Tag: Kerala

കെടിയു വിസി നിയമനം; കോടതി വിധി പൂർണമായി പാലിക്കുമെന്ന് ഗവർണർ

കോഴിക്കോട്: സാങ്കേതിക സർവകലാശാലയിലെ താൽക്കാലിക വൈസ് ചാൻസലർമാരുടെ നിയമനം സംബന്ധിച്ച ഹൈക്കോടതി വിധി പൂർണമായും പാലിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എല്ലാവരും കോടതിയെ ബഹുമാനിക്കണമെന്നും ആരിഫ് മുഹമ്മദ് ഖാൻ കോഴിക്കോട് പറഞ്ഞു. അതേസമയം, സിസാ തോമസിനെ ഗവർണർ നിയമിച്ചതിനെ ചോദ്യം…

തലസ്ഥാനത്ത് 12 ലോകോത്തര സ്ക്രീനുകൾ വരുന്നു; രാജ്യത്ത് നാലാമത്തേത്

തിരുവനന്തപുരം: ഐമാക്സ് തീയറ്റർ ഉൾപ്പെടെ 12 ലോകോത്തര സ്ക്രീനുകളും 1739 സീറ്റുകളുമായി പി.വി.ആർ. തിരുവനന്തപുരം ലുലു മാളിൽ ഡിസംബർ ആദ്യവാരം പ്രദർശനം ആരംഭിക്കും. ആഡംബര സവിശേഷതകളുള്ള രണ്ട് ലക്സ് സ്ക്രീനുകളും 4ഡി മാക്സ് സ്ക്രീനും ഇതിൽ ഉൾപ്പെടുന്നു. ഐ മാക്സിൽ മാത്രം…

വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ വളഞ്ഞ് സമരക്കാർ; 12 പൊലീസുകാർക്ക് പരിക്ക്

തിരുവനന്തപുരം: വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ പരിസരത്ത് സംഘർഷാവസ്ഥ. വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമ്മാണത്തിനെതിരെ സമരം ചെയ്യുന്നവര്‍ പൊലീസ് സ്റ്റേഷൻ വളഞ്ഞു. ശനിയാഴ്ചത്തെ പ്രതിഷേധവുമായി ബന്ധപ്പെട്ട് അഞ്ചോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ മോചിപ്പിക്കണമെന്ന ആവശ്യവുമായാണ് പ്രതിഷേധക്കാർ എത്തിയത്. വൈദികർ ഉൾപ്പെടെയുള്ളവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.…

തരൂർ എംപിയെ വിലക്കിയതാര്? യൂത്ത് കോൺഗ്രസ് ജില്ല കമ്മറ്റിയിൽ വിമർശനം

കാസർകോട്: ശശി തരൂരിനെതിരായ നീക്കങ്ങളിൽ യൂത്ത് കോൺഗ്രസിൽ വിമർശനം ഉയർന്നു. യൂത്ത് കോൺഗ്രസ് കാസർകോട് ജില്ലാ കമ്മിറ്റി ഇന്നലെ സംഘടിപ്പിച്ച ചിന്തൻ ശിവിരിലാണ് വിമർശനം ഉണ്ടായത്. യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച സെമിനാറിൽ തരൂർ എംപിയെ ആരാണ് വിലക്കിയത് എന്ന ചോദ്യം ജില്ലാ…

പിണറായി സർക്കാർ അദാനിക്ക് വേണ്ടി എന്തും ചെയ്യുമെന്ന നിലയിലേക്കെത്തി: പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ഗൗതം അദാനിക്ക് വേണ്ടി എന്തും ചെയ്യുന്ന നിലയിലേക്കു പിണറായി സർക്കാർ എത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വിഴിഞ്ഞത്തെ അക്രമം സർക്കാരിന്റെ ആസൂത്രിത നീക്കത്തിന്‍റെ ഫലമാണെന്ന ലത്തീൻ രൂപതയുടെ ആരോപണം ഗൗരവമുള്ളതാണ്. അദാനിക്ക് വേണ്ടി അടിമപ്പണി ചെയ്യുന്ന സർക്കാർ അതിജീവനത്തിനായുള്ള…

ഇന്ത്യൻ ഒളിംപിക് അസോസിയേഷനെ ഇനി പി ടി ഉഷ നയിക്കും

ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനെ ഇനി പി ടി ഉഷ നയിക്കും. അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ പി ടി ഉഷക്ക് എതിരില്ല. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് വൈകുന്നേരത്തോടെ അവസാനിച്ചു. മറ്റ് നോമിനിേഷനുകള്‍ ലഭിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.…

കേരള രാജ്യാന്തര ചലച്ചിത്രോത്സവം ഡിസംബർ 9 മുതൽ; ഇത്തവണ 185 ചിത്രങ്ങൾ

തിരുവനന്തപുരം: 27ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള ഡിസംബർ 9ന് തിരുവനന്തപുരത്ത് നടക്കും. എട്ട് ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ 185 സിനിമകളാണ് ഈ വർഷം 15 തിയറ്ററുകളിലായി പ്രദർശിപ്പിക്കുന്നത്. 10,000 പ്രതിനിധികളെ ഇത്തവണ മേളയിൽ പ്രവേശിപ്പിക്കും. ലോകസിനിമയിലെ നിശ്ശബ്ദതയുടെ ഭംഗി ചിത്രീകരിക്കുന്ന അപൂർവ…

ഇത് ചരിത്രത്തിലെ ഏറ്റവും മോശം മുഖ്യമന്ത്രി: കേസെടുത്തതിനെതിരെ പ്രതികരണവുമായി ലത്തീൻ അതിരൂപത

തിരുവനന്തപുരം: ശനിയാഴ്ച വിഴിഞ്ഞം തുറമുഖ നിർമ്മാണത്തെ എതിർക്കുകയും പിന്തുണയ്ക്കുകയും ചെയ്തവർ തമ്മിലുണ്ടായ സംഘർഷത്തിൽ വൈദികരെയടക്കം പ്രതിയാക്കിയതിന് എതിരെ രൂക്ഷവിമർശനവുമായി ലത്തീൻ അതിരൂപത. ചരിത്രത്തിലെ ഏറ്റവും മോശം മുഖ്യമന്ത്രിയും മന്ത്രിസഭയുമാണ് കേരളത്തിനുള്ളത്. സർക്കാരിന്റെ ഒത്താശയോടെയാണ് വിഴിഞ്ഞത്ത് അക്രമം നടക്കുന്നത്. സർക്കാരിന്റെ നടപടികൾ വികലമാണെന്ന്…

സോളാർ പീഡന കേസിൽ ക്ലീന്‍ചിറ്റ് ലഭിച്ചതില്‍ പ്രതികരണവുമായി അടൂര്‍ പ്രകാശ്

തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ സി.ബി.ഐയുടെ ക്ലീൻ ചിറ്റിൽ പ്രതികരണവുമായി അടൂർ പ്രകാശ് എം.പി. സത്യവും നീതിയും വിജയിച്ചു. എനിക്കെതിരെ നടന്നത് രാഷ്ട്രീയ പകപോക്കലാണെന്ന് തെളിഞ്ഞു. ആരോപണം മാനസികമായി ബുദ്ധിമുട്ടുണ്ടാക്കിയെന്നും അടൂർ പ്രകാശ് പറഞ്ഞു. പത്തനംതിട്ട പ്രമാടം സ്റ്റേഡിയത്തിൽ മന്ത്രിയായിരിക്കെ പ്രകാശ് തന്നെ…

ശ്രീനിവാസൻ കൊലക്കേസിൽ ഒരു പോപ്പുലർ ഫ്രണ്ട് നേതാവിനെ കൂടി അറസ്റ്റ് ചെയ്തു

പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. പാലക്കാട് ശംഖുവാരത്തോട് സ്വദേശി കാജ ഹുസൈൻ എന്ന റോബർട്ട് കാജയാണ് അറസ്റ്റിലായത്. പോപ്പുലർ ഫ്രണ്ടിന്‍റെ മുൻ ഏരിയ റിപ്പോർട്ടറാണ് അദ്ദേഹം. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 40 ആയി.…