Tag: Kerala

രൂപയുടെ മൂല്യം തകർച്ചയിൽ; റിയാലുമായുള്ള വിനിമയ മൂല്യം 20.74

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽ. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർദ്ധനവ്, പണപ്പെരുപ്പം, ഇന്ത്യൻ ഓഹരി വിപണിയിലെ തകർച്ച എന്നിവയാണ് രൂപയുടെ തകർച്ചയ്ക്ക് പ്രധാന കാരണം. ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരമായ 77.81 എന്ന…

 ചെള്ളുപനി;പ്രതിരോധം ശക്തമാക്കുമെന്ന് ആരോ​ഗ്യമന്ത്രി

തിരുവനന്തപുരം: വർക്കലയിൽ ചെള്ളുപനി ബാധിച്ച് പെൺകുട്ടി മരിച്ച സംഭവത്തിൽ ഉടൻ സ്ഥലം സന്ദർശിക്കാൻ പ്രത്യേക സംഘത്തിന് നിർദ്ദേശം നൽകിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിലുള്ള സംഘം പാരിപ്പള്ളി മെഡിക്കൽ കോളേജ്, ചെറുന്നിയൂർ പ്രദേശം എന്നിവിടങ്ങൾ സന്ദർശിക്കും.…

എലിപ്പനി രോഗനിര്‍ണത്തിന് 6 ലാബുകൾ

തിരുവനന്തപുരം : എലിപ്പനി വേഗത്തിൽ കണ്ടെത്താൻ സംസ്ഥാനത്തെ ആറ് ലാബുകളിൽ ലെപ്റ്റോസ്പൈറോസിസ് ആർടിപിസിആർ പരിശോധന നടത്താനുള്ള ക്രമീകരണങ്ങൾ നടത്തിവരികയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. നിലവിൽ തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബിലും തൃശ്ശൂർ മെഡിക്കൽ കോളേജിലും ഈ സൗകര്യം ലഭ്യമാണ്.…

‘സ്വപ്‌നക്കും പി.സിക്കുമെതിരായ കേസ് കേട്ടുകേള്‍വിയില്ലാത്ത നടപടി’

സ്വപ്ന കുറ്റസമ്മത മൊഴി നൽകിയതോടെ സർക്കാർ പരിഭ്രാന്തിയിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സ്വപ്നയ്ക്കും പി.സി ജോർജിനുമെതിരെ എടുത്ത നടപടി കേട്ടുകേൾവിയില്ലാത്തതാണെന്നും മുഖ്യമന്ത്രി ചെയ്യുന്നത് കേരളത്തിലെ ജനങ്ങളെ അത്ഭുതപ്പെടുത്തുന്നതാണെന്നും വി.ഡി സതീശൻ പറഞ്ഞു. ഈ അന്വേഷണവുമായി ബന്ധമില്ലാത്ത പാലക്കാട്ടെ വിജിലൻസ് കള്ളക്കടത്ത്…

സ്വപ്ന സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

കൊച്ചി: മുൻ മന്ത്രി കെ.ടി. ജലീലിന്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ, സ്വപ്ന സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ കേരള ഹൈക്കോടതി തള്ളി. സ്വപ്നയ്ക്കെതിരായ കുറ്റങ്ങൾ ജാമ്യാർഹമാണെന്ന് സർക്കാർ അറിയിച്ചതോടെ, ഹർജി നിലനിൽക്കില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. അറസ്റ്റിന് സാധ്യതയില്ലാത്തതിനാൽ…

തിരുവനന്തപുരം വെങ്ങാനൂർ സ്കൂളിൽ അരിയിൽ നിന്നും പുഴുവിനെ ലഭിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം വെങ്ങാനൂർ ഗവൺമെന്റ് സ്‌കൂളിലെ അരിയിൽ നിന്നും പുഴുവിനെ കണ്ടെത്തി. ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് പുഴുവിനെ കണ്ടെത്തിയത്. കുട്ടികൾക്ക് നൽകേണ്ട അരി ചാക്കിലാക്കിയാണ് സൂക്ഷിച്ചിരുന്നത്.ഇതിൽ നിന്നുമാണ് പുഴുവിനെ കണ്ടെത്തിയത്. തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം, വെങ്ങാനൂർ, കോവളം പ്രദേശങ്ങളിലെ…

സ്വപ്ന നൽകിയ രഹസ്യമൊഴി ലഭിക്കാന്‍ അപേക്ഷ നല്‍കി ഇഡി

കൊച്ചി: സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി ലഭിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ അപേക്ഷ നൽകി.സര്‍ട്ടിഫൈഡ് കോപ്പിക്കായി എറണാകുളം ജില്ലാ കോടതിയിലാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരായ മൊഴിയിൽ ഗുരുതര ആരോപണങ്ങളുണ്ടെന്ന് സ്വപ്ന വെളിപ്പെടുത്തിയിരുന്നു. അതേസമയം, മുൻ മന്ത്രി കെ.ടി ജലീൽ…

മുഖ്യമന്ത്രിയുടെ ദൂതൻ ഷാജി കാണാൻ വന്നെന്ന് സ്വപ്ന ആരോപിച്ചു

കൊച്ചി: രഹസ്യമൊഴിയിൽ പറഞ്ഞതിൽ നിന്ന് പിൻമാറണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ ദൂതൻ തന്നെ സമീപിച്ചതായി സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ആരോപിച്ചു. രഹസ്യമൊഴിയിൽ പറഞ്ഞതിൽ നിന്ന് പിൻമാറാൻ ആവശ്യപ്പെട്ട് ഷാജി കിരൺ എന്നയാൾ ഇന്നലെ പാലക്കാട്ടെ ഓഫീസിൽ വന്നിരുന്നതായി…

സ്വപ്നയ്ക്കെതിരെ ജലീലിന്റെ പരാതി; 12 അംഗ പൊലീസ് സംഘം അന്വേഷിക്കും

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണവുമായി ബന്ധപ്പെട്ട് മുൻ മന്ത്രി കെ ടി ജലീൽ നൽകിയ പരാതി പ്രത്യേക പൊലീസ് സംഘം അന്വേഷിക്കും. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ഷേക്ക് ദർവേഷ് സാഹിബിനാണ് മേൽനോട്ട ചുമതല. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പി എസ്…

ടൂറിസം ക്ലബുകൾ ഇനി മുതൽ കലാലയങ്ങളിൽ വരുന്നു

തിരുവനന്തപുരം : ഏകീകൃത സ്വഭാവമുള്ള ടൂറിസം ക്ലബുകൾ സംസ്ഥാനത്ത് ഒരുങ്ങുന്നു. ഇതിനായി ടൂറിസം വകുപ്പ് ഫണ്ട് നിക്ഷേപിക്കും. കോളേജുകൾ കേന്ദ്രീകരിച്ചാണ് ടൂറിസം ക്ലബുകൾ രൂപീകരിക്കുന്നത്. ആദ്യ ഘട്ടത്തിൽ 25 കോളേജുകളിലെ ക്ലബ്ബുകൾക്കാണ് ടൂറിസം കേന്ദ്രങ്ങൾ പരിപാലിക്കാനുള്ള ചുമതല നൽകുക. ക്ലബ്ബ് അംഗങ്ങൾക്ക്…