Tag: Kerala

പ്രൊഫഷണല്‍ കോൺഗ്രസ് കോണ്‍ക്ലേവില്‍ തരൂരിനൊപ്പം കെ സുധാകരൻ പങ്കെടുക്കില്ല

കൊച്ചി: ശശി തരൂർ ദേശീയ അദ്ധ്യക്ഷനായ പ്രൊഫഷണൽ കോൺഗ്രസിന്‍റെ നാളത്തെ കോൺക്ലേവിൽ കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ പങ്കെടുക്കില്ല. കെ സുധാകരനും ശശി തരൂരും ഒരുമിച്ച് വേദി പങ്കിടുന്ന തരത്തിലാണ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്. ശശി തരൂരും വി ഡി സതീശനും ഞായറാഴ്ച…

മന്ത്രിക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അറ്റോർണി ജനറലിന് അപേക്ഷ

ന്യൂഡല്‍ഹി: കേന്ദ്ര നയങ്ങൾക്കൊപ്പമാണ് സുപ്രീം കോടതി നിലകൊള്ളുന്നതെന്ന് അഭിപ്രായപ്പെട്ട ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടി ആരംഭിക്കാൻ അപേക്ഷ. അറ്റോർണി ജനറൽ ആർ.വെങ്കിട്ടരമണിക്ക് ബി.ജെ.പി മുൻ സംസ്ഥാന വക്താവ് സന്ദീപ് വാര്യരാണ് അപേക്ഷ നൽകിയത്. സാങ്കേതിക സർവകലാശാല വൈസ്…

എസ് രാജേന്ദ്രന്‍റെ വീടൊഴിപ്പിക്കൽ; നടപടിക്ക് പിന്നിൽ താനല്ലെന്ന് എം.എം.മണി

തൊടുപുഴ: ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രന്‍റെ വീടൊഴിപ്പിക്കാനുള്ള നീക്കത്തിന് പിന്നിൽ താനല്ലെന്ന് എം എം മണി എം.എൽ.എ. നോട്ടീസിന് പിന്നിൽ താനാണെന്ന് പറയുന്നത് അസംബന്ധമാണ്. അതെന്‍റെ ജോലിയല്ല. രാജേന്ദ്രൻ ഭൂമി കൈയേറിയോ ഇല്ലയോ എന്ന് തീരുമാനിക്കേണ്ടത് റവന്യൂ വകുപ്പാണെന്നും മണി…

തരൂരിന് കത്ത് നൽകാൻ കോൺഗ്രസ് അച്ചടക്ക സമിതി ശുപാർശ ചെയ്തിട്ടില്ല: തിരുവഞ്ചൂർ

തിരുവനന്തപുരം: ശശി തരൂരിന് കത്ത് നൽകാൻ കെ.പി.സി.സി പ്രസിഡന്‍റിനോട് കോൺഗ്രസ് അച്ചടക്ക സമിതി ശുപാർശ ചെയ്തിട്ടില്ലെന്ന് സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ. അച്ചടക്ക സമിതിയുടെ പേരിൽ തെറ്റായ കാര്യങ്ങളാണ് പ്രചരിക്കുന്നത്. അത്തരമൊരു ശുപാർശ ചെയ്യേണ്ട ആവശ്യമില്ല. തരൂരിന്റെ മലബാർ പര്യടനത്തിനെതിരെ അച്ചടക്ക…

വീട്ടമ്മയെ ഗ്യാസ് തുറന്ന് വിട്ട് കൊലപ്പെടുത്തിയ കേസ്; അയല്‍വാസി അറസ്റ്റിൽ

ചെറുതോണി: ഇടുക്കി നാരക്കക്കാനത്ത് വീട്ടമ്മയെ ഗ്യാസ് തുറന്ന് വിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. കുമ്പിടിയമാക്കലിൽ ചിന്നമ്മ ആന്‍റണിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അയൽവാസിയും പൊതുപ്രവർത്തകനുമായ തോമസ് വർഗീസ് (സജി-54) ആണ് അറസ്റ്റിലായത്. കമ്പത്ത് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മോഷണം തടഞ്ഞപ്പോഴാണ്…

സംസ്ഥാനങ്ങളുടെ തുല്യപങ്കാളിത്തം വിസ്മരിക്കപ്പെടുന്നു: കേന്ദ്രത്തിനെ വിമർശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഭരണഘടനാ ദിനത്തോടനുബന്ധിച്ച് കേന്ദ്ര സർക്കാരിനും ഗവർണർക്കുമെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന സംസ്ഥാന സർക്കാരുകൾക്ക് രാജ്യത്തിന്‍റെ വികസനത്തിൽ കേന്ദ്ര സർക്കാരുമായി തുല്യ പങ്കാളിത്തം വേണമെന്ന അടിസ്ഥാന ജനാധിപത്യ തത്വം വിസ്മരിക്കപ്പെടുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭരണഘടനാ ദിനത്തിൽ പുറത്തിറക്കിയ…

കോഴിക്കോട്ടെ മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മാണം; ഇന്നും പ്രതിഷേധം തുടരുന്നു

കോഴിക്കോട്: കോതിയിലെ മാലിന്യ സംസ്കരണ പ്ലാന്‍റിനെതിരെ പ്രതിഷേധം തുടരുന്നു. ടി സിദ്ദീഖ് എം.എല്‍.എ സമരക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു സ്ഥലത്തെത്തിയതോടെ പ്രതിഷേധം അക്രമാസക്തമായി. എം.എൽ.എ എത്തിയ ഉടൻ സമരക്കാർ പ്ലാന്‍റിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താൻ ശ്രമിച്ചു. പൊലീസ് ഇടപെട്ടതോടെയാണ് സ്ഥിതിഗതികൾ മോശമായത്. പ്രതിഷേധക്കാരെ…

മൂന്നാറിൽ നിന്ന് ആരെയും കുടിയിറക്കാൻ അനുവദിക്കില്ലെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി

ഇടുക്കി: ദേവികുളം സബ് കളക്ടറുടെ വീട് ഒഴിയണമെന്ന നോട്ടീസിന് മറുപടിയുമായി സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വർഗീസ്. രാജേന്ദ്രനെ മാത്രമല്ല ആരെയും മൂന്നാറിൽ കുടിയൊഴിപ്പിക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പതിറ്റാണ്ടുകളായി അവിടെ താമസിക്കുന്നവരെയാണ് കുടിയൊഴിപ്പിക്കാൻ നോക്കുന്നത്. സി.പി.എം ഇത് അനുവദിക്കില്ല.…

വിഴിഞ്ഞം നിർമാണം പുനരാരംഭിക്കാന്‍ അദാനി; സ്ഥലത്ത് പ്രതിഷേധവും കല്ലേറും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമ്മാണം ഇന്ന് പുനരാരംഭിക്കുമെന്ന് കാണിച്ച് അദാനി ഗ്രൂപ്പ് സർക്കാരിന് കത്തയച്ചു. പദ്ധതിയെ എതിർത്ത് മത്സ്യത്തൊഴിലാളികൾ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. പോലീസിനു നേരെ ആക്രമണമുണ്ടായി. ഹൈക്കോടതി വിധിക്കെതിരെ സമരവും അപ്പീലുമായി മുന്നോട്ട് പോകുമെന്ന് സമരസമിതി അറിയിച്ചു. വിഴിഞ്ഞം തുറമുഖത്തെ…

ജവാൻ റമ്മിന് പിന്നാലെ മലബാർ ബ്രാൻഡിയുമായി സർക്കാർ

തിരുവനന്തപുരം: ബ്രാൻഡി വിപണിയിലെത്തിക്കാൻ സംസ്ഥാന സർക്കാർ. മലബാർ ഡിസ്റ്റിലറീസ് ‘മലബാർ ബ്രാണ്ടി’ അടുത്ത ഓണത്തിന് പുറത്തിറക്കും. തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽ ലിമിറ്റഡ് നിർമ്മിക്കുന്ന ജവാൻ റമ്മാണ് നിലവിൽ സംസ്ഥാന സർക്കാരിന്റെ വിപണിയിലുള്ളത്. സർക്കാർ മേഖലയിൽ മദ്യ ഉൽപാദനം വർദ്ധിപ്പിക്കുന്നതിന്‍റെ…