Tag: Kerala

ഗായിക നഞ്ചിയമ്മയ്ക്ക് വീടായി; ഒരുക്കിയത് ഫിലോകാലിയ ഫൗണ്ടേഷൻ

പാലക്കാട്: ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മയ്ക്ക് ഒടുവിൽ അടച്ചുറപ്പുള്ള വീടായി. നഞ്ചിയമ്മയുടെ സ്വപ്ന ഭവനം ഫിലോകാലിയ എന്ന ഫൗണ്ടേഷനാണ് നിർമ്മിച്ചത്. അട്ടപ്പാടിയിലെ നക്കുപതി ഊരിലെ അടച്ചുറപ്പില്ലാത്ത വീട്ടിലാണ് നഞ്ചിയമ്മ ഏറെക്കാലമായി താമസിച്ചിരുന്നത്. തനിക്ക് ലഭിച്ച അവാർഡുകൾ സൂക്ഷിക്കാൻ പോലും വീട്ടിൽ സ്ഥലമില്ലെന്ന്…

താരാരാധന ഇസ്‌ലാമിക വിരുദ്ധമെന്ന് സമസ്ത; ഏകദൈവ വിശ്വാസത്തെ കളങ്കപ്പെടുത്തും

മലപ്പുറം: ലോകകപ്പ് ആവേശത്തിനിടെ ഫുട്ബോൾ ലഹരിക്കെതിരെ സമസ്ത. താരാരാധന ഇസ്ലാം വിരുദ്ധമാണെന്ന് സമസ്ത. ഇത് ഏകദൈവ വിശ്വാസത്തെ കളങ്കപ്പെടുത്തുമെന്നാണ് വിശദീകരണം. കൂറ്റൻ കട്ടൗട്ടുകൾ ധൂർത്താണെന്നും പോർച്ചുഗൽ പോലുള്ള രാജ്യങ്ങളെ പിന്തുണയ്ക്കുന്നത് തെറ്റാണെന്നും സമസ്ത പറയുന്നു. ഇന്ന് ജുമുഅ പ്രഭാഷണത്തില്‍ വിശ്വാസികളെ ബോധവല്‍കരിക്കും.…

കോൺഗ്രസ് സംസ്ഥാന തല കോണ്‍ക്ലേവിൽ മുഖ്യപ്രഭാഷകൻ ആയി തരൂരിന് ക്ഷണം

കൊച്ചി: കൊച്ചിയിൽ ശശി തരൂരിനെ ഇറക്കാൻ പ്രൊഫഷണൽ കോണ്‍ഗ്രസ്. കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവർക്കൊപ്പമാണ് ശശി തരൂരിനെ ക്ഷണിച്ചിരിക്കുന്നത്. ഡോ.എസ്‍ എസ് ലാലും മാത്യുകുഴൽനാടൻ എംഎൽഎയുമാണ് പ്രധാന സംഘാടകർ.ഡിക്കോഡ് എന്ന പേരിട്ട സംസ്ഥാന തല കോണ്‍ക്ലേവിൽ…

തൃശൂർ കൊണ്ടാഴിയില്‍ സ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

തൃശൂര്‍: കൊണ്ടാഴിയിൽ സ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. തൃശൂരിൽ നിന്ന് തിരുവില്വാമലയിലേക്ക് പോവുകയായിരുന്ന സുമംഗലി ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. എതിർദിശയിൽ വരികയായിരുന്ന സ്കൂൾ ബസിന് വഴി കൊടുക്കുന്നതിനിടയിൽ ബസ് വയലിലേക്ക് മറിയുകയായിരുന്നു. ഇടുങ്ങിയ…

രാജ്ഭവനിലെ അതിഥിസല്‍ക്കാര ചിലവ് പുറത്ത്; 4 വര്‍ഷത്തിനിടെ ചിലവ് 9 ലക്ഷത്തോളം

തിരുവനന്തപുരം: കഴിഞ്ഞ 4 വർഷത്തിനിടെ കേരള രാജ്ഭവനിൽ അതിഥിസല്‍ക്കാരങ്ങൾക്കായി ചിലവഴിച്ചത് 9 ലക്ഷത്തോളം രൂപ. ഓരോ വർഷവും അര ലക്ഷം രൂപ മുതൽ ഒരു ലക്ഷം രൂപ വരെ ചെലവിൽ വർദ്ധനവുണ്ട്. കോവിഡ് മഹാമാരി ലോകത്തെയാകെ നിശ്ചലമാക്കിയ 2020-21 സാമ്പത്തിക വർഷത്തിൽ,…

