Tag: Kerala

കാലിക്കറ്റ് സർവകലാശാല; ബിരുദ -പിജി സീറ്റുകൾ 20 ശതമാനം വർധിപ്പിക്കും

തേഞ്ഞിപ്പലം: ഈ വർഷം കാലിക്കറ്റ് സർവകലാശാലയിൽ ബിരുദ, പിജി സീറ്റുകളിൽ 20 ശതമാനം വർദ്ധനവ് ഏർപ്പെടുത്താൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. വിദേശത്ത് സർവകലാശാലയുടെ വിദൂരവിഭാഗം കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള സാധ്യത പരിശോധിക്കാൻ നാലംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. നാക് എ ഗ്രേഡുള്ള സർവകലാശാലകൾക്ക് വിദേശത്ത്…

ഉമ തോമസിന്റെ സത്യപ്രതിജ്ഞ ഈ മാസം 15 ന്

തൃക്കാക്കര : തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ് ഈ മാസം 15ന് എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. സത്യപ്രതിജ്ഞാ ചടങ്ങ് ജൂൺ 15ന് രാവിലെ 11 മണിക്ക് സ്പീക്കറുടെ ചേംബറിൽ നടക്കും. 72,767 വോട്ടുകൾക്കാണ് ഉമ തോമസ്…

രാജീവ്ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി; പ്രവേശനം ജൂൺ 30 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി 2022-24 അധ്യയന വർഷത്തെ മുഴുവൻ സമയ പിജി ബയോടെക്നോളജി കോഴ്സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര ശാസ്ത്രസാങ്കേതിക മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്വയംഭരണ സ്ഥാപനമാണിത്. 20 സീറ്റുകളാണുള്ളത്. സെമെസ്റ്റർ സമ്പ്രദായത്തിലുള്ള കോഴ്സിൽ…

‘സ്വപ്ന പുറത്തുവിട്ടത് എഡിറ്റ് ചെയ്ത ശബ്ദരേഖ’; ഷാജ് കിരണ്‍

തിരുവന്തപുരം: എഡിറ്റ് ചെയ്ത ഓഡിയോ ക്ലിപ്പാണ് സ്വപ്ന പുറത്തുവിട്ടതെന്ന് ഷാജ് കിരൺ. സ്വപ്നയുമായുള്ള സംഭാഷണത്തിന്റെ പൂർണരൂപം പുറത്തുവിടുമെന്നും, മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഫണ്ട് കടത്തിനെ കുറിച്ച് സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ സുഹൃത്തിന്റെ ഫോണിൽ ഇത് റെക്കോർഡ് ചെയ്തതുണ്ട്.…

‘തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ 24 മണിക്കൂർ സ്കാനിംഗ് സംവിധാനം ഉറപ്പുവരുത്തും’

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിൽ, 24 മണിക്കൂറും സ്കാനിംഗ് സൗകര്യം ഉറപ്പാക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി. മെഡിക്കൽ കോളേജിൽ മൂന്ന് സിടി സ്കാനിംഗ് മെഷീനുകളും ഒരു എംആർഐ മെഷീനും 24 മണിക്കൂറും പ്രവർത്തിപ്പിക്കണമെന്നാണ് ആരോഗ്യമന്ത്രിയുടെ നിർദേശം. സ്കാനിംഗിനുള്ള…

വെതർ സ്റ്റേഷനുകൾ ഇനി മുതൽ പൊതുവിദ്യാലയങ്ങളിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് ‘കേരള സ്കൂൾ വെതർ സ്റ്റേഷൻ’ പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. സമഗ്ര ശിക്ഷാ കേരള വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ ദിവസത്തെയും അന്തരീക്ഷ സാഹചര്യങ്ങളിലെ മാറ്റങ്ങൾ (ദൈനംദിനം) മനസ്സിലാക്കാനും രേഖപ്പെടുത്താനും ഇത് സഹായിക്കുന്നു.…

ഷാജ് കിരണുമായുള്ള ഫോൺ സംഭാഷണം സ്വപ്ന സുരേഷ് പുറത്തുവിട്ടു

ഷാജ് കിരണുമായുള്ള ഫോൺ സംഭാഷണം സ്വപ്ന സുരേഷ് പുറത്തുവിട്ടു. യാത്രാവിലക്ക് മാറ്റാൻ ശ്രമിക്കുമെന്നും, പണം വാങ്ങി കീഴടങ്ങണമെന്നും ഫോൺ സംഭാഷണത്തിൽ അദ്ദേഹം പറയുന്നു. സിനിമയിൽ കാണിച്ചിരിക്കുന്നതുപോലെ ഹീറോയിസം കാണിക്കാനാണെങ്കിൽ, അത് നടക്കുന്ന കാര്യമല്ല. അവയൊന്നും യാഥാർത്ഥ്യമായിട്ടില്ല എന്നതാണ് സത്യം. ശിവശങ്കർ ശിക്ഷിക്കപ്പെടാൻ…

ഷാജ് കിരണിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി സ്വപ്ന സുരേഷ്

പാലക്കാട്: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട്, മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ, രഹസ്യമൊഴി പിൻവലിക്കാൻ ഷാജ് കിരൺ ശ്രമിച്ചെന്ന ആരോപണത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി സ്വപ്ന സുരേഷ് രംഗത്ത്. തന്റെ അശ്ലീല വീഡിയോ പുറത്തുവിടുമെന്ന് ഷാജ് കിരൺ ഭീഷണിപ്പെടുത്തിയിരുന്നതായി സ്വപ്ന…

ഇന്ന് സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. 11ന് തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും 12ന് ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്,…

മധു വധക്കേസ്; പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യം തള്ളി കോടതി

അട്ടപ്പാടി: അട്ടപ്പാടി സ്വദേശി മധു വധക്കേസിൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യം. കേസ് ഫലപ്രദമായി വാദിക്കാൻ പ്രോസിക്യൂട്ടർ രാജേന്ദ്രന് കഴിയുന്നില്ലെന്ന് കാണിച്ച് മധുവിന്റെ അമ്മയും സഹോദരിയും മണ്ണാർക്കാട് കോടതിയിൽ ഹർജി നൽകി. എന്നാൽ സർക്കാർ നിയമിച്ച പ്രോസിക്യൂട്ടറെ മാറ്റാൻ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി…