Tag: Kerala

തലശ്ശേരിയിൽ 17കാരന്‍റെ കൈ മുറിക്കേണ്ടി വന്ന സംഭവം; ഡോക്ടർക്കെതിരെ കേസെടുത്ത് പൊലീസ്

കണ്ണൂ‍ർ: തലശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പതിനേഴുകാരനായ സുൽത്താന്‍റെ കൈ മുറിച്ച് മാറ്റിയ സംഭവത്തിൽ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. കുട്ടിയെ ചികിൽസിച്ച എല്ലു രോഗ വിദഗ്ദൻ ഡോ. വിജുമോനെതിരെയാണ് കേസ്. ചികിത്സാ പിഴവിനാണ് സുൽത്താന്‍റെ പിതാവിന്‍റെ പരാതിയിൽ കേസെടുത്തത്. തലശ്ശേരി എഎസ്പി…

വീണ്ടും ‘കബാലി’; കെഎസ്ആര്‍ടിസി ബസ് ആക്രമിച്ചു

ചാലക്കുടി: അതിരപ്പിള്ളി–മലയ്ക്കപ്പാറ റൂട്ടിൽ വീണ്ടും കബാലി കൊമ്പന്റെ ആക്രമണം. ഇന്നലെ രാത്രിയാണ് കെഎസ്ആർടിസി ബസിന് നേരെ ആക്രമണമുണ്ടായത്. കൊമ്പൻ കൊമ്പ് കൊണ്ട് ബസ് ഉയർത്തി നിർത്തി. രാത്രി എട്ട് മണിയോടെ ചാലക്കുടിയിൽ നിന്ന് മലയ്ക്കപ്പാറയിലേക്ക് പോകുകയായിരുന്ന ബസിന് നേരെയാണ് ആന പാഞ്ഞടുത്തത്.…

ശിക്ഷാ ഇളവ് മാനദണ്ഡം പുതുക്കുന്നു; രാഷ്ട്രീയക്കുറ്റവാളികള്‍ക്ക് ഇളവ് ലഭിക്കും

തിരുവനന്തപുരം: വിശേഷാവസരങ്ങളിൽ തടവുകാർക്ക് പ്രത്യേക ശിക്ഷായിളവ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പരിഷ്കരിക്കാൻ മന്ത്രിസഭായോഗത്തിന്റെ തീരുമാനം. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവരൊഴികെ മറ്റെല്ലാ വ്യക്തികൾക്കും അനുവദിക്കുന്ന ഇളവിന് രാഷ്ട്രീയ കുറ്റവാളികൾക്കും അർഹതയുള്ള തരത്തിലാവും മാനദണ്ഡങ്ങൾ ഭേദഗതി ചെയ്യുന്നത്. സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, പുനരേകീകരണ ദിനം തുടങ്ങിയ…

കത്ത് വിവാദം; ക്രൈം ബ്രാഞ്ച് സംഘം ഇന്ന് വീണ്ടും മേയറുടെ മൊഴിയെടുക്കും

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷന്‍റെ ശുപാർശ കത്ത് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം മേയർ ആര്യ രാജേന്ദ്രന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തും. തുടർന്ന് ഓഫീസിലെ ജീവനക്കാരെയും ചോദ്യം ചെയ്യും. സോഷ്യൽ മീഡിയ വഴി പ്രചരിച്ച കത്ത് കോർപ്പറേഷനിൽ തന്നെ തയ്യാറാക്കിയതാകാമെന്നാണ് പൊലീസിന്‍റെ നിഗമനം. ആരാണ്…

തലശ്ശേരിയില്‍ സിപിഎം പ്രവര്‍ത്തകനേയും ബന്ധുവിനേയും ലഹരിമാഫിയ സംഘം വെട്ടിക്കൊന്നു

തലശ്ശേരി: മയക്കുമരുന്ന് മാഫിയ സംഘത്തെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് തലശേരിയിൽ രണ്ട് പേരെ വെട്ടിക്കൊലപ്പെടുത്തി. ഒരാൾക്ക് പരിക്കേറ്റു. തലശ്ശേരി നെട്ടൂര്‍ ഇല്ലിക്കുന്ന് ത്രിവര്‍ണ ഹൗസില്‍ കെ.ഖാലിദ്(52), സഹോദരീ ഭര്‍ത്താവും സി.പി.എം നെട്ടൂര്‍ ബ്രാഞ്ചംഗവുമായ ത്രിവര്‍ണ ഹൗസില്‍ പൂവനയില്‍ ഷമീര്‍(40) എന്നിവരാണ് മരിച്ചത്.…

