Tag: Kerala

ആർഡിഒ കോടതിയിലെ തൊണ്ടിമുതൽ കവർച്ച; അന്വേഷണത്തിന് ശുപാർശ

തിരുവനന്തപുരം: തിരുവനന്തപുരം: തിരുവനന്തപുരം ആർഡിഒ കോടതിയിൽ നിന്ന് സ്വർണം നഷ്ടപ്പെട്ട സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. വിജിലൻസ് അന്വേഷണത്തിനു റവന്യൂ മന്ത്രി ശുപാർശ ചെയ്തു. 581.48 ഗ്രാം സ്വർണവും 140.5 ഗ്രാം വെള്ളിയും 47,500 രൂപയും നഷ്ടപ്പെട്ടു. 2019നു ശേഷമാണ് തട്ടിപ്പ് നടന്നതെന്നാണ്…

നടിയെ ആക്രമിച്ച കേസ്; ദൃശ്യങ്ങള്‍ ചോര്‍ന്നത് ജീവിതത്തെ ബാധിക്കുമെന്നു അതിജീവിത

മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം വേണമെന്ന് അതിജീവിത ആവശ്യപ്പെട്ടു. ദൃശ്യങ്ങൾ ചോർന്നത് തന്റെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്നും സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം വേണമെന്നും നടി ആവശ്യപ്പെട്ടു. അന്വേഷണ സംഘത്തിനു കൂടുതൽ സമയം നൽകണമെന്നും അതിജിവിത പറഞ്ഞു. അതേസമയം നടിയെ…

നരേന്ദ്ര മോദിയെ പ്രശംസിച്ച് കെ സുരേന്ദ്രൻ

നരേന്ദ്ര മോദി സർക്കാരിന്റെ എട്ടാം വാർഷികത്തിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ശക്തിയായി മാറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. 2014ൽ അധികാരത്തിൽ വന്ന മോദി സർക്കാരാണ് രാജ്യത്തെ ഭരണ മുരടിപ്പിനും വികസന മുരടിപ്പിനും അറുതിവരുത്തിയതെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.…

നടി ആക്രമിക്കപ്പെട്ട കേസില്‍ വിമർശനവുമായി സാറാ ജോസഫ്

നടി ആക്രമിക്കപ്പെട്ട കേസിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എഴുത്തുകാരി സാറാ ജോസഫ്. മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പമുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നു സാറാ ജോസഫ് പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷമായി ഇവിടെ എന്താണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി കാണുന്നില്ലേ എന്നും കേസ് അട്ടിമറിക്കാൻ വലിയ ശ്രമമാണ്…

കേരളത്തിൽ ഇന്നും സ്വർണ വില കുറഞ്ഞു

കേരളത്തിൽ ഇന്നും സ്വർണ വില കുറഞ്ഞു. ഇന്ന് പവന് 200 രൂപ കുറഞ്ഞു. ഇന്നലെ പവന് 80 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ മാസം അവസാന വാരത്തിൽ സ്വർണ വിലയിൽ ഏറ്റക്കുറച്ചിലുകൾ കൂടുതലായിരുന്നു. വിപണിയിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം ഒരു ഗ്രാം സ്വർണ്ണത്തിന്റെ…

നടിയെ ആക്രമിച്ച കേസിൽ കോടതിയെ വിമർശിച്ച് ഭാഗ്യലക്ഷ്മി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കോടതിയെ വിമർശിച്ച് ഭാഗ്യലക്ഷ്മി. നടിയെ ആക്രമിച്ച കേസിൽ കോടതി നാടകം കളിക്കുകയാണെന്നും വിധി മുൻകൂട്ടി എഴുതി വച്ചിട്ടുണ്ടെന്നും ഭാഗ്യലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞു. ജുഡീഷ്യറിയോട് ഭയവും സംശയവും ഉണ്ടെന്നും ഉന്നതർക്കും സാധാരണക്കാർക്കും ഇവിടെ രണ്ട് നീതിയാണെന്നും ഭാഗ്യലക്ഷ്മി…

പ്രോസിക്യൂഷനെതിരെ രൂക്ഷ വിമർശനവുമായി ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷനെതിരെ രൂക്ഷ വിമർശനവുമായി നടൻ ദിലീപ്. മെമ്മറി കാർഡിന്റെ ഹാഷ് മൂല്യം മാറ്റിയതുമായി ബന്ധപ്പെട്ട് ജുഡീഷ്യറിയെ അപമാനിക്കാനാണ് പ്രോസിക്യൂഷന്റെ നീക്കമെന്ന് ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ ആരോപിച്ചു. കേസിൽ തുടരന്വേഷണത്തിന് ഒരുദിവസംപോലും സമയം നീട്ടിനല്‍കരുതെന്നും ദിലീപ് ആവശ്യപ്പെട്ടു.…

പൊതുവിദ്യാഭ്യാസ വകുപ്പിൽ 312.88 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിൽ 312.88 കോടി രൂപയുടെ വിവിധ പദ്ധതികൾ അനുവദിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സൗജന്യ സ്കൂൾ യൂണിഫോമിന് 140 കോടി രൂപയും മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികൾക്കുള്ള 288 സ്കൂളുകൾക്ക് സാമ്പത്തിക സഹായവും അനുവദിച്ചു. ഇ-ഗവേണൻസിനായി 15…

സംസ്ഥാനത്തെ 11 ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലേര്‍ട്ട്

ഇന്നും നാളെയും സംസ്ഥാനത്തെ 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഇന്നും നാളെയും ഈ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്…

‘തൃക്കാക്കരയിൽ പോളിംഗ് ശതമാനം കുറഞ്ഞത് ആശ്ചര്യപ്പെടുത്തി’

തൃക്കാക്കരയിൽ പോളിംഗ് ശതമാനം കുറഞ്ഞത് ആശ്ചര്യപ്പെടുത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മഴയില്ലാതിരുന്നിട്ടും കുറഞ്ഞ പോളിംഗ് ശതമാനം പരിശോധിക്കണമെന്നും. ബി.ജെ.പിക്ക് ലഭിക്കേണ്ട വോട്ടുകൾ പോൾ ചെയ്തുവെന്നും സുരേന്ദ്രൻ പറഞ്ഞു. വോട്ടർമാർക്ക് ഇരുമുന്നണികളോടുമുള്ള താൽപ്പര്യം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തൃക്കാക്കരയിൽ…