Tag: Kerala

ഗുരുവായൂരിൽ വിവേചനം ഒഴിയുന്നു; സംവരണാടിസ്ഥാനത്തിൽ 2 വാദ്യകലാകാരൻമാരെ നിയമിച്ചു

ഗുരുവായൂർ: സംവരണാടിസ്ഥാനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വാദ്യകലാകാരൻമാരായി രണ്ട് പേരെ ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡ് നിയമിച്ചു. ഇലത്താളം വിഭാഗത്തിൽ തൃശ്ശൂർ ചേലക്കര സ്വദേശി രമോജ്, കൊമ്പു കലാകാരൻ മൂവാറ്റുപുഴ സ്വദേശി ശ്രീരാജ് ശ്രീധർ എന്നിവരെയാണ് കഴിഞ്ഞയാഴ്ച നിയമിച്ചത്. ഇരുവരും ഈഴവ സമുദായത്തിൽ പെട്ടവരാണ്.…

റേഷൻ വ്യാപാരികൾ കടയടപ്പ് സമരത്തിൽ നിന്നും പിന്മാറി; ഭക്ഷ്യമന്ത്രിയുമായി നടത്തിയ ചർച്ച വിജയം

തിരുവനന്തപുരം: കമ്മിഷൻ വിഷയവുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികൾ കടയടയ്ക്കൽ സമരം പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ സംസ്ഥാന ഭക്ഷ്യമന്ത്രി അനിൽ വിളിച്ചുചേർത്ത ചർച്ച വിജയം. ഇതോടെ സമരത്തിൽ നിന്ന് പിൻമാറുമെന്നും താൽപ്പര്യമില്ലെങ്കിലും പ്രശ്നം പരിഹരിക്കാനാണ് സമരം പ്രഖ്യാപിച്ചതെന്നും റേഷൻ വ്യാപാരികളുടെ സംഘടനകൾ അറിയിച്ചു. റേഷൻ…

കെഎസ്ആര്‍ടിസിയുടെ ഗവി ടൂര്‍ പാക്കേജ്; ആദ്യ സർവീസ് ഡിസംബർ മുതൽ

പത്തനംതിട്ട: ഏറെ നാളത്തെ തര്‍ക്കങ്ങള്‍ക്കൊടുവില്‍ കെ.എസ്.ആർ.ടി.സിയുടെ ഗവി ടൂർ പാക്കേജിന് വനംവകുപ്പ് പച്ചക്കൊടി കാട്ടി. തിരുവനന്തപുരത്തെ ചീഫ് ഓഫീസിൽ നിന്നാണ് അനുമതി നൽകിയത്. ടിക്കറ്റ് നിരക്ക്, താമസം, ഭക്ഷണം എന്നിവ സംബന്ധിച്ച് അന്തിമ തീരുമാനം എടുത്ത ശേഷം ഡിസംബർ ആദ്യം മുതൽ…

ലെറ്റര്‍ പാഡ് ദുരൂപയോഗം ചെയ്തു; ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി മേയര്‍ ആര്യ

തിരുവനന്തപുരം: കത്തെഴുതാൻ നിർദ്ദേശം നൽകിയിട്ടില്ലെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. ലെറ്റർപാഡ് ദുരൂപയോഗം ചെയ്തതായും ആര്യ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ജലീൽ തോട്ടത്തിലിനോട് പറഞ്ഞു. പ്രാഥമിക അന്വേഷണം നടത്തിയപ്പോഴും ക്രൈംബ്രാഞ്ച് സംഘം മേയറുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. മേയറുടെ ഓഫീസിലെ രണ്ട് ജീവനക്കാരുടെ മൊഴിയും…

അഞ്ചാംപനി പടരുന്നു; ലോകാരോഗ്യ സംഘടന സംഘം സന്ദർശിച്ചു

കൽപകഞ്ചേരി: കൽപകഞ്ചേരിയിലും സമീപ പ്രദേശങ്ങളിലും മീസിൽസ് (അഞ്ചാം പനി) പടരുന്ന പശ്ചാത്തലത്തിൽ ലോകാരോഗ്യ സംഘടന സംഘം സ്ഥലം സന്ദർശിച്ചു. രോഗത്തിന്‍റെ തീവ്രത വിലയിരുത്തിയ സംഘം പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ മുൻകരുതലുകളും നിർദ്ദേശങ്ങളും നൽകി. കൽപകഞ്ചേരിയിൽ രോഗികളുടെ എണ്ണം 28 ൽ നിന്ന്…

