Tag: Kerala

വിഴിഞ്ഞം സമരം; സർക്കാർ ശക്തമായി നേരിടണമെന്ന് സി.പി.എം

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തെ സർക്കാർ ശക്തമായി നേരിടണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. വിഴിഞ്ഞം മേഖലയിൽ കലാപമുണ്ടാക്കാൻ ചില ഗൂഢശക്തികൾ ശ്രമിക്കുന്നുണ്ട്. അക്രമം ഇളക്കിവിട്ട് തീരപ്രദേശങ്ങളിൽ സംഘർഷം സൃഷ്ടിക്കാനാണ് നീക്കം. ജനങ്ങൾക്കിടയിലെ ഐക്യം തകർക്കാൻ ഇറങ്ങിയ ശക്തികൾ ആണ് കലാപം ലക്ഷ്യമിട്ട് അക്രമത്തിൽ…

കൊച്ചി എയർപോർട്ട് ബിസിനസ് ജെറ്റ് ടെര്‍മിനൽ ഉദ്ഘാടനം ഡിസംബർ 10ന്; മുഖ്യമന്ത്രി നിർവഹിക്കും

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ബിസിനസ് ജെറ്റ് ടെർമിനലിന്‍റെ ഉദ്ഘാടനം ഡിസംബർ 10ന്. ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെർമിനലാണ് കൊച്ചിയിലേതെന്നാണ് സിയാൽ അവകാശപ്പെടുന്നത്.  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന ബിസിനസ് ജെറ്റ് ടെർമിനലിന് 40,000 ചതുരശ്രയടി…

KSRTCയിൽ പരിഷ്കാരം; ദീര്‍ഘദൂര യാത്രക്കാര്‍ അങ്കമാലിയിൽ വണ്ടിമാറിക്കയറണം

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സർവീസിൽ പുതിയ പരിഷ്കാരം. അങ്കമാലിയെ ട്രാൻസിറ്റ് ഹബ്ബാക്കി മാറ്റുന്ന പരിഷ്കാരമാണ് നടപ്പാക്കാൻ പോകുന്നത്. കെ.എസ്.ആർ.ടി.സിയിൽ നടപ്പാക്കുന്ന സിംഗിൾ ഡ്യൂട്ടി ദീർഘദൂര സർവീസുകളിലേക്ക് വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായാണിത്. വടക്കൻ ജില്ലകളിലേക്ക് യാത്ര ചെയ്യുന്നവർക്ക് അങ്കമാലിയിൽ ഇറങ്ങി മറ്റൊരു ബസിൽ യാത്ര തുടരാൻ…

സില്‍വര്‍ ലൈന്‍ ഉപേക്ഷിക്കുന്നു എന്ന് പറയാൻ സർക്കാരിന് ജാള്യത: വി.ഡി.സതീശൻ

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കുന്നുവെന്ന് പറയാനുള്ള ജാള്യത മൂലമാണ് സർക്കാർ അത് തുറന്ന് പറയാത്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പദ്ധതി ഉപേക്ഷിച്ചില്ലെങ്കിൽ പ്രതിപക്ഷം ഇനിയും സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സിൽവർലൈൻ പദ്ധതി പിൻവലിച്ചതായി സർക്കാർ ഔദ്യോഗിക…

വിഴിഞ്ഞത്ത് കലാപമുണ്ടാക്കുന്നതിൽ നിന്ന് സമരക്കാർ പിന്മാറണം; സ്പീക്കർ

ആലപ്പുഴ: വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമ്മാണം നിർത്തിവയ്ക്കാനാവില്ലെന്ന് സ്പീക്കർ എ.എൻ ഷംസീർ. വിഴിഞ്ഞത്ത് കലാപമുണ്ടാക്കുന്നതിൽ നിന്ന് സമരക്കാർ പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു. തുറമുഖ നിർമ്മാണം നിർത്തിവയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും ഷംസീർ പറഞ്ഞു. തുറമുഖത്തിന്‍റെ നിർമ്മാണം നിർത്തിവയ്ക്കില്ലെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിലും വ്യക്തമാക്കിയിരുന്നു.…

വിഴിഞ്ഞത്ത് സർക്കാരിനും കോടതിക്കും പോലീസിനുമെതിരെ യുദ്ധം നടക്കുന്നു; അദാനി ഗ്രൂപ്പ്

കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് സമരക്കാരിൽ നിന്ന് സംരക്ഷണം തേടി അദാനി ഗ്രൂപ്പ് സമർപ്പിച്ച ഹർജി ഹൈക്കോടതി പരിഗണിച്ചു. സമരക്കാർക്ക് അവരുടേതായ നിയമങ്ങളാണ്. സർക്കാരിനും കോടതിക്കും പൊലീസിനുമെതിരെയാണ് യുദ്ധം നടത്തുന്നത്. പോലീസ് നിഷ്ക്രിയമാണ്. വിഴിഞ്ഞത്തെ സംഘർഷാവസ്ഥ അദാനി ഗ്രൂപ്പ് കോടതിയിൽ വിശദീകരിച്ചു.…

വനിത ഡോക്ടറെ ആക്രമിച്ച സംഭവം; പ്രതി ഹാജരായി, ജാമ്യത്തിൽ വിടും

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ വനിതാ ഡോക്ടറെ ചവിട്ടി വീഴ്ത്തിയ കേസിലെ പ്രതിയായ കൊല്ലം സ്വദേശി സെന്തിൽകുമാർ പൊലീസിന് മുന്നിൽ ഹാജരായി. പ്രതിയോട് ഇന്ന് വൈകിട്ട് അഞ്ചിനകം മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ മുമ്പാകെ ഹാജരാകാൻ തിരുവനന്തപുരം ജില്ലാ…

സിൽവർ ലൈൻ പദ്ധതി പൂർണമായി മരവിപ്പിച്ച് സർക്കാർ; ഉത്തരവിറങ്ങി

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതികൾ പൂർണമായി മരവിപ്പിച്ച് സർക്കാർ. ഭൂമിയേറ്റെടുക്കാൻ നിർദേശിച്ച എല്ലാ ഉദ്യോഗസ്ഥരെയും മടക്കി വിളിച്ചു. സിൽവർ ലൈനുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിൽ നിന്നും സർക്കാ‌ർ പിൻവാങ്ങുന്നു എന്നാണ് റവന്യു വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ നിന്ന് വ്യക്തമാകുന്നത്. പതിനൊന്ന് ജില്ലകളിലായി…

സ്വർണ്ണക്കടത്ത് കേസ്: അസാധാരണമെങ്കിൽ മാത്രമെ വിചാരണ മറ്റു സംസ്ഥാനത്തേക്ക് മാറ്റൂവെന്ന് സുപ്രീം കോടതി

ദില്ലി: സ്വർണക്കടത്ത് കേസിലെ വിചാരണ കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് മാറ്റണമെന്ന എൻഫോഴ്സ്മെന്‍റ് അന്വേഷണ സംഘത്തിന്‍റെ ഹർജിയിൽ വിശദമായ വാദം കേൾക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. വിചാരണക്കോടതിയിലെ നടപടികളുടെ പുരോഗതി അറിഞ്ഞ ശേഷം വാദം കേൾക്കുന്ന തീയതി അറിയിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.…

ജുഡീഷ്യറിയില്‍ വിശ്വാസമുള്ളവരെങ്കിൽ കോടതി ഉത്തരവ് ലംഘിക്കില്ലായിരുന്നു; തുറമുഖ മന്ത്രി

കോഴിക്കോട്: ലത്തീൻ അതിരൂപതയ്ക്ക് ജുഡീഷ്യറിയിൽ വിശ്വാസമുണ്ടോയെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ ചോദിച്ചു. ജുഡീഷ്യറിയിൽ വിശ്വാസമുണ്ടായിരുന്നുവെങ്കിൽ കോടതി ഉത്തരവ് ലംഘിക്കില്ലായിരുന്നുവെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. വിഴിഞ്ഞം സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ലത്തീൻ അതിരൂപതയുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. മറ്റ് മതവിഭാഗങ്ങളുടെ വീടുകൾ…