Tag: Kerala

എക്സൈസ്-പൊലീസ് സേനകൾക്കായി 130 ലധികം ബൊലേറോ വാങ്ങാൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് സേന, എക്സൈസ് വകുപ്പ്, വിരലടയാള ബ്യൂറോ എന്നിവയ്ക്കായി 130 ലധികം വാഹനങ്ങൾ വാങ്ങാൻ തീരുമാനം. 8 കോടിയിലധികം രൂപയ്ക്കാണ് 98 മഹീന്ദ്ര ബൊലേറോ വാഹനങ്ങൾ വാങ്ങുന്നത്. വിരലടയാള ബ്യൂറോയ്ക്കായി മഹീന്ദ്ര ബൊലേറോ വാഹനങ്ങൾ വാങ്ങുന്നതിന് 1,87,01,820 രൂപ…

മിൽമ പാലിന് 6 രൂപ കൂട്ടാൻ മന്ത്രിസഭയുടെ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന്‍റെ വില ലിറ്ററിന് ആറ് രൂപ വർദ്ധിപ്പിക്കാൻ തീരുമാനം. വില വർദ്ധനവിന് മന്ത്രിസഭ അംഗീകാരം നൽകി. വർദ്ധനവ് എപ്പോൾ മുതൽ വേണമെന്ന് മിൽമ ചെയർമാന് തീരുമാനിക്കാം. പാലിന്‍റെ വിലയിൽ കുറഞ്ഞത് അഞ്ച് രൂപയെങ്കിലും വർദ്ധനവുണ്ടാകുമെന്ന് ക്ഷീരവികസന വകുപ്പ്…

ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യാ കേസ് ഒഴിവാക്കിയതിനെതിരെ സർക്കാർ ഹൈക്കോടതിയിൽ

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെ കുറ്റവിമുക്തനാക്കിയതിനെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. കീഴ്ക്കോടതിയുടെ വിധി റദ്ദാക്കണമെന്നാണ് ആവശ്യം. മാധ്യമപ്രവർത്തകനായ കെ.എം ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ വെങ്കിട്ടരാമനെതിരായ 304 എ പ്രകാരമുള്ള മനഃപ്പൂര്‍വമല്ലാത്ത നരഹത്യാ കേസ് കീഴ്ക്കോടതി ഒഴിവാക്കിയിരുന്നു. എന്നാൽ ശ്രീറാം വെങ്കിട്ടരാമനെതിരെ…

മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷാ പരിശോധന നടത്തണമെന്ന് സുപ്രീം കോടതിയില്‍ അപേക്ഷ

ന്യൂഡല്‍ഹി: മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷാ പരിശോധന നടത്താൻ മേൽനോട്ട സമിതിക്ക് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ അപേക്ഷ. പരിശോധന പൂർത്തിയാക്കാൻ കോടതി സമയപരിധി നിശ്ചയിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. അണക്കെട്ടിന്‍റെ സുരക്ഷ സംബന്ധിച്ച് നേരത്തെ സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്ന ഡോ. ജോ…

പ്രശസ്ത ബാലസാഹിത്യകാരൻ വേണു വാര്യത്ത് അ‌ന്തരിച്ചു

കൊച്ചി: പ്രശസ്ത ബാലസാഹിത്യകാരൻ, പരിസ്ഥിതി പ്രവർത്തകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ അറിയപ്പെട്ടിരുന്ന വേണു വാര്യത്ത് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മലയാള ബാലസാഹിത്യരംഗത്ത് വേണു വാര്യത്ത് നിരവധി…

വനിതാ ഡോക്ടറെ ചവിട്ടി വീഴ്ത്തി; തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രതിഷേധവുമായി ഡോക്ടർമാർ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ രോഗിയുടെ മരണ വിവരം ബന്ധുക്കളെ അറിയിച്ച ഡോക്ടർക്ക് നേരെ ആക്രമണം. ബ്രെയിൻ ട്യൂമറിന് സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിൽ ചികിത്സ തേടിയ രോഗിയുടെ ഭർത്താവാണ് വനിതാ ഡോക്ടറെ ആക്രമിച്ചത്. വീഴ്ചയിൽ പരുക്കേറ്റ ഡോക്ടർ ചികിത്സയിലാണ്. സംഭവത്തിൽ നടപടി…

സംസ്ഥാനത്ത് മദ്യ വില കൂട്ടും; വിൽപ്പന നികുതി 2% വർധിപ്പിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില കൂടും. മദ്യത്തിന്റെ വില്‍പ്പന നികുതി കൂട്ടാന്‍ മന്ത്രിസഭ അനുമതി നല്‍കി. നികുതി രണ്ടു ശതമാനം കൂട്ടാനാണ് തീരുമാനം. വിറ്റുവരവ് നികുതി ഒഴിവാക്കിയതിലെ നഷ്ടം നികത്താനാണ് സര്‍ക്കാരിന്റെ നടപടി. മദ്യ ഉത്പാദകരില്‍ നിന്ന് ഈടാക്കുന്ന അഞ്ച് ശതമാനം വിറ്റുവരവ്…

ഡിസംബര്‍ ഒന്ന് മുതല്‍ മില്‍മ പാലിന് വില വര്‍ധിച്ചേക്കും; മന്ത്രി ജെ ചിഞ്ചുറാണി

തിരുവനന്തപുരം: മില്‍മ പാല്‍ വിലവര്‍ധന ഡിസംബര്‍ ഒന്നു മുതല്‍ ഉണ്ടാകുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. വില കൂട്ടാനാകാതെ മുന്നോട്ട് പോകാനാകാത്ത അവസ്ഥയാണ്. രണ്ട് ദിവസത്തിനുളളിൽ ഇക്കാര്യം വ്യക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. മിൽമ ശുപാർശ ചെയ്യുന്നത് എട്ട് രൂപ 57…

കതിരൂർ മനോജ് വധക്കേസ്; വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റില്ലെന്ന് സുപ്രീംകോടതി

ദില്ലി: കതിരൂർ മനോജ് വധക്കേസിലെ വിചാരണ മാറ്റണമെന്ന സി.ബി.ഐയുടെ ആവശ്യം തള്ളി സുപ്രീം കോടതി. നാല് മാസത്തിനുള്ളിൽ കേസിൻ്റെ നടപടികൾ പൂർത്തിയാക്കണമെന്നും വിചാരണക്കോടതി നടപടികളുടെ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു. വിചാരണ മാറ്റണമെന്ന സി.ബി.ഐയുടെ ആവശ്യം രാഷ്ട്രീയപ്രേരിതമാണെന്ന് കോടതി നിരീക്ഷിച്ചു.…

തരൂരിന് വേദിയൊരുക്കാൻ കോട്ടയത്തെ ഉമ്മൻചാണ്ടി വിഭാഗം ഒരുങ്ങുന്നു

കോട്ടയം: വിവാദങ്ങള്‍ക്കിടെ തരൂരിന് വേദിയൊരുക്കാൻ കോട്ടയത്തെ ഉമ്മൻചാണ്ടി വിഭാഗം തയാറെടുക്കുന്നു. ഡിസംബർ 3 ന് ഈരാറ്റുപേട്ടയിൽ യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റി ആസൂത്രണം ചെയ്യുന്ന യൂത്ത് കോൺഗ്രസ് മഹാ സമ്മേളനത്തിൽ തരൂർ പങ്കെടുക്കും. ഉമ്മൻചാണ്ടിയുടെ അറിവോടെയാണ് തരൂരിന് വേദി ഒരുക്കുന്നതെന്നാണ്…