഞ്ഞപ്പോൾ മറ്റിടങ്ങളിൽ നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റവും ധനവകുപ്പിന്‍റെ പിടിവാശിയും വില്ലനായി. ബില്ലുകൾ പാസാക്കുന്നതിന് മുൻഗണന…

തിരുവനന്തപുരം കോ‍‍ർപറേഷനിലെ കത്ത് വിവാദം: തുടരന്വേഷണത്തിൽ ഇന്ന് തീരുമാനം

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം. ഇന്ന് ചേരുന്ന കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ പ്രതിഷേധങ്ങൾ ഉയരും. ബി.ജെ.പി കൗൺസിലർമാരുടെ അനിശ്ചിതകാല ഉപവാസ സമരവും യു.ഡി.എഫിന്‍റെ അനിശ്ചിതകാല സത്യാഗ്രഹസമരവും തുടരുകയാണ്. കത്തിന്‍റെ ഉറവിടമോ യഥാർത്ഥ കത്തോ കണ്ടെത്താനാകാതെ ക്രൈംബ്രാഞ്ച്…

റേഷൻ കമ്മീഷനിലെ അവ്യക്തത; അനിശ്ചിത കാല സമരവുമായി വ്യാപാര സംഘടനകൾ

തിരുവനന്തപുരം: സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് റേഷൻ കടകൾ സംസ്ഥാന വ്യാപകമായി അടച്ചിടാനൊരുങ്ങി വ്യാപാര സംഘടനകൾ. സർക്കാർ റേഷൻ കമ്മീഷൻ പൂർണമായി നൽകാത്തതിൽ പ്രതിഷേധിച്ച് ശനിയാഴ്ച മുതൽ കടകൾ അനിശ്ചിതമായി അടച്ചിടാനാണ് തീരുമാനം. ഇടത് അനുകൂല സംഘടനകളും സമരത്തിന്റെ ഭാഗമാകും. നാളെ സർക്കാരിന്…

ചേന്ദമംഗലൂരിൽ സിനിമ ചിത്രീകരണത്തിനെതിരെ ആക്രമണം; ഷൂട്ടിംഗ് നിർത്തി വെച്ചു

കോഴിക്കോട്: കോഴിക്കോട് ചേന്ദമംഗലൂരിൽ സിനിമ ചിത്രീകരണത്തിനെതിരെ രണ്ടംഗ സംഘത്തിന്റെ ആക്രമണം. ചിത്രീകരണത്തിനായി തയ്യാറാക്കിയ അലങ്കാര ബൾബുകൾ ഉൾപ്പെടെയുള്ള വസ്തുക്കൾ അക്രമികൾ നശിപ്പിച്ചു. ഷമീർ പരവന്നൂർ സംവിധാനം ചെയ്യുന്ന ‘അനക്ക് എന്തിന്റെ കേട്’ എന്ന സിനിമയുടെ സെറ്റിലാണ് സംഭവം. അക്രമത്തെ തുടർന്ന് സിനിമയുടെ…

താൻ ശശി തരൂരിന്റെ ആരാധകൻ; പ്രശംസിച്ച് സ്‍പീക്കര്‍ എ.എൻ ഷംസീർ

തിരുവനന്തപുരം: ശശി തരൂരിനെ ‘വിലക്കിയത്’ സംബന്ധിച്ച് കോൺഗ്രസിൽ വിവാദം പുകയുന്നതിനിടെ തരൂരിനെ പുകഴ്ത്തി സ്പീക്കർ എ.എൻ ഷംസീർ. താൻ തരൂരിന്റെ കടുത്ത ആരാധകനാണെന്നായിരുന്നു ഷംസീറിന്റെ പ്രതികരണം. അദ്ദേഹത്തെ വേദിയിലിരുത്തിക്കൊണ്ടായിരുന്നു ഷംസീറിന്റെ പ്രശംസ. മാഹി കലാഗ്രാമത്തില്‍ കഥാകാരന്‍ ടി പത്മനാഭന്റെ പ്രതിമ അനാച്ഛാദനം…

