Tag: Kerala

സ്പോട്ടിൽ പ്രവേശനം കിട്ടിയാൽ നേരത്തെ അടച്ച ഫീസ് മടക്കി കിട്ടും; സർക്കാർ ഉത്തരവായി

തിരുവനന്തപുരം: കീം പരീക്ഷയില്‍ ജയിച്ച് സ്‌പോട്ട് അഡ്മിഷന്‍ വഴി പ്രവേശനത്തിന്റെ അവസാന ദിവസം മറ്റൊരു കോളേജില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്ക്, മുമ്പ് പ്രവേശനം നേടിയ കോളേജില്‍ അടച്ച ട്യൂഷന്‍ ഫീസ് ഉള്‍പ്പെടെയുള്ള മുഴുവന്‍ ഫീസും മടക്കി നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. അഡ്മിഷൻ…

സംസ്ഥാനത്ത് 20 ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ തൊഴില്‍ നല്‍കുമെന്ന് എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: കുടുംബശ്രീ സർവ്വേ പ്രകാരം സംസ്ഥാനത്ത് 30 ലക്ഷം അഭ്യസ്തവിദ്യരായ തൊഴിൽ രഹിതർ. ഇതിൽ 20 ലക്ഷം പേർക്ക് സർക്കാർ തൊഴിൽ നൽകുമെന്ന് മന്ത്രി എം.വി ഗോവിന്ദൻ പറഞ്ഞു. കെ-ഡിസ്ക് വഴി 5000 പേർക്ക് സർക്കാർ തൊഴിൽ നൽകി. വീടിനടുത്ത് ജോലിക്ക്…

ഗസ്റ്റ് അധ്യാപകരെ പിരിച്ചുവിടുന്നു; കാലടി സംസ്കൃത സർവകലാശാലയിൽ പ്രതിഷേധം

കാലടി: ഭരണപരിഷ്കാര നടപടികളുടെ ഭാഗമായി കാലടി സംസ്കൃത സർവകലാശാലയിലെ ഗസ്റ്റ് അധ്യാപകരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു. ജോലി നഷ്ടപ്പെട്ട താൽക്കാലിക അധ