Tag: Kerala

‘തൃക്കാക്കരയിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും വിജയസാധ്യത’

തൃക്കാക്കരയിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും വിജയസാധ്യതയുണ്ടെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്ണൻ. വിജയപ്രതീക്ഷയില്ലെങ്കിലും ബി.ജെ.പി മികച്ച പോരാട്ടമാണ് കാഴ്ചവച്ചതെന്നും രാധാകൃഷ്ണൻ പറഞ്ഞു. ആദ്യഘട്ടത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഉമാ തോമസിനാണ് മേൽക്കൈ ഉണ്ടായിരുന്നതെങ്കിലും നിലവിലെ സാഹചര്യത്തിൽ ആര് ജയിച്ചാലും വലിയ മാർജിനിൽ വിജയിക്കില്ലെന്നും രാധാകൃഷ്ണൻ…

സ്കൂളുകൾ രാജ്യത്തെ ഏറ്റവും വലിയ മത നിരപേക്ഷ കേന്ദ്രങ്ങളാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കുട്ടികൾക്ക് എപ്പോഴും സ്നേഹം ലഭിക്കണം. കുട്ടികൾ പ്രകൃതിയെ സ്നേഹിച്ചാണ് വളരുന്നതെന്നും ആ സ്നേഹം അവരുടെ കൂട്ടുകാരോടുള്ള സ്നേഹമായി വളരുമെന്നും സ്കൂളുകൾ രാജ്യത്തെ ഏറ്റവും വലിയ മത നിരപേക്ഷ കേന്ദ്രങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡിന് ശേഷമുള്ള ആദ്യ അധ്യയന വർഷത്തെ പ്രവേശനോത്സവം…

‘സംസ്ഥാനത്ത് ഒമിക്രോൺ ഒഴികെയുള്ള വകഭേദങ്ങൾ സ്ഥിരീകരിച്ചിട്ടില്ല’

കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്ന സാഹചര്യം പരിശോധിച്ചുവരികയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. സംസ്ഥാനത്ത് ഒമിക്രോൺ ഒഴികെയുള്ള വകഭേദങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. വവ്വാലുകൾ കടിച്ച പഴങ്ങൾ കഴിക്കരുതെന്നും കുട്ടികൾ മാസ്ക് ധരിക്കണമെന്നും കൊതുക് പ്രജനന സാഹചര്യം ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി…

തൃക്കാക്കരയിൽ രേഖപ്പെടുത്തിയത് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പോളിംഗ്

കൊച്ചി: കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനം കുറഞ്ഞത് വിജയത്തെ ബാധിക്കില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് സ്ഥാനാർത്ഥികൾ. തൃക്കാക്കരയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഉമാ തോമസും എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോ ജോസഫും വിജയം ഉറപ്പാണെന്ന് അവകാശപ്പെട്ടു. തൃക്കാക്കരയിൽ 68.75 ശതമാനം പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്.…

കൊച്ചിയിൽ സ്വകാര്യ ബസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ഹൈക്കോടതി

കൊച്ചി: കൊച്ചിയിൽ സ്വകാര്യ ബസുകൾക്ക് ഹൈക്കോടതി നിയന്ത്രണം ഏർപ്പെടുത്തി. നഗരപ്രദേശങ്ങളിൽ ഹോണടിക്കുന്നത് നിർത്തണം, ഓവർടേക്കിംഗ് കർശനമായി നിരോധിക്കണം, സ്വകാര്യ ബസുകൾ റോഡിന്റെ ഇടതുവശത്തുകൂടി പോകണം എന്നിവയാണ് കോടതി നിർദ്ദേശിച്ചത്. പോലീസിനും മോട്ടോർ വാഹന വകുപ്പിനും കോടതി നിർദേശം നൽകിയിട്ടുണ്ട്. ഓട്ടോറിക്ഷകൾക്കും ഈ…

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ആവശ്യം തള്ളി ഹൈക്കോടതി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ക്രൈംബ്രാഞ്ചിന്റെ ഹർജി ജസ്റ്റിസ് കൗസർ എടപ്പഗത്ത് പരിഗണിക്കരുതെന്ന അതിജീവിതയുടെ ഹർജി ഹൈക്കോടതി തള്ളി. നിയമപരമായി കേസിൽ നിന്ന് പിൻമാറാൻ കഴിയില്ലെന്ന് കൗസർ എടപ്പഗത്ത് പറഞ്ഞു. അതേസമയം, ദൃശ്യങ്ങൾ തന്റെ പക്കലുണ്ടെന്ന ആരോപണം തെറ്റാണെന്ന് കേസിലെ എട്ടാം…

കെ.കെയുടെ അകാല നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ബോളിവുഡ് പിന്നണി ഗായകനും മലയാളിയുമായ കെ.കെയുടെ അകാല നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ബോളിവുഡിലെ ഏറ്റവും ജനപ്രിയ ഗായകരിൽ ഒരാളായിരുന്നു കെകെയെന്നും അദ്ദേഹത്തിന്റെ അകാല വിയോഗം സംഗീത ലോകത്തിന് വലിയ നഷ്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രശസ്ത ബോളിവുഡ് പിന്നണി…

നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ കയിലില്ല; ആരോപണങ്ങൾ നിഷേധിച്ച് ദിലീപ്

കൊച്ചി: കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങൾ തന്റെ പക്കലുണ്ടെന്ന ക്രൈംബ്രാഞ്ചിന്റെ ആരോപണം നിഷേധിച്ച് നടൻ ദിലീപ്. തന്റെ കയ്യിൽ ദൃശ്യങ്ങൾ ഇല്ലെന്നും അന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കരുതെന്നും ഫോണുകൾ പിടിച്ചെടുക്കാനുള്ള നീക്കം തടയണമെന്നും ദിലീപ് കോടതിയോട് ആവശ്യപ്പെട്ടു. മൂന്ന് മാസം മുമ്പാണ്…

തൃക്കാക്കരയിൽ പോളിംഗ് ശതമാനം കുറഞ്ഞത് എൽഡിഎഫിന് ഗുണം ചെയ്യുമെന്ന് കെ.വി തോമസ്

തൃക്കാക്കരയിൽ പോളിംഗ് ശതമാനം കുറഞ്ഞത് എൽഡിഎഫിന് ഗുണം ചെയ്യുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി തോമസ്. മണ്ഡലത്തിൽ ജോ ജോസഫ് മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും കെ.വി തോമസ് അവകാശപ്പെട്ടു. താൻ മത്സരിക്കുമ്പോൾ വോട്ടിംഗ് ശതമാനത്തിലെ വർദ്ധനവ് കോൺഗ്രസിന് അനുകൂലമാകുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ…

ഗുരുവായൂരപ്പന്റെ ഥാര്‍; പുനര്‍ലേലം തീരുമാനമായി

തൃശൂര്‍: ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച മഹീന്ദ്ര ഥാർ വാഹനം വീണ്ടും ലേലം ചെയ്യാൻ തീരുമാനമായി. ഈ മാസം ആറിന് രാവിലെ 11 മണിക്ക് ക്ഷേത്ര പരിസരത്ത് വെച്ചാണ് പുന്‍ലേലം നടക്കുന്നത്. നേരത്തെ പ്രവാസിയായ അമൽ മുഹമ്മദാണ് ലേല വിലയ്ക്ക് 15.10…