ഖാദി ബോർഡ്​ വൈസ്​ ചെയർമാന്​​ ബുള്ളറ്റ്​ പ്രൂഫ്​ കാർ; പ്രതികരണവുമായി പി. ജയരാജൻ

തിരുവനന്തപുരം: വാങ്ങുന്ന കാർ കടന്ന് ബുള്ളറ്റ് വരുമോ എന്ന് ഭയന്ന്​ ജീവിക്കേണ്ട അവസ്ഥ തനിക്കില്ലെന്നും തിരുവോണ ദിവസം ആർ.എസ്.എസുകാർ ഇരച്ചുകയറി തലങ്ങും വിലങ്ങും വെട്ടിയപ്പോൾ കവചമായി ആകെ ഉണ്ടായിരുന്നത് ചൂരൽക്കസേരയാണെന്നും പി. ജയരാജൻ. അതുപയോഗിച്ച് പ്രതിരോധിച്ചതി​ന്‍റെ ബാക്കിയാണ് ഇന്നും ജീവിച്ചിരിക്കുന്ന പി.…

പരസ്യപ്രതികരണം പാടില്ലെന്ന് പറഞ്ഞത് കാര്യമാക്കുന്നില്ല; സുധാകരന് മറുപടിയുമായി തരൂര്‍

കോഴിക്കോട്: പരസ്യമായ അഭിപ്രായപ്രകടനങ്ങൾ പാടില്ലെന്ന കെ.പി.സി.സി തീരുമാനം കാര്യമാക്കുന്നില്ലെന്ന് കോൺഗ്രസ് എം.പി ശശി തരൂര്‍. പാർട്ടി വേദിയിൽ പ്രതികരിക്കുന്നതിൽ എന്താണ് വിലക്കെന്ന് അദ്ദേഹം ചോദിച്ചു. കോഴിക്കോട് ബാർ അസോസിയേഷന്‍റെ പരിപാടിയിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിന്‍റെ ഐക്യം തകർക്കുന്ന…

അനുവദിക്കപ്പെട്ടതിൽ കൂടുതൽ ആളുകളെ നിയമിച്ചിട്ടില്ല; വിശദീകരണവുമായി രാജ്ഭവൻ

തിരുവനന്തപുരം: 20 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അയച്ച കത്ത് സംബന്ധിച്ച് വിശദീകരണവുമായി രാജ്ഭവൻ. അനുവദിക്കപ്പെട്ടതിൽ കൂടുതൽ ആളുകളെ പേർസണൽ സ്റ്റാഫിൽ നിയമിച്ചിട്ടില്ലെന്ന് രാജ്ഭവൻ വ്യക്തമാക്കി. 10 വർഷം പൂർത്തിയാക്കിയവരെ സ്ഥിരപ്പെടുത്തുന്നത് സർക്കാർ നയമാണ്. അതുകൊണ്ടാണ് സ്ഥിരപ്പെടുത്താൻ ആവശ്യപ്പെട്ടത്. ഗവർണറുടെ…

പൊതുമരാമത്ത് വകുപ്പിന്റെ പ്രവർത്തികളുടെ ഗുണനിലവാരം പരിശോധിക്കും; മന്ത്രി മുഹമ്മദ്‌ റിയാസ്

കൊല്ലം: പൊതുമരാമത്ത് വകുപ്പുകളുടെ പ്രവർത്തികളുടെ ഗുണനിലവാരം പരിശോധിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. മാനുവൽ പ്രകാരമാണോ നിർമ്മാണം എന്ന് വിലയിരുത്തും എന്ന് മന്ത്രി പറഞ്ഞു. ഗുണനിലവാരം ഇല്ലാത്തത് റോഡുകളും മറ്റും തകരാൻ ഇടയാക്കുന്നു. അതിനാൽ മൊബൈൽ ക്വാളിറ്റി ലാബുകൾ സജ്ജമാക്കുമെന്നും നി‍ര്‍മ്മാണ പ്രവ‍ര്‍ത്തനം…