Tag: Kerala

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കപ്പെടുകയാണെന്ന് ആരോപിച്ച് അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിന്റെ അന്വേഷണം അവസാനിപ്പിക്കാൻ ചില ഉന്നതർ തങ്ങളുടെ സ്വാധീനം ഉപയോഗിക്കുന്നു എന്നതുൾപ്പെടെ ഗുരുതരമായ ആരോപണങ്ങളാണ് നടി സർക്കാരിനെതിരെ ഉന്നയിച്ചത്. എന്നാൽ ആരോപണങ്ങൾ തള്ളിക്കളഞ്ഞ…

പീഡന പരാതി; വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇരയുടെ പേര് വെളിപ്പെടുത്തിയ കേസിലും വിജയ് ബാബു മുൻകൂർ ജാമ്യം തേടിയിരുന്നു. ഇതും ഇന്ന് പരിഗണിക്കും. അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ്…

പരിസ്ഥിതിലോല പ്രദേശം; സംസ്ഥാനത്ത് പ്രതിഷേധം കനക്കുന്നു

തിരുവനന്തപുരം: പരിസ്ഥിതി ലോല പ്രദേശങ്ങളെ നിര്‍ണയിക്കുമ്പോള്‍, വന്യജീവി സങ്കേതങ്ങൾ, ദേശീയോദ്യാനങ്ങൾ, കടുവാ സങ്കേതങ്ങൾ എന്നിവയുൾപ്പെടെ 23 പ്രത്യേക വനമേഖലകളിൽ ഇളവുകൾ നൽകണമെന്ന് സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് 24 വനമേഖലകളാണ് ഈ വിഭാഗത്തിലുള്ളത്. ജനവാസ മേഖലകളെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കണമെന്ന് വനം പരിസ്ഥിതി…

ഏഴു ജില്ലകളിൽ ഇന്ന് ഇടിയോടുകൂടിയ മഴയ്ക്കു സാധ്യത

തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും…

ബൈപാസിൽ ചരക്കു ലോറികളുടെ അനധികൃത പാർക്കിംഗ്; നടപടി മുറുകും

ആലുവ: ആലുവ ബൈപാസിൽ ചരക്കു ലോറികളുടെ അനധികൃത പാർക്കിങ്ങിന് എതിരെ കേസ് എടുക്കുന്നത് അടക്കമുള്ള കർശന നടപടികൾ സ്വീകരിക്കാൻ തീരുമാനം. നഗരസഭാ സെക്രട്ടറിയുടെ നിരോധന ഉത്തരവ് മറികടന്നാണ് ഇവിടെ നിയമലംഘനം നടത്തുന്നത്. അനധികൃത പാർക്കിങ്ങും ഗുഡ്സ് ഓട്ടോകളിലെ കച്ചവടവും ബൈപാസ് സർവീസ്…

ഇടുക്കി ജില്ലയിൽ ഇന്ന് എൽഡിഎഫ് ഹർത്താൽ

തൊടുപുഴ: വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ വീതിയിൽ പരിസ്ഥിതി ലോല മേഖല വേണമെന്ന സുപ്രീംകോടതി നിർദേശത്തിനെതിരെ ഇടുക്കി ജില്ലയിൽ ഇന്ന് എൽഡിഎഫ് ഹർത്താൽ. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന്…

ലൈംഗിക കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നു; സ്കൂളുകളില്‍ ബോധവത്കരണം നിര്‍ബന്ധമാക്കണമെന്ന് കോടതി

തിരുവനന്തപുരം: കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ ആശങ്കാജനകമായ രീതിയിൽ വർദ്ധിച്ചുവരികയാണെന്ന് ഹൈക്കോടതി പറഞ്ഞു. നിയമപരമായ പ്രത്യാഘാതങ്ങൾ എന്താണെന്ന് കുട്ടികൾക്ക് അറിയില്ല. വിദ്യാർത്ഥികൾക്കിടയിൽ നിയമ അവബോധം സൃഷ്ടിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും കോടതി നിരീക്ഷിച്ചു. പോക്സോ നിയമത്തെക്കുറിച്ചും പീഡന കേസുകളുടെ പ്രത്യാഘാതങ്ങളെക്കുറിച്ചും സ്കൂളുകളിൽ ബോധവൽക്കരണം നിർബന്ധമാക്കണമെന്നും ഹൈക്കോടതി…

‘കേരളത്തില്‍ നടക്കുന്നത് ഈദി അമീന്റെ ഭരണമാണോ’

കൊല്ലം: മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കുന്നവർക്കെതിരെ കേസെടുക്കാന്‍ ഈദി അമീന്റെ ഭരണമാണോ കേരളത്തിൽ നടക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തിൽ ഭരണകൂട ഭീകരതയാണ് നടക്കുന്നതെന്നും മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയതിന് വിജിലൻസിനെ ഉപയോഗിച്ച് ആളുകളെ തട്ടിക്കൊണ്ടു പോയതിനും, ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസിനെ…

കോവിഡ് കൂടുന്നു; അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിദിന കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അതീവ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. രണ്ടാം ഡോസ് വാക്സിനേഷൻ ഊർജ്ജിതമാക്കണം. 12 വയസിന് മുകളിലുള്ള കുട്ടികളുടെ വാക്സിനേഷൻ വേഗത്തിൽ പൂർത്തിയാക്കണം. 60 വയസിന് മുകളിലുള്ളവർക്ക് ബൂസ്റ്റർ…

പ്രളയത്തില്‍ നശിച്ച ആലപ്പുഴയിലെ വീടുകള്‍ക്ക് നഷ്ടപരിഹാരം ഉടനെന്ന് മുഖ്യമന്ത്രി

2018ലെ പ്രളയത്തിൽ തകർന്ന ആലപ്പുഴ ചേർത്തല താലൂക്കിലെ 925 വീടുകൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അടിയന്തരമായി ഫണ്ട് അനുവദിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. നടപടിക്രമങ്ങളിലെ കാലതാമസമാണ് തുക നൽകാൻ വൈകിയതിന് കാരണമെന്നും ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.…