പരസ്പരസമ്മത ലൈംഗികബന്ധത്തിന് ശേഷം വിവാഹവാഗ്ദാനത്തിൽ നിന്ന് പിന്മാറൽ; ബലാത്സംഗ കേസെടുക്കാനാകില്ലെന്ന് കോടതി

കൊച്ചി: ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിന് ശേഷം വിവാഹവാഗ്ദാനത്തിൽ നിന്ന് പിൻമാറിയാൽ പുരുഷനെതിരെ ബലാത്സംഗക്കുറ്റം ചുമത്താൻ കഴിയില്ലെന്ന് ഹൈക്കോടതി. മനഃപൂര്‍വം വ്യാജ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചാൽ മാത്രമേ ബലാത്സംഗമായി കണക്കാക്കാനാകൂവെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റെ ഉത്തരവിൽ പറയുന്നു. കൊല്ലം പുനലൂർ…

സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച സീരിയൽ ഇത്തവണയുമില്ല

തിരുവനന്തപുരം: 30-ാമത് സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു. 2021 ലെ അവാർഡുകൾ ആണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്. സാംസ്കാരിക സഹകരണ വകുപ്പ് മന്ത്രി വി.എൻ.വാസവൻ തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. ഇത്തവണയും മികച്ച എൻട്രികൾ ഇല്ലാത്തതിനാൽ മികച്ച ടെലിസീരിയൽ വിഭാഗത്തിൽ…

മേയർക്കെതിരായ പ്രതിഷേധം തടയണമെന്ന് ഡെപ്യൂട്ടി മേയറുടെ ഹർജി; തള്ളി ഹൈക്കോടതി

തിരുവനന്തപുരം: നിയമന വിവാദവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രനെതിരായ പ്രതിഷേധം തടയണമെന്ന് ആവശ്യപ്പെട്ട് ഡപ്യൂട്ടി മേയർ നൽകിയ ഹർജി കോടതി തള്ളി. പി എഫ് ഐ നേരത്തെ നടത്തിയ സംസ്ഥാന ഹർത്താലുമായി ബന്ധപ്പെട്ട കേസിൽ കക്ഷി ചേരാനായിരുന്നു ഡെപ്യൂട്ടി…

പ്രശസ്ത എഴുത്തുകാരൻ സതീഷ് ബാബു പയ്യന്നൂര്‍ അന്തരിച്ചു; ഫ്ലാറ്റിൽ മരിച്ചനിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: പ്രശസ്ത കഥാകൃത്തും നോവലിസ്റ്റും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സതീഷ് ബാബുവിനെ പയ്യന്നൂർ വഞ്ചിയൂരിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മാതൃഭൂമി റോഡിന് സമീപത്തെ ഫ്ളാറ്റിലാണ് സതീഷ് ബാബുവും ഭാര്യയും താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഭാര്യ നാട്ടില്‍ പോയിരുന്നതിനാല്‍…

തലസ്ഥാനത്ത് യുവതിക്ക് നേരെ ആക്രമണമുണ്ടായ സംഭവം; പ്രതി ശ്രീജിത്ത് പിടിയില്‍

തിരുവനന്തപുരം: തലസ്ഥാനത്ത് പ്രഭാത സവാരിക്കിറങ്ങിയ യുവതിയെ ആക്രമിച്ച പ്രതി അറസ്റ്റിൽ. വഞ്ചിയൂർ കോടതിക്ക് സമീപം വ്യാഴാഴ്ച പുലർച്ചെയാണ് കേന്ദ്ര സർക്കാർ ജീവനക്കാരിയായ യുവതിക്ക് നേരെ ആക്രമണമുണ്ടായത്. കരുമം സ്വദേശി ശ്രീജിത്താണ് അറസ്റ്റിലായത്. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ വാഹനത്തിന്‍റെ നമ്പർ…