Tag: Kerala

‘അശ്ലീല വീഡിയോയ്ക്ക് പിന്നില്‍ വി ഡി സതീശന്‍’: ഇപി ജയരാജന്‍

കൊച്ചി: തൃക്കാക്കര തിരഞ്ഞെടുപ്പ് ഘട്ടത്തിൽ അശ്ലീല വീഡിയോ തയ്യാറാക്കിയതിന് പിന്നിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണെന്ന് ഇപ്പോൾ വ്യക്തമാകുന്നുവെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. സതീശനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റണമെന്നും ജയരാജൻ പറഞ്ഞു. “വിഡി സതീശന്റെയും യുഡിഎഫിന്റെയും വൃത്തികെട്ട മുഖം…

സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ജൂലായ് ആദ്യം ആരംഭിക്കും

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശന നടപടികൾ ജൂലൈ ആദ്യം ആരംഭിക്കും. സി.ബി.എസ്.ഇ വിദ്യാർത്ഥികൾക്കും അവസരം ലഭിക്കുന്ന തരത്തിൽ പ്രവേശന ഷെഡ്യൂൾ തയ്യാറാക്കും. ഹയർ സെക്കൻഡറി ഫലപ്രഖ്യാപനത്തിന് ശേഷം 21ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ചേരും. ഇതുമായി ബന്ധപ്പെട്ട് രൂപരേഖ തയ്യാറാക്കും.…

‘രാജ്യത്ത് വിലക്കയറ്റം ഏറ്റവും ഫലപ്രദമായി പിടിച്ചുനിര്‍ത്തിയ സംസ്ഥാനം കേരളം’

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ മെയ് മാസത്തെ റിപ്പോർട്ട് പ്രകാരം വിലക്കയറ്റം രാജ്യത്ത് ഏറ്റവും ഫലപ്രദമായി പിടിച്ചു നിര്‍ത്തിയ സംസ്ഥാനം കേരളമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. കേരളത്തിലെ ഉപഭോക്തൃ വില സൂചിക (സിപിഐ) ഏപ്രിലിലെ 5.1 ശതമാനത്തിൽ നിന്ന് മെയ് മാസത്തിൽ 4.82…

കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിൽ ഇന്ന് യു.ഡി.എഫ് ഹർത്താൽ

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിൽ ഇന്ന് യു.ഡി.എഫ് ഹർത്താൽ ആചരിക്കും. സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റർ പരിസ്ഥിതി ലോലമാക്കിയ സുപ്രീം കോടതി വിധിയിൽ പ്രതിഷേധിച്ചാണ് യു.ഡി.എഫ് ഹർത്താൽ നടത്തുന്നത്. നരിപ്പറ്റ, വാണിമേൽ, കൂരാച്ചുണ്ട്, കാവിലുംപാറ, പനങ്ങാട്, ചക്കിട്ടപ്പാറ, മരുതോങ്കര എന്നീ…

‘കേന്ദ്ര സർക്കാർ വേട്ടയാടുന്നത് രാഹുൽ ഗാന്ധി ആർ.എസ്.എസ് വിരുദ്ധനായതുകൊണ്ട്’

നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധി ആർ.എസ്.എസ് വിരുദ്ധനായതുകൊണ്ടാണ് കേന്ദ്ര സർക്കാർ വേട്ടയാടുന്നതെന്ന് ഷാഫി പറമ്പിൽ എം.എൽ.എയുടെ ഫേസ്ബുക്ക് പോസ്റ്റ്. രാഹുൽ ഗാന്ധിയെ സംഘപരിവാർ ആക്രമിക്കുന്നുവെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ചിന്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചു.…

വിമാനത്തിലെ പ്രതിഷേധം; മുഖ്യമന്ത്രിയുടെ മൊഴി രേഖപ്പെടുത്തും

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ മൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘം. മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന ഗൺമാൻ എസ്. അനിൽ കുമാറിന്റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇ.പി ജയരാജനെ വിമാനത്തിലെ യാത്രക്കാരനെന്ന…

കാരുണ്യ പ്ലസ് 80 ലക്ഷത്തിന്റെ ലോട്ടറി അസം സ്വദേശിയായ അന്യസംസ്ഥാന തൊഴിലാളിക്ക്

മൂവാറ്റുപുഴ: കാരുണ്യ പ്ലസിന്റെ 80 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം അസം സ്വദേശിക്ക്. കൂലിപ്പണി ചെയ്യുന്ന അസം നാഗോൺ സ്വദേശിയായ അലാലുദ്ദീനാണു ഭാഗ്യം കടാക്ഷിച്ചത്. നടന്നു ലോട്ടറി വിൽക്കുന്നയാളിൽ നിന്നാണു ലോട്ടറി വാങ്ങിയത്. സമ്മാനം നേടിയ ടിക്കറ്റ് പൊലീസ് സഹായത്തോടെ ബാങ്കിനു…

സിൽവർലൈൻ; സമരം കടുപ്പിക്കാൻ സമരസമിതി

കണ്ണൂർ: സിൽവർ ലൈൻ പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് സിൽവർ ലൈൻ വിരുദ്ധ സമരസമിതി. സർക്കാർ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും പദ്ധതി ഉപേക്ഷിക്കാതെ പിന്നോട്ടില്ലെന്നും സമരസമിതി പറഞ്ഞു. ഡിപിആര്‍ കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിച്ച രണ്ടാം വാര്‍ഷിക ദിനത്തില്‍ ഡിപിആര്‍ കത്തിച്ചാണ് പുതിയ സമരപരിപാടികള്‍ക്കു തുടക്കമിട്ടത്.…

ഇന്നലെ കൊച്ചി മെട്രോയിൽ യാത്ര ചെയ്തത് 1,01,131 പേർ

കൊച്ചി: പിറന്നാൾ ദിനമായ ഇന്നലെ 10,1131 പേരാണ് കൊച്ചി മെട്രോയിൽ രാത്രി 8 വരെ യാത്ര ചെയ്തത്. ഇന്നലെ ടിക്കറ്റ് നിരക്ക് 5 രൂപ മാത്രാമായിരുന്നു. കോവിഡിന് ശേഷം ഇതാദ്യമായാണ് മെട്രോയിൽ ഇത്രയധികം ആളുകൾ കയറുന്നത്. 5 വർഷത്തിനിടയിൽ രണ്ടു വട്ടം…

കെ.എസ്.ആർ.ടി.സി; ആദ്യഘട്ട ശമ്പള വിതരണം ഇന്ന് പൂർത്തിയാക്കും

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പള വിതരണത്തിന്റെ ആദ്യഘട്ടം ഇന്ന് പൂർത്തിയാകും. 50 കോടി രൂപയുടെ ഓവർ ഡ്രാഫ്റ്റിന് പുറമെ 35 കോടി രൂപയുടെ അധിക സാമ്പത്തിക സഹായവും സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സിഐടിയു ചീഫ് ഓഫീസ് സമരത്തിലേക്ക് കടക്കുന്ന സാഹചര്യത്തിൽ അനിശ്ചിതകാല സമരത്തിനാണ്…