Tag: Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ ശസ്ത്രക്രിയ വൈകി, രോഗി മരിച്ചു

തിരുവനന്തപുരം: വൃക്ക മാറ്റിവച്ച രോഗി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു. ഇന്നലെ രാജഗിരി ആശുപത്രിയിൽ നിന്ന് കൊണ്ടുവന്ന വൃക്ക മാറ്റിവെച്ച രോഗിയാണ് മരിച്ചത്. ഡോക്ടർമാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയാണ് ശസ്ത്രക്രിയ വൈകാൻ കാരണം. പൊലീസ് അകമ്പടിയോടെയാണ് വൃക്ക എത്തിച്ചതെങ്കിലും ശസ്ത്രക്രിയയ്ക്ക്…

സിൽവർ ലൈൻ സർവേക്കല്ല് ഇറക്കാൻ ശ്രമം; നാട്ടുകാർ തിരിച്ചുകയറ്റി

മലപ്പുറം: മലപ്പുറത്ത് തിരുനാവായയിൽ സിൽവർ ലൈൻ സർവേക്കല്ല് ഇറക്കാൻ ശ്രമം. സർവേ കല്ല് ഇറക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. തൊഴിലാളികൾ വാഹനത്തിൽ നിന്ന് ഇറക്കിയ സർവ്വേക്കല്ലുകൾ നാട്ടുകാർ തിരികെ വാഹനത്തിൽ കയറ്റി. അതേസമയം സർവേ കല്ല് സൂക്ഷിക്കാനായി കൊണ്ടുവന്നതാണെന്ന് തൊഴിലാളികൾ അറിയിച്ചെങ്കിലും…

പ്രതിഷേധ മാര്‍ച്ചില്‍ പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് നേതാവിന് കാഴ്ച നഷ്ടമായി

കൊച്ചി: പ്രതിഷേധ മാർച്ചിനിടെ ലാത്തിച്ചാർജിൽ പരിക്കേറ്റ യൂത്ത് കോൺഗ്രസ് നേതാവിന് കാഴ്ചശക്തി നഷ്ടപ്പെട്ടു. ചൊവ്വാഴ്ച തൊടുപുഴയിൽ നടന്ന പ്രതിഷേധ മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബിലാൽ സമദിനാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ബിലാൽ അങ്കമാലി സ്വകാര്യ ആശുപത്രിയിൽ…

“ഡൽഹി പൊലീസിനെതിരെ രാജ്യസഭാധ്യക്ഷന് പരാതി നൽകും”

ഡൽഹി പോലീസിനെതിരെ രാജ്യസഭാധ്യക്ഷന് പരാതി നൽകുമെന്ന് എ.എ. റഹീം എം.പി പറഞ്ഞു. അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധിച്ചതിന് കസ്റ്റഡിയിലെടുത്ത റഹീമിനെ ഇന്ന് പുലർച്ചെയാണ് ഡൽഹി പോലീസ് വിട്ടയച്ചത്. 10 മണിക്കൂർ കസ്റ്റഡിയിൽ വച്ച ശേഷം താൻ പ്രതിയല്ലെന്ന് അറിയിക്കുകയായിരുന്നു. എം.പി എന്ന നിലയിൽ…

രണ്ട് ലക്ഷം രൂപ മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്ക്; വാക്ക് പാലിച്ച് എസ്ജി

മിമിക്രി ആർട്ടിസ്റ്റ്സ് അസോസിയേഷനിലേക്ക് പുതിയ സിനിമകളുടെ അഡ്വാൻസിൽ നിന്ന് രണ്ട് ലക്ഷം രൂപ സംഭാവന ചെയ്യുമെന്ന വാഗ്ദാനം സുരേഷ് ഗോപി ഒരിക്കൽ കൂടി നിറവേറ്റി. ഇതുവരെ ആറ് ലക്ഷത്തോളം രൂപയാണ് സുരേഷ് ഗോപി സംഘടനയ്ക്ക് നൽകിയത്. മിമിക്രി ആർട്ടിസ്റ്റ്സ് അസോസിയേഷന്റെ ഉന്നമനത്തിനായി…

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡ് പരിശോധിക്കണം, ക്രൈംബ്രാഞ്ച് ഹർജി ഹൈക്കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് പരിശോധിക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ നൽകിയ ഹർജി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജിയിൽ പ്രതിഭാഗത്തിന്റെ വാദങ്ങളും കേൾക്കണമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. മെമ്മറി കാർഡ് ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. വിചാരണക്കോടതിക്കും സർക്കാരിനുമെതിരെ നടി…

കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി; ഇന്ന് സിഐടിയു ചീഫ് ഓഫിസ് വളയും

കെ.എസ്.ആർ.ടി.സിയിലെ ശമ്പളപ്രതിസന്ധിയിൽ പ്രതിഷേധിച്ച് ഭരണപക്ഷ സംഘടനയായ സി.ഐ.ടി.യു ഇന്ന് ചീഫ് ഓഫീസ് ഉപരോധിക്കും. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് വേതനം നൽകണമെന്നും ട്രേഡ് യൂണിയനുകൾ ഒപ്പിട്ട കരാർ പാലിക്കണമെന്നുമാണ് ആവശ്യം. ടി.ഡി.എഫും ബി.എം.എസും അടക്കമുള്ള പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം തുടരുകയാണ്.…

സംസ്ഥാനത്തെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും

സംസ്ഥാനത്തെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. രാവിലെ 11ന് പി.ആർ.ഡി ചേംബറിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. 30നാണ് പ്ലസ് ടു പരീക്ഷ ആരംഭിച്ചത്. മെയ് 3 മുതലാണ് പ്രാക്ടിക്കൽ പരീക്ഷ നടന്നത്. 2021 ൽ പ്ലസ് ടുവിന്…

കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം,…

കോവിഡ്​ വകഭേദം ഇനിയുമുണ്ടാകുമെന്നും ആശങ്ക വേണ്ടെന്നും വീണ ജോർജ്​

ആ​ല​പ്പു​ഴ: കൊവിഡിന്റെ പുതിയ വകഭേദം ഇനിയും ഉണ്ടാകുമെന്നും അതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ആലപ്പുഴയിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഏതാനും മാസങ്ങൾക്ക് മുമ്പ് വൈറോളജിസ്റ്റുകളുടെ…