Tag: Kerala

ആർഡിഒ കോടതിയിലെ തൊണ്ടിമുതൽ കവർന്നയാളെ തിരിച്ചറിഞ്ഞു

തിരുവനന്തപുരം : തിരുവനന്തപുരം ആർഡിഒ കോടതിയിലെ തൊണ്ടി മുതൽ മോഷണം നടത്തിയ ആളെ അന്വേഷണ സംഘം തിരിച്ചറിഞ്ഞു. 2020 ൽ സീനിയർ സൂപ്രണ്ടായിരുന്ന തിരുവനന്തപുരം സ്വദേശിയാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. സർവീസിൽ നിന്ന് വിരമിച്ച ശേഷമാണ് ഇയാൾ മോഷണം നടത്തിയത്.…

ഷാജ് കിരണും മുൻ എഡിജിപി അജിത് കുമാറും ഫോണില്‍ സംസാരിച്ചത് 19 തവണയെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: ഷാജ് കിരണും വിജിലൻസ് മേധാവിയായിരുന്ന എഡിജിപി എം ആർ അജിത് കുമാറും തമ്മിൽ 19 തവണ ഫോണിൽ സംസാരിച്ചതായായി റിപ്പോർട്ട്. ഇന്റലിജൻസ് റിപ്പോർട്ടാണിത്. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളെ തുടർന്നാണ് സംഭാഷണം എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ…

തവനൂരിൽ കറുത്ത മാസ്‌ക്കിനു പകരം മഞ്ഞ മാസ്‌ക് നൽകി പൊലീസ്

മലപ്പുറം: തവനൂർ സെൻട്രൽ ജയിലിന്റെ ഉദ്ഘാടനച്ചടങ്ങിൽ കറുത്ത മാസ്ക് ധരിച്ചവരെ പൊലീസ് തടഞ്ഞു. കറുത്ത മാസ്കുകൾ ധരിച്ചവർക്ക് പൊലീസ് മഞ്ഞ മാസ്കുകൾ നൽകി. സെൻട്രൽ ജയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉദ്ഘാടനം ചെയ്തു. ഇതിനു മുന്നോടിയായാണ് പോലീസ് നടപടി. ഇന്നലെ…

37 കോടി രൂപ ചിലവിൽ നിർമ്മിച്ച തവനൂർ ജയിൽ കാണാൻ തിരക്ക്

കുറ്റിപ്പുറം: സർക്കാർ നിർമിച്ച ആദ്യത്തേതും സംസ്ഥാനത്തെ നാലാമത്തേതുമായ സെൻട്രൽ ജയിൽ തവനൂർ കൂരടയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ് മുഖ്യമന്ത്രി ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത്. രാവിലെ 9 മുതൽ ജയിൽ സന്ദർശിക്കാൻ ആളുകളുടെ വൻ തിരക്കാണ്…

സ്വപ്‌ന സുരേഷിനെതിരെയുള്ള ഗൂഢാലോചനാ കേസ്; അന്വേഷണ സംഘത്തിന്റെ യോഗം നാളെ

തിരുവനന്തപുരം : സ്വപ്ന സുരേഷിനെതിരെയുള്ള ഗൂഡാലോചന കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ നിർണായക യോഗം നാളെ ചേരും. ചോദ്യം ചെയ്യപ്പെടേണ്ടവരുടെയും പുതിയ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തേണ്ടവരുടെയും പട്ടിക നാളെ തീരുമാനിക്കും. കേസിൽ സരിത എസ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള ചർച്ചകളും നടക്കുന്നുണ്ട്. ഗൂഡാലോചന…

ഷാജ് കിരണിനെയും ഇബ്രാഹിമിനെയും ചോദ്യം ചെയ്യാൻ ഒരുങ്ങുന്നു; നാളെ നോട്ടീസ് നല്‍കും

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് പുറത്തുവിട്ട ശബ്ദരേഖയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങളിൽ സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഷാജ് കിരണിനെയും ഇബ്രാഹിമിനെയും ചോദ്യം ചെയ്യും. ഇതുമായി ബന്ധപ്പെട്ട് നാളെ ഇവർക്ക് നോട്ടീസ് നൽകും. ശനിയാഴ്ച…

മുഖ്യമന്ത്രിക്ക് ഇന്നും കനത്ത സുരക്ഷ; ഇന്ന് മലപ്പുറത്തും കോഴിക്കോടും പരിപാടികൾ

തിരുവനന്തപുരം : സ്വർണക്കടത്ത് കേസിലെ ആരോപണങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടയിൽ മുഖ്യമന്ത്രി ഇന്ന് മലപ്പുറത്തും കോഴിക്കോടും വിവിധ പരിപാടികളിൽ പങ്കെടുക്കും. പരിപാടിയുടെ വേദിയിലും മുഖ്യമന്ത്രി കടന്നുപോകുന്ന വഴികളിലും വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. കൊച്ചിയിലെയും കോട്ടയത്തെയും പൊതുപരിപാടികൾക്ക് ശേഷം ഇന്നലെ തൃശൂരിലെ രാമനിലയം…

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ…

ബഫർ സോൺ പ്രഖ്യാപനത്തിനെതിരെ വയനാട്ടില്‍ ഇന്ന് എല്‍ഡിഎഫ് ഹർത്താൽ

വയനാട് : ബഫർ സോൺ പ്രഖ്യാപനത്തിനെതിരെ വയനാട്ടിൽ എൽഡിഎഫ് ഇന്ന് ഹർത്താൽ ആചരിക്കും. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. വനത്തോട് ചേർന്നുള്ള ഒരു കിലോമീറ്റർ ചുറ്റളവ് പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ്…

വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുമായി ആര്‍ ട്രീ ഫൗണ്ടേഷന്‍

തിരുവനന്തപുരം : ആർ ട്രീ ഫൗണ്ടേഷൻ നിർധനരായ കിടപ്പിലായ മാതാപിതാക്കളുടെ മക്കൾക്ക് തുടർപഠനത്തിനായി സ്കോളർഷിപ്പ് പ്രഖ്യാപിച്ചു. അംഗീകൃത സ്കൂളുകളിലും കോളേജുകളിലും പ്ലസ് വൺ, പ്ലസ് ടു, ബിരുദ കോഴ്സുകൾ പഠിക്കാൻ ആഗ്രഹിക്കുന്ന അർഹരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെട്ട 15 വിദ്യാർത്ഥികൾക്ക്…