ശശി തരൂർ ഇന്ന് തലസ്ഥാനത്ത്; കോൺഗ്രസിൽ ചേരിതിരിവും ശീതയുദ്ധവും സജീവം

തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിലെ ചേരി തിരിവിനും ശീതപ്പോരുകൾക്കുമിടെ ശശി തരൂർ ഇന്ന് തിരുവനന്തപുരത്ത് വിവിധ പരിപാടികളിൽ പങ്കെടുക്കും. പൊതുപരിപാടികൾക്കൊപ്പം കത്ത് വിവാദത്തിൽ കോർപ്പറേഷന് മുന്നിലെ യുഡിഎഫ് സമരവേദിയിലും അദ്ദേഹം രാവിലെ പത്തുമണിയോടെ എത്തും. തലസ്ഥാനത്ത് യുഡിഎഫിന്റെ നേതൃത്വത്തിൽ വൻ പ്രതിഷേധ പരിപാടികൾ…

സിറോ മലബാർ സഭയുടെ ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട കേസുകൾ ഇന്ന് സുപ്രീംകോടതിയിൽ

ദില്ലി: സിറോ മലബാർ സഭയുടെ ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട കേസുകൾ ഇന്ന് സുപ്രീംകോടതിയിൽ. ജസ്റ്റിസ് ദിനേശ് മഹേശ്വരി അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സമർപ്പിച്ച ഹർജിയാണ് പരിഗണനയിലുള്ളത്. കാക്കനാട് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസുകളിലെ…

ശബരിമല സ്പെഷ്യൽ ട്രെയിനിൽ അമിത നിരക്ക്; റെയിൽവേക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു

കൊച്ചി: ശബരിമല സ്പെഷ്യൽ ട്രെയിനുകളിൽ അമിത നിരക്ക് ഈടാക്കുന്നതിനെതിരെ വിശദീകരണം തേടി ഹൈക്കോടതി കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് നോട്ടീസ് അയച്ചു. കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേന്ദ്ര റെയിൽവേ മന്ത്രാലയത്തിനും സതേൺ റെയിൽവേ മാനേജർ അടക്കമുള്ളവർക്കാണ് നോട്ടീസ് അയച്ചത്. മാധ്യമ വാർത്തയെ…

സ്കൂൾ പരീക്ഷകൾ ഡിസംബർ 12 മുതൽ; ക്രിസ്മസ് അവധി 23-ന് ആരംഭിക്കും

തിരുവനന്തപുരം: സ്കൂളുകളിലെ ക്രിസ്മസ് പരീക്ഷകൾ ഡിസംബർ 12 ന് ആരംഭിക്കും. ഡിസംബർ 23 മുതൽ ജനുവരി 2 വരെയാണ് ക്രിസ്മസ് അവധി. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന വിദ്യാഭ്യാസ ഗുണമേന്മാ സമിതി യോഗത്തിലാണ് തീരുമാനം. വിദ്യാഭ്യാസ കലണ്ടർ പ്രകാരം ഡിസംബർ 3…

ഷാരോൺ രാജ് കൊലക്കേസ് തമിഴ്നാടിന് കൈമാറില്ല; കേരള പൊലീസ് അന്വേഷിക്കും

തിരുവനന്തപുരം: പാറശ്ശാല മുര്യങ്കര സ്വദേശി ഷാരോൺ രാജിനെ കാമുകി ഗ്രീഷ്മ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിൽ കേരള പൊലീസ് അന്വേഷണം നടത്തും. കേസ് തമിഴ്നാടിന് കൈമാറില്ല. കേരളത്തിൽ കേസന്വേഷിക്കുന്നതിന് തടസമില്ലെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചിരുന്നു. പബ്ലിക് പ്രോസിക്യൂട്ടറുടെയും എജിയുടെയും നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ്…