Tag: Kerala

‘സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുമതിയില്ല’; ഹൈക്കോടതിയില്‍ വീണ്ടും നിലപാടറിയിച്ച് കേന്ദ്രം

കൊച്ചി: കൊച്ചി: സിൽവർലൈൻ പദ്ധതിയുടെ ഡി.പി.ആർ അപൂർണ്ണമെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. കെറെയിൽ ആണ് ഡിപിആർ സമർപ്പിച്ചത്. പദ്ധതിയുടെ സാങ്കേതിക വശങ്ങൾ ഡിപിആറിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇവ കൈമാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ദക്ഷിണ റെയിൽവേ ചീഫ് എൻജിനീയർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് സോളിസിറ്റർ…

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: കോഴിക്കോട്: കോഴിക്കോട് കുതിരവട്ടം സർക്കാർ മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ.കെ.സി രമേശനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിർദേശ പ്രകാരമാണ് നടപടി. മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട രോഗിയുടെ മരണത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ…

സംസ്ഥാനത്ത് അടുത്ത നാല്‌ ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

ജൂൺ ആറ് വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ജൂൺ 6 വരെ…

വിജയ് ബാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി

യുവനടിയുടെ ലൈംഗിക പീഡന പരാതിയിൽ വിജയ് ബാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. നടന് അനുവദിച്ച ഇടക്കാല ജാമ്യം തുടരും. അന്വേഷണവുമായി സഹകരിക്കണമെന്നും ആവശ്യമുള്ളപ്പോൾ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും ഹൈക്കോടതി പറഞ്ഞു. പരാതിക്കാരിയോട് സംസാരിക്കരുത്. കേസ് ജൂണ് ഏഴിന് പരിഗണിക്കും.സോഷ്യൽ മീഡിയയിൽ…

തൃക്കാക്കര തെരഞ്ഞെടുപ്പ്; വ്യാപക സൈബർ ആക്രമണം നേരിട്ടെന്ന് ഉമ തോമസ്

തിരഞ്ഞെടുപ്പിന് ശേഷം വ്യാപകമായ സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നതായി തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ്. സൈബർ അധിക്ഷേപങ്ങളെ അവജ്ഞയോടെ തള്ളിക്കളയുകയാണെന്നും ഉമാ തോമസ് പറഞ്ഞു. പരാജയഭീതിയാണ് ആക്രമണത്തിന് കാരണം. പി ടി തോമസിന് ഭക്ഷണം മാറ്റിവയ്ക്കുന്നത് തന്റെ സ്വകാര്യതയാണെന്നും ഉമാ…

പി.സി.ജോര്‍ജ് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം

വിദ്വേഷ പ്രസംഗക്കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ മുൻ എം.എൽ.എ പി.സി ജോർജിന് വീണ്ടും നോട്ടീസ് നൽകും. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം. തിരുവനന്തപുരം ഫോർട്ട് പൊലീസ് നോട്ടീസ് നൽകും. പി.സി ജോർജിൻറെ ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കേണ്ടെന്നാണ് പൊലീസിൻറെ തീരുമാനം. കഴിഞ്ഞ ഞായറാഴ്ചയാണ്…

സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഉയരുന്നു

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയരുകയാണ്. തുടർച്ചയായ രണ്ടാം ദിവസമാണ് രോഗികളുടെ എണ്ണം ആയിരം കടന്നത്. ബുധനാഴ്ച 1370 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1197 പേർക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. നിലവിൽ 6,462 പേരാണ്…

ചോദ്യം ചെയ്യലിന് നടൻ വിജയ് ബാബു വീണ്ടും ഹാജരായി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബു രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിന് ഹാജരായി. അസിസ്റ്റൻറ് പോലീസ് കമ്മീഷണർ വൈ നിസാമുദ്ദീൻറെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് വിജയ് ബാബുവിനെ ചോദ്യം ചെയ്യുന്നത്. വിജയ് ബാബുവിൻറെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി…

തൃക്കാക്കരയിൽ നാളെ രാവിലെ 8 മണിക്ക് വോട്ടെണ്ണൽ തുടങ്ങും

കൊച്ചി : നിർണായകമായ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൻറെ ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. എറണാകുളം മഹാരാജാസ് കോളേജിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ നാളെ രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. ആദ്യ സൂചനകൾ രാത്രി 8.30 നും അന്തിമ ഫലം ഉച്ചയ്ക്ക് 12 നും…

ജീവനക്കാരുടെ കുറവ്; പെന്‍ഷന്‍ വിതരണം പ്രതിസന്ധിയിലായേക്കും

തൃശ്ശൂര്‍: സംസ്ഥാനത്ത് ചൊവ്വാഴ്ച വിരമിച്ച 11,100 സർക്കാർ ജീവനക്കാർക്കുള്ള പെൻഷൻ വിതരണം പ്രതിസന്ധിയിലാകും. കേന്ദ്രസർക്കാരിന് കീഴിലുള്ള അക്കൗണ്ടൻറ് ജനറലിൻറെ ഓഫീസുകളിലെ ജീവനക്കാരുടെ കുറവാണ് ഇതിന് കാരണം. നിലവിൽ അനുവദിച്ച ജീവനക്കാരിൽ 46 ശതമാനം മാത്രമാണ് സംസ്ഥാനത്തെ എജി ഓഫീസുകളിലുള്ളത്. ചൊവ്വാഴ്ച മാത്രം…