നേപ്പാളി യുവതിയുടെ കൊലപാതകം; കൊലയിലേക്ക് നയിച്ചത് മറ്റ് ബന്ധമുണ്ടെന്ന സംശയം

കൊച്ചി: എളംകുളത്ത് നേപ്പാളി യുവതിയെ കൊലപ്പെടുത്തിയതു സംശയത്തിന്‍റെ പേരിലെന്ന് സൂചന. നേപ്പാൾ പൊലീസിന്‍റെ കസ്റ്റഡിയിലുള്ള പ്രതി റാം ബഹദൂറിന്‍റെ ഫോണിൽ നിന്നാണ് നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. റാം ബഹദൂറിനെ വിട്ടുകിട്ടാനുള്ള ശ്രമങ്ങൾ കൊച്ചി സൗത്ത് പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. ഭാഗീരഥി…

അഞ്ചാംപനി ആഗോള ആരോഗ്യ ഭീഷണിയായേക്കും; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ന്യൂഡൽഹി: ലോകമെമ്പാടും മീസിൽസ്(അഞ്ചാംപനി) കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ആഗോള ആരോഗ്യത്തിന് രോഗം ഭീഷണിയായേക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ലോകാരോഗ്യ സംഘടനയും യുണൈറ്റഡ് സ്റ്റേറ്റ്സ് സെന്‍റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനും സംയുക്തമായി തയ്യാറാക്കിയ റിപ്പോർട്ട് അനുസരിച്ച്, കോവിഡ് മഹാമാരിയുടെ തുടക്കം…

രാജകീയ യാത്രാനുഭവം; ‘ഗോള്‍ഡന്‍ ചാരിയറ്റ്’ ട്രെയിന്‍ കേരളത്തിലെത്തി

കൊച്ചി: ടൂറിസം രംഗത്തെ താരമായ ‘ഗോൾഡൻ ചാരിയറ്റ്’ എന്ന ആഢംബര ട്രെയിൻ കേരളത്തിലെത്തി. കേരളം, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന ടൂറിസം പാക്കേജിന്‍റെ ഭാഗമായാണ് ആഡംബര ട്രെയിൻ വ്യാഴാഴ്ച കൊച്ചിയിലെത്തിയത്. രാജകീയ സൗകര്യങ്ങളുള്ള ട്രെയിനിൽ ആഡംബര ഹോട്ടലിൽ താമസിക്കുന്ന അനുഭവം…

ജിഷ കൊലക്കേസ്; അമീറുൾ ഇസ്ലാമിൻ്റെ ജയിൽ മാറ്റ അപേക്ഷ ഇന്ന് സുപ്രീംകോടതിയിൽ

ന്യൂഡൽഹി: പെരുമ്പാവൂർ ജിഷ വധക്കേസിലെ പ്രതി അമീറുൾ ഇസ്ലാമിൻ്റെ ജയിൽ മാറ്റത്തിനുള്ള അപേക്ഷ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. അസമിലെ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇയാൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഭാര്യയും മാതാപിതാക്കളും അസമിലാണെന്നും കടുത്ത ദാരിദ്ര്യത്തിലാണെന്നും അതിനാൽ ജയിൽ മാറ്റാൻ…

പി കെ ശശിക്കെതിരെ പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറിയേറ്റില്‍ രൂക്ഷ വിമർശനം

പാലക്കാട്: പാലക്കാട് സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ പി കെ ശശിക്കെതിരെ രൂക്ഷ വിമർശനം ഉയർന്നു. ജില്ലയിൽ വിഭാഗീയത വളർത്തുന്നതിൽ ശശിക്ക് വലിയ പങ്കുണ്ടെന്നാണ് വിമർശനം. വിഭാഗീയതയെകുറിച്ച് പഠിക്കാൻ നിയോഗിച്ച അന്വേഷണ കമ്മിഷൻ അംഗങ്ങളായ ആനാവൂർ നാഗപ്പനും കെ.കെ ജയചന്ദ്രനുമാണ് വിമർശനം ഉന്നയിച്ചത്.…