Tag: Kerala

യുപിഎസ് പൊട്ടിത്തെറിച്ചു; കാലിക്കറ്റിൽ പിജി പരീക്ഷകൾ മുടങ്ങി

കാലിക്കറ്റ് സർവകലാശാലയിൽ യുപിഎസ് പൊട്ടിത്തെറിച്ച് സെർവർ നിശ്ചലമായതിനെത്തുടർന്ന് ഇന്നലെ നടക്കാനിരുന്ന വിവിധ പിജി പരീക്ഷകൾ മാറ്റിവച്ചു. ചോദ്യക്കടലാസുകൾ ഓൺലൈൻ വഴി പരീക്ഷാഭവനിൽ നിന്ന് അപ്‌ലോഡ് ചെയ്യാനാകാതെ വന്നതോടെയാണ് ഇന്നലെ നടക്കാനിരുന്ന ഒന്നാം സെമസ്റ്റർ എംഎ, എംഎസ്‌സി, എംകോം പരീക്ഷകൾ മാറ്റിവച്ചത്.

പത്തനംതിട്ടയിലെ ഏഴ് പഞ്ചായത്തുകളില്‍ ഇന്ന് കോണ്‍ഗ്രസ് ഹര്‍ത്താല്‍

പത്തനംതിട്ട ജില്ലയിലെ ഏഴ് പഞ്ചായത്തുകളിൽ ഇന്ന് കോണ്‍ഗ്രസ് ഹർത്താലിന് ആഹ്വാനം ചെയ്തു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയാണ് ഹർത്താലിൻ ആഹ്വാനം ചെയ്തിരിക്കുന്നത്. സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയായി നിലനിർത്തണമെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ റിവിഷൻ…

നബിക്കെതിരായ പരാമർശത്തെ വിമർശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ വിവാദ പരാമർശത്തിൽ ബിജെപി വക്താവിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രമെന്ന നിലയിൽ എല്ലാവരും ബഹുമാനിക്കുന്ന നമ്മുടെ രാജ്യത്തെ ലോകത്തിന് മുന്നിൽ നാണം കെട്ട അവസ്ഥയിലേക്കാണ് സംഘപരിവാർ ശക്തികൾ എത്തിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.…

കെഎസ്ആര്‍ടിസി ശമ്പള വിതരണത്തിന് 30 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: ശമ്പള വിതരണത്തിനായി കെഎസ്ആർടിസിക്ക് ധനവകുപ്പ് 30 കോടി രൂപ അനുവദിച്ചു. 65 കോടി രൂപ ആവശ്യപ്പെട്ട് കെഎസ്ആർടിസി എം.ഡി ധനവകുപ്പിന് കത്ത് നൽകിയിരുന്നു. ഇത് കണക്കിലെടുത്താണ് തുക അനുവദിച്ചത്. ബാക്കി തുകയുടെ കാര്യത്തിൽ ധനവകുപ്പ് തീരുമാനമെടുത്തിട്ടില്ല. കഴിഞ്ഞ മാസവും 30…

ആരോഗ്യ മന്ത്രി വീണ ജോർജിന് കോവിഡില്ല; പ്രചരിക്കുന്നത് വ്യാജവാർത്ത

തിരുവനന്തപുരം: പരിശോധനയിൽ കൊവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. വൈറൽ പനിയാകാമെന്നും വിശ്രമം ആവശ്യമാണെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പനി കാരണം ഈ ദിവസങ്ങളിൽ മന്ത്രി പൊതുപരിപാടികൾ റദ്ദാക്കിയിരുന്നു. സോഷ്യൽ മീഡിയയിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മന്ത്രിയുടെ…

കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്ന് സ്വപ്ന സുരേഷ്

തിരുവനന്തപുരം: നയതന്ത്ര സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ചൊവ്വാഴ്ച വെളിപ്പെടുത്തുമെന്ന് കേസിലെ പ്രതി സ്വപ്ന സുരേഷ്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കോടതിയിൽ പറഞ്ഞുവെന്നും, നാളെ മൊഴി നൽകിയതിന് ശേഷം കൂടുതൽ കാര്യങ്ങൾ മാധ്യമങ്ങളോട് പറയുമെന്നും അവർ പറഞ്ഞു.

“പാര്‍ട്ടി മാറുമെന്ന പ്രചാരണം വ്യാജം”

കോട്ടയം: തനിക്ക് സംസ്ഥാന കാറും കോർപ്പറേഷൻ ചെയർമാൻ സ്ഥാനവും നൽകിയാൽ പാർട്ടി മാറുമെന്ന പ്രചാരണം വ്യാജമെന്ന് ജോണി നെല്ലൂർ. മുന്നണി മാറാൻ കേരള കോണ്ഗ്രസ്(എം) നേതാവിനോട് അഭ്യർത്ഥിക്കുന്നുവെന്ന തരത്തിലാണ് ഓഡിയോ ക്ലിപ്പ് പ്രചരിക്കുന്നത്. ബി.ജെ.പി ബോർഡിലും കോർപ്പറേഷനിലും തനിക്ക് സ്ഥാനങ്ങൾ വാഗ്ദാനം…

പത്തനംതിട്ടയിൽ ആന ഇടഞ്ഞു; ആറ്റിൽ നിന്ന് കയറുന്നില്ല

പത്തനംതിട്ട: അയിരൂരിൽ ഇടഞ്ഞ ആന പുഴയിലേക്ക് ചാടി. ആനപ്രേമികൾ പാട്ടത്തിനെടുത്ത സീത എന്ന ആനയാണ് ഇടഞ്ഞത്. ആനയെ കരയ്ക്കെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ഉച്ചയ്ക്ക് 12 മണിയോടെ തടി പിടിക്കാൻ കൊണ്ടുവന്ന ആനയാണ് ഇടയുകയായിരുന്നു.

മുഖ്യമന്ത്രിയും വിഡി സതീശനും ചേർന്ന് നടത്തിയ ഗൂഡാലോചനയാണ് കേസെന്ന് പിസി ജോർജ്

തിരുവനന്തപുരം: വിദ്വേഷ പ്രസംഗക്കേസിൽ മുൻ എം.എൽ.എ പി.സി ജോർജിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. പനി കാരണം ശബ്ദ സാമ്പിൾ ഇന്ന് എടുക്കാൻ കഴിഞ്ഞില്ല. ഒരു ദിവസം കൂടി വരേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. മുഖ്യമന്ത്രിയും വിഡി സതീശനും ചേർന്ന് നടത്തിയ ഗൂഡാലോചനയാണ് കേസെന്നും…

കേരളം ഒരു മാതൃകാ സമൂഹമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകർക്കാനുള്ള ശ്രമങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കുട്ടികളെ വിദ്വേഷ മുദ്രാവാക്യം വിളിക്കാൻ പ്രേരിപ്പിക്കുന്നത് അപകടകരമാണ്. അത്തരമൊരു ശ്രമം വിജയിക്കില്ല. കേരളം ഒരു മാതൃകാ സമൂഹമാണെന്നും അദ്ദേഹം പറഞ്ഞു. പ്രവാചകനെതിരായ പരാമർശത്തിൽ ഇന്ത്യ…