Tag: Kerala

സോളാർ പീഡന കേസിൽ അടൂർ പ്രകാശിനെ സിബിഐ കുറ്റവിമുക്തനാക്കി

തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ അടൂർ പ്രകാശിനെ സിബിഐ കുറ്റവിമുക്തനാക്കി. റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. പത്തനംതിട്ട പ്രമാദം സ്റ്റേഡിയത്തിൽ വച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയുടെ ആരോപണം. ബെംഗളൂരുവിലേക്ക് വിമാനടിക്കറ്റ് അയച്ച് ക്ഷണിച്ചതിനും അടൂർ പ്രകാശിനെതിരെ ആരോപണമുയർന്നിരുന്നു. മന്ത്രിയായിരിക്കെ അടൂർ പ്രകാശ് പീഡിപ്പിച്ചുവെന്നായിരുന്നു…

വിഴിഞ്ഞം സംഘര്‍ഷം; സര്‍ക്കാരിന്‍റെ ആസൂത്രിത നീക്കത്തിന്‍റെ ഫലമെന്ന് ഫാ.യൂജിൻ പെരേര

തിരുവനന്തപുരം: വിഴിഞ്ഞത്തെ സംഘർഷം സർക്കാരിന്റെ ആസൂത്രിത നീക്കത്തിന്‍റെ ഫലമാണെന്ന് ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ.യൂജിൻ പെരേര. വൈദികർക്കെതിരെ ഗൂഡാലോചന നടക്കുന്നുണ്ടെന്നും യൂജിൻ പെരേര പറഞ്ഞു. സമരസമിതി ജനറൽ കൺവീനറും ലത്തീൻ അതിരൂപത വികാരി ജനറലുമായ ഫാ.യൂജിൻ പെരേര അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തിരുന്നു.…

തരൂരിന്റെ വാക്കുകൾക്കായി ലോകം കാതോർക്കുന്നു: ഹൈബി ഈഡൻ

തരൂരിന്റെ വാക്കുകൾക്കായി ലോകം കാതോർത്തിരിക്കുകയാണെന്ന് എറണാകുളം എംപി ഹൈബി ഈഡൻ. ഇന്ത്യയെക്കുറിച്ച് സംസാരിക്കുമ്പോൾ, ആഗോള സമൂഹം ശശി തരൂരിനെയാണ് പരാമർശിക്കുന്നത്. ശശി തരൂരിനെ തിരിച്ചറിയേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്. തരൂരിന്റെ പാെട്ടൻഷ്യൽ കോൺഗ്രസ് ഉപയോഗിക്കണം. ഇന്ത്യയ്ക്ക് തരൂരിനെ ആവശ്യമാണെന്നും പ്രൊഫഷണൽ കോൺഗ്രസ് വേദിയിൽ…

കെ.സുധാകരനുമായി നല്ല ബന്ധം; തമ്മില്‍ ഒരു പ്രശ്നവുമില്ലെന്ന് തരൂര്‍

കൊച്ചി: ശശി തരൂരിനെച്ചൊല്ലിയുള്ള കോൺഗ്രസിലെ പ്രശ്നങ്ങൾ അവസാനിക്കുന്നു. കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരനുമായി തനിക്ക് നല്ല ബന്ധമാണുള്ളതെന്നും തമ്മില്‍ ഒരു പ്രശ്നവുമില്ലെന്നും പ്രൊഫഷണൽ കോൺഗ്രസ് കോൺ‍ക്ലേവില്‍ പങ്കെടുക്കാൻ കൊച്ചിയിലെത്തിയ തരൂർ പറഞ്ഞു. പ്രസിഡന്‍റിന്‍റെ അസാന്നിധ്യത്തിന് വിവാദവുമായി യാതൊരു ബന്ധവുമില്ലെന്നും ആരോഗ്യപരമായ കാരണങ്ങളാലാണ് പങ്കെടുക്കാത്തതെന്നും…

ആവിക്കൽ സമരപന്തല്‍ പൊളിച്ചുമാറ്റി; സംഭവം അര്‍ജന്റീന-മെക്സിക്കോ മത്സരത്തിനിടെ

കോഴിക്കോട്: ആവിക്കലിലെ മലിനജല പ്ലാൻ്റ് വിരുദ്ധ സമര പന്തൽ ഇന്നലെ രാത്രി പൊളിച്ചു മാറ്റി. പദ്ധതി പ്രദേശത്ത് സമരക്കാർ സ്ഥാപിച്ച പന്തലാണ് പൊളിച്ചുനീക്കിയത്. കോതിയിലെ മലിനജല പ്ലാന്‍റിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ആവിക്കലിലെ സമര പന്തൽ പൊളിച്ചത്. ഒരു വർഷം മുമ്പ് ആവിക്കലിൽ…

എറണാകുളം സെൻ്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക അടച്ചിടും; പള്ളിയുടെ നിയന്ത്രണം പൊലീസിന്

എറണാകുളം: ഏകീകൃത കുർബാനയെച്ചൊല്ലി സംഘർഷാവസ്ഥ നിലനിൽക്കുന്ന എറണാകുളം സെൻ്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക അടച്ചിടും. പള്ളിയുടെ നിയന്ത്രണം പോലീസ് ഏറ്റെടുത്തു. രാവിലെ ഏകീകൃത കുർബാന അർപ്പിക്കാനെത്തിയ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെ വിമത പക്ഷം പള്ളിയ്ക്ക് മുന്നിൽ തടഞ്ഞിരുന്നു. തർക്കത്തിനൊടുവിൽ കുർബാന…

സ്കൂളുകളിൽ റോബോട്ടിക് ലാബുകൾ വരുന്നു; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് നൂതന സാങ്കേതികവിദ്യയിൽ താൽപ്പര്യം വളർത്തുന്നതിനായി സ്കൂളുകളിൽ റോബോട്ടിക് ലാബുകൾ സ്ഥാപിക്കുന്നു. ലിറ്റിൽ കൈറ്റ്സ് പാഠ്യപദ്ധതിയുടെ ഭാഗമായി 2,000 സ്കൂളുകളിൽ 9,000 റോബോട്ടിക് കിറ്റുകൾ നൽകാനാണ് വിദ്യാഭ്യാസ വകുപ്പ് പദ്ധതിയിടുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഡിസംബർ എട്ടിനു മുഖ്യമന്ത്രി പിണറായി വിജയൻ…

ഇന്ത്യയുടെ ആത്മാവാണ് കേരളമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍

പനാജി: 4,000 വർഷത്തിലേറെ പഴക്കമുള്ള സാംസ്കാരിക ചരിത്രമാണ് ഭാരതത്തിനുള്ളതെന്നും ജാതി, മത, ദേശഭേദങ്ങള്‍ക്കുമപ്പുറം ഏകാത്മകതയാണ് അതിന്റെ സ്ഥായിയായ തത്വമെന്നും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അഭിപ്രായപ്പെട്ടു. ഗോവയിലെ 191 പഞ്ചായത്തുകളും 421 ഗ്രാമങ്ങളും സന്ദര്‍ശിച്ച് അവിടങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുമായി ആശയവിനിമയം…

മിണ്ടാതിരിക്കാന്‍ കിന്റര്‍ഗാര്‍ട്ടനിലെ കുട്ടികളല്ല: ശശി തരൂര്‍

കൊച്ചി: പരിപാടികള്‍ക്ക് പോകുമ്പോള്‍ അതാത് ജില്ലയിലെ ഡി.സി.സി. പ്രസിഡന്റുമാരെ അറിയിക്കാറുണ്ടെന്ന് ശശി തരൂര്‍ എം.പി. അത് പതിനാല് വര്‍ഷമായി തന്റെ രീതിയാണെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. എന്നാല്‍, സ്വകാര്യപരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ ഡി.സി.സി. പ്രസിഡന്റുമാരെ അറിയിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ആരോടും സംസാരിക്കാൻ…

ഒഴിപ്പിക്കല്‍ നോട്ടീസ് താമസിക്കുന്ന വീടിനല്ല; എസ്. രാജേന്ദ്രന്റെ വാദം പൊളിയുന്നു

മൂന്നാര്‍: താൻ താമസിക്കുന്ന വീട്ടിൽ നിന്നും ഒഴിഞ്ഞ് പോകാൻ റവന്യൂ വകുപ്പ് നോട്ടീസ് നൽകിയെന്ന മുൻ എംഎൽഎ എസ് രാജേന്ദ്രന്റെ വാദം തെറ്റ്. രാജേന്ദ്രൻ താമസിക്കുന്ന വീടിനല്ല പകരം അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു വീടിനാണ് റവന്യൂ വകുപ്പ് നോട്ടീസ് നൽകിയതെന്നാണ് വിവരം.…