Tag: Kerala

നിയമപഠനവും പ്രാദേശിക ഭാഷയിലാകും; 2023-24 ഓടെ പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: എന്‍ജിനിയറിങ്ങിനു പിന്നാലെ പ്രാദേശിക ഭാഷയിൽ നിയമപഠനം അവതരിപ്പിക്കാനുള്ള പദ്ധതി 2023-24 ഓടെ പ്രാബല്യത്തില്‍ വരും. യു.ജി.സിയും ബാർ കൗൺസിൽ ഓഫ് ഇന്ത്യയും ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ തയ്യാറാക്കാൻ 12 അംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. മുൻ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയാണ്…

എസ്എസ്എല്‍സി; ഇക്കുറിയും ഗ്രേസ് മാര്‍ക്കില്ല

തിരുവനന്തപുരം: എസ്.എസ്.എൽ.സി ഫലം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിൻ പ്രഖ്യാപിക്കും. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ എഴുതിയവർക്ക് ഇത്തവണയും ഗ്രേസ് മാർക്ക് ഉണ്ടായിരിക്കില്ല. കോവിഡ് മഹാമാരി കാരണം വിദ്യാഭ്യാസ വകുപ്പ് നേരിട്ട് നടത്തുകയും അംഗീകരിക്കുകയും ചെയ്ത ആർട്സ്, സ്പോർട്സ്, സയൻസ് പ്രോഗ്രാമുകൾ കഴിഞ്ഞ…

സ്വപ്ന ക്ലിഫ് ഹൗസിൽ വന്നത് ഔദ്യോഗിക കാര്യത്തിന്; വിഡിയോ പുറത്തുവിട്ട് മുഖ്യമന്ത്രിയുടെ ഓഫിസ്

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾക്ക് മറുപടിയായി വീഡിയോ പുറത്ത് വിട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്. ഔദ്യോഗിക ആവശ്യത്തിനായി സ്വപ്ന ക്ലിഫ് ഹൗസിൽ എത്തിയെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ സ്ഥിരീകരിക്കുന്ന വീഡിയോയാണ് പുറത്തുവിട്ടത്. 2020 ഒക്ടോബർ 13ന് നടത്തിയ വാർത്താസമ്മേളനത്തിൻറെ വീഡിയോയാണ്…

തിരുവനന്തപുരത്ത് നിന്ന് യുഎഇയിലേക്കും സൗദിയിലേക്കും കൂടുതല്‍ വിമാന സര്‍വീസുകൾ

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് യു.എ.ഇയിലേക്കും സൗദി അറേബ്യയിലേക്കും കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കും. കൂടാതെ അബുദാബിയിലേക്കും ദമ്മാമിലേക്കും ഇൻഡിഗോ വിമാന സർവീസുകൾ ആരംഭിക്കും. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസ്. ജൂണ് 15 മുതൽ തിരുവനന്തപുരം-അബുദാബി സർവീസ് ആരംഭിക്കും.…

ചെള്ളുപനിക്കെതിരേ ജാഗ്രത വേണം; മൃഗസംരക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: ചെള്ളുപനിക്കെതിരേ ജാഗ്രത പാലിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി. എലി, പെരുച്ചാഴി, അണ്ണാൻ, മുയൽ തുടങ്ങിയ ജീവികളിൽ ഈ രോഗത്തിൻ്റെ അണുക്കൾ കാണപ്പെടുന്നു. ചെറുപ്രാണികളുടെ ചിഗാർ മൈറ്റു എന്ന ലാർവ കടിക്കുകയും രോഗം മനുഷ്യരിലേക്ക് പകരുകയുമാണ് ചെയ്യുന്നത്. രോഗാണുക്കളെ വഹിക്കുന്ന…

സ്വകാര്യ ടൂറിസ്റ്റ് ബസ്സുകള്‍ വാടകയ്‌ക്കെടുക്കാൻ കെഎസ്ആർടിസി

തിരുവനന്തപുരം: ദീർഘദൂര സർവീസിനും ബജറ്റ് ടൂറിസത്തിനുമായി കെ.എസ്.ആർ.ടി.സി കൂടുതൽ സ്വകാര്യ ടൂറിസ്റ്റ് ബസുകൾ വാടകയ്ക്കെടുക്കുന്നു. കാലഹരണപ്പെട്ട 249 സൂപ്പർക്ലാസ് ബസുകൾ അടിയന്തരമായി നിർത്തലാക്കേണ്ടതിനാലും ബജറ്റ് ടൂറിസത്തിനായി കൂടുതൽ ബസുകൾ മാറ്റാൻ കഴിയാത്തതിനാലുമാണ് ഇത്. സൂപ്പർ ക്ലാസ് ബസുകളാണ് കോർപ്പറേഷന് ഏറ്റവും മികച്ച…

ഷാജ് കിരൺ‌ കേരളത്തിലേക്ക് മടങ്ങിയെത്തി; പൊലീസിന് മുന്നിൽ ഹാജരാകും

കൊച്ചി: സ്വപ്നയുമായി നടത്തിയ സംഭാഷണം മൊബൈൽ ഫോണിൽ നിന്ന് വീണ്ടെടുക്കാൻ അയൽ സംസ്ഥാനത്തേക്ക് പോയ ഷാജ് കിരൺ കേരളത്തിലേക്ക് മടങ്ങി. ഉച്ചയോടെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുമെന്ന് ഷാജ് പ്രതികരിച്ചു. അതേസമയം, സി.പി.എം അനുകൂല അഭിഭാഷക സംഘടനയുടെ നേതാവ് നൽകിയ പരാതിയിൽ…

സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ഇതേ തുടർന്ന് പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

കോഴിക്കോട് കോണ്‍ഗ്രസ് ഓഫീസിനുനേരെ ബോംബേറ്

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടി അമ്പലത്ത് കുളങ്ങരയിലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ ബോംബേറ്. ബുധനാഴ്ച പുലർച്ചെയാണ് കോണ്‍ഗ്രസ് ഓഫീസിന് നേരെ ബോംബേറുണ്ടായത്. ഈ സമയം ഓഫീസിൽ ആരും ഉണ്ടായിരുന്നില്ല. ഓഫീസിൻറെ ജനൽ ചില്ലുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ആളൊഴിഞ്ഞ പ്രദേശത്ത് കെട്ടിടത്തിൻറെ…

കൊച്ചി മെട്രോയുടെ ‘അഞ്ചാം പിറന്നാൾ സമ്മാനം’; അഞ്ചുരൂപക്ക് എത്ര വേണമെങ്കിലും യാത്രചെയ്യാം

കൊച്ചി: കൊച്ചി മെട്രോയുടെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് വെറും 5 രൂപയ്ക്ക് മെട്രോയിൽ യാത്ര ചെയ്യാം. മെട്രോയുടെ ജന്മദിനമായ ജൂൺ 17നാണ് ഈ ഓഫർ ലഭ്യമാകുക. യാത്രക്കാരെ ആകർഷിക്കുക, കൂടുതൽ യാത്രക്കാർക്ക് മെട്രോ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കൊച്ചി മെട്രോ ഇത്തരമൊരു ഓഫറുമായി…