Tag: Kerala

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്നതിന് വിലക്കുണ്ട്; പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം : ആർഎസ്എസ് പരിപാടികളിൽ പങ്കെടുക്കുന്നതിൽ മുസ്ലീം ലീഗ് നേതാക്കൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിന് കെ എൻ എ ഖാദർ വിശദീകരണം നൽകിയിട്ടുണ്ട്. വീഡിയോ പരിശോധിച്ച് വിശദീകരണം തൃപ്തികരമാണോ എന്ന് പരിശോധിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ദേശീയ…

നടൻ വിജയ് ബാബുവിന്റെ ജാമ്യം; ജാമ്യത്തിനെതിരെ അപ്പീൽ പോകുമെന്ന് കമ്മീഷണർ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിച്ച സംഭവത്തിൽ പ്രതികരണവുമായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ. താരത്തിന് ജാമ്യം നൽകിയതിനെതിരെ അപ്പീൽ നൽകുമെന്ന് കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു. കേസിൽ ഇരയ്ക്കൊപ്പം പോലീസ്…

ശ്രീനാരായണഗുരു സർവകലാശാലയ്ക്ക് അംഗീകാരമായില്ല; വിദ്യാർഥികൾ ആശങ്കയിൽ

കോന്നി: ഈ അധ്യയന വർഷം കേരളത്തിലെ നാല് സർവകലാശാലകളിലെയും വിദൂരവിദ്യാഭ്യാസം, പ്രൈവറ്റ് രജിസ്ട്രേഷൻ എന്നിവയുടെ പ്രവേശനത്തിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് വിലക്കേർപ്പെടുത്തികൊണ്ട് ഉത്തരവിറക്കി. പ്ലസ് ടു ഫലത്തിന്റെ പശ്ചാത്തലത്തിൽ തുടർ പഠനത്തിനായി വിദ്യാർത്ഥികൾ പാരലൽ കോളേജുകളെ സമീപിക്കുന്ന സമയമാണിത്. വിദൂരവിദ്യാഭ്യാസവും പ്രൈവറ്റ്…

പ്രവാസി സുരക്ഷാ ബില്ല് അനിവാര്യം; ഒഐസിസി

തിരുവനന്തപുരം: പ്രവാസികൾക്ക് കേന്ദ്ര സർക്കാർ അനുവദിച്ച ഒസിഐ കാർഡ് ഉൾപ്പെടെയുള്ള സംരക്ഷണം പോലെ നാട്ടിലെ അവരുടെ സ്ഥാവരജംഗമ വസ്തുക്കൾക്ക് സംരക്ഷണം നൽകുന്ന പ്രവാസി സുരക്ഷാ ബിൽ നടപ്പാക്കേണ്ടത് അനിവാര്യമാണെന്ന ഒഐസിസിയുടെ ആവശ്യം മൂന്നാം ലോക കേരള സഭയിൽ ശ്രദ്ധിക്കപ്പെടുകയും മേഖലാ റിപ്പോർട്ടിംഗിൽ…

പാലാ ജനറല്‍ ആശുപത്രിക്ക് കെ എം മാണിയുടെ പേര് നല്‍കും; തീരുമാനമായി

തിരുവനന്തപുരം: പാലാ ജനറൽ ആശുപത്രിക്ക് മുൻ മന്ത്രി കെ എം മാണിയുടെ പേര് നൽകും. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നേരത്തെ പാലാ ബൈപ്പാസ് റോഡിനും കെ എം മാണിയുടെ പേര് നൽകിയിരുന്നു. കഴിഞ്ഞ…

ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ നിക്ഷേപകർ വീണ്ടും സമരത്തിലേക്ക്

കാസർഗോഡ്: കാസർഗോഡ് ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിലെ നിക്ഷേപകർ വീണ്ടും സമരത്തിലേക്ക്. കേസിലെ എല്ലാ ഡയറക്ടർമാരെയും അറസ്റ്റ് ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. നിലവിൽ പുരോഗമിക്കുന്ന അന്വേഷണം കാര്യക്ഷമമല്ലെന്നും ആരോപണമുണ്ട്. തട്ടിപ്പിന് ഇരയായ എല്ലാവരുടെയും പണം തിരികെ ലഭിക്കാൻ സമരവും, നിയമപരമായ…

കോഴിക്കോട് കെഎസ്ആർടിസി ടെർമിനലിന്റ തൂണുകൾ ബലപ്പെടുത്തും

കോഴിക്കോട്: കോഴിക്കോട് കെ.എസ്.ആർ.ടി.സി ടെർമിനലിന്റെ തൂണുകൾ ബലപ്പെടുത്തും. നാലു മാസത്തിനകം പണി പൂർത്തിയാക്കാൻ ഗതാഗത മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ചെന്നൈ ഐഐടിയുടെ മേൽനോട്ടത്തിലായിരിക്കും ശക്തിപ്പെടുത്തൽ. ബലക്ഷയം കണ്ടെത്തിയ കെ.എസ്.ആർ.ടി.സി ടെർമിനലിന്റെ 73 ശതമാനം തൂണുകളും ബലപ്പെടുത്താനാണ് തീരുമാനം.…

ട്രോളിംഗ് നിരോധനം ലംഘിച്ചു; മലപ്പുറത്തെ ഹാർബറുകളിൽ പരിശോധന

മലപ്പുറം : അനധികൃത മത്സ്യബന്ധനം കണ്ടെത്താൻ മലപ്പുറത്തെ ഹാർബറുകളിൽ പരിശോധന നടത്തി.പരിശോധനയെ തുടർന്ന് താനൂർ ഹാർബറിൽ നിന്ന് ഫിഷറീസ് വകുപ്പ് മത്സ്യം പിടികൂടി നശിപ്പിച്ചു. ട്രോളിംഗ് നിരോധനം ലംഘിച്ചാണ് മത്സ്യം പിടിച്ചതെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. സർക്കാർ ഉത്തരവ് ലംഘിച്ച് ചെറുമത്സ്യങ്ങളെ…

ഗൾഫിൽ ഹയർ സെക്കൻഡറി പരീക്ഷയിൽ മികച്ച വിജയം

തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയിൽ ഗൾഫിൽ മികച്ച വിജയം. എട്ട് കേന്ദ്രങ്ങളിലായി പരീക്ഷയെഴുതിയ 465 പേരിൽ 447 പേർ വിജയിച്ചു. വിജയശതമാനം 96.13 ശതമാനമാണ്. കഴിഞ്ഞ വർഷം ഇത് 97.31 ശതമാനമായിരുന്നു. 105 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയത്തിലും എ…

വൃക്ക ഏറ്റുവാങ്ങാന്‍ പോലും ആരും വന്നില്ലെന്ന് ആംബുലന്‍സ് ജീവനക്കാരന്‍

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ വൃക്കരോഗം ബാധിച്ച രോഗി മരിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. ആശുപത്രിയുടെ ഭാഗത്ത് നിന്ന് വലിയ വീഴ്ച്ചകളുണ്ടായെന്നാണ് വ്യക്തമാകുന്നത്. മെഡിക്കൽ കോളേജിൽ എത്തിയിട്ടും വൃക്ക സ്വീകരിക്കാൻ ആരും എത്തിയില്ലെന്ന് ആംബുലൻസ് ജീവനക്കാരൻ പറഞ്ഞു. ഇയാളാണ് പെട്ടിയുമായി ഓടിയത്. മാനുഷിക…