Tag: Kerala

സംസ്ഥാനത്ത് ‘സ്മാർട്ടായി ഫ്യൂസൂരാൻ’ കേന്ദ്രം

രാജ്യത്തുടനീളം സ്മാർട്ട് വൈദ്യുതി മീറ്ററുകൾ നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. പേര് സൂചിപ്പിക്കുന്നത് പോലെ, ഈ മീറ്റർ ‘സ്മാർട്ട്’ ആണ്. പദ്ധതിയുടെ ആദ്യ ഘട്ടം അടുത്ത വർഷം ഡിസംബർ 31 നകം പൂർത്തിയാക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. എന്നാൽ പ്രായോഗികമായ ധാരാളം…

ഷൂട്ടിങ്ങിനിടെ നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന് പൊള്ളലേറ്റു

കൊച്ചി: ചിത്രീകരണത്തിനിടെ നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന് പൊള്ളാലേറ്റു. വൈപ്പിനിൽ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. കൈകളിൽ പൊള്ളലേറ്റ താരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഷൂട്ടിംഗിനിടെ തിളപ്പിച്ച എണ്ണ അയാളുടെ കൈയിൽ വീണു. അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടർമാർ അറിയിച്ചതായാണ് റിപ്പോർട്ടുകൾ.…

വിജയ് ബാബുവിനെ 9 മണിക്കൂര്‍ ചോദ്യംചെയ്തു; നാളെയും ഹാജരാകണം

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. എറണാകുളം സൗത്ത് സ്റ്റേഷനിൽ ബുധനാഴ്ച രാവിലെ 11 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ ഒമ്പത് മണിക്കൂറോളം നീണ്ടുനിന്നു. ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായെങ്കിലും വിജയ് ബാബു…

കേരളത്തിൽ ഇന്നും 1000 കടന്ന് കൊവിഡ്; സ്ഥിതി ഗുരുതരം

തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് കേസുകൾ വീണ്ടും വർധിക്കുന്നതായി റിപ്പോർട്ട്. കൊവിഡ് ബാധയെ തുടർന്ന് ആയിരത്തിലധികം കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1,370 പേർക്കാണ് ഇന്ന് രോഗം ബാധിച്ചത്. നാലു മരണങ്ങളും സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്.…

കുതിച്ച് ക്ഷീരമേഖല; ഒരു വര്‍ഷം കൊണ്ട് 6.14 കോടി ലിറ്റര്‍ പാല്‍ ഉത്പാദനം കൂടി

കൊവിഡ് പ്രതിസന്ധിക്കിടയിലും സംസ്ഥാനത്ത് പാൽ ഉൽപാദനത്തിലും വിപണനത്തിലും റെക്കോർഡ് വർദ്ധനവ്. കഴിഞ്ഞ ഒരു വർഷത്തിനിടെ സംസ്ഥാനത്ത് പാൽ ഉൽപ്പാദനം 6.14 കോടി ലിറ്റർ വർദ്ധിച്ചു. മിൽമ വഴി വിൽക്കുന്ന പാലിന്റെ അളവും 25 ശതമാനം വർദ്ധിച്ചു. ക്ഷീരകർഷകർ പ്രാദേശികമായി വിൽക്കുന്ന പാലിനു…

പുതിയ മാർഗ നിർദേശം ; രാത്രിയിലും ഇന്‍ക്വസ്റ്റ് നടത്താം

തിരുവനന്തപുരം: തിരുവനന്തപുരം: അസ്വാഭാവിക മരണങ്ങളിൽ രാത്രിയിലും ഇൻക്വസ്റ്റ് നടത്താമെന്ന് ഡിജിപിയുടെ നിർദ്ദേശം. മരണം നടന്ന് നാലു മണിക്കൂറിനുള്ളിൽ പരിശോധന പൂർത്തിയാക്കണം. 24 മണിക്കൂറും പോസ്റ്റുമോർട്ടം നടത്തുന്നതിന്റെ ഭാഗമായാണ് നടപടി. നിലവിൽ വൈകിട്ട് ആറ് മണിക്ക് ശേഷം ഇൻക്വസ്റ്റ് നടന്നിരുന്നില്ല.

കെ- ടെറ്റ് പരീക്ഷ; ഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 2022 ഫെബ്രുവരിയിൽ നടത്തിയ കെ-ടെറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഭവൻ വെബ് സൈറ്റായ https://pareekshabhavan.gov.in വെബ് സൈറ്റിലും വെബ് പോർട്ടലായ https://ktet.kerala.gov.in ഫലങ്ങൾ ലഭ്യമാണ്. നാലു വിഭാഗങ്ങളിലായി പരീക്ഷയെഴുതിയ 105122 പേരിൽ 29,174 പേർ കെ-ടെറ്റ് യോഗ്യതാ പരീക്ഷ പാസായി.…

കാട്ടുപന്നിവേട്ടക്കിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവം; മൂന്നു പേര്‍ അറസ്റ്റില്‍

മലപ്പുറം: മലപ്പുറം ചട്ടിപ്പറമ്പിൽ നായാട്ടിനിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. മുഹമ്മദ് ഹാരിസ്, ഇബ്രാഹിം, വാസുദേവൻ എന്നിവരാണ് അറസ്റ്റിലായത്. ഇവർ വേട്ടയാടൽ സംഘത്തിന്റെ ഭാഗമാണെന്ന് പൊലീസ് പറഞ്ഞു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ജില്ലയിലെ വേട്ടയാടൽ…

ഹൈക്കോടതിയില്‍ നിന്ന് വീട്ടിലെത്തിയ ശേഷം സിഐ വിളിച്ചുവെന്ന് നൂറയും ആദിലയും

പൊലീസിൽ നിന്ന് നീതി ലഭിച്ചില്ലെന്ന് ലെസ്ബിയൻ പങ്കാളികളായ ആദില നസ്രീനും നൂറയും പറഞ്ഞു. നൂറയെ നൂറയെ പിടിച്ചുകൊണ്ടു പോകാന്‍ വന്നവരിൽ ഒരു പോലീസുകാരൻ ഉണ്ടായിരുന്നെന്നും , പക്ഷേ യൂണിഫോമില്ലായിരുന്നെന്നും ഇവർ പറഞ്ഞു. താമരശ്ശേരി പൊലീസ് വിഷയത്തിൽ ഇടപെട്ടത് മാതാപിതാക്കളുടെ ഭാഗത്തുനിന്നാണെന്നും ഇരുവരും…

വിജയ് ബാബുവിന്റെ ചോദ്യം ചെയ്യല്‍ ഏഴ് മണിക്കൂര്‍ പിന്നിട്ടു

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായ വിജയ് ബാബുവിന്റെ ചോദ്യം ചെയ്യൽ ഏഴ് മണിക്കൂർ പിന്നിട്ടു. കൊച്ചി ഡിസിപി വി യു കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് വിജയ് ബാബുവിനെ ചോദ്യം ചെയ്യുന്നത്. കേസ് കെട്ടിച്ചമച്ചതാണെന്നും പരസ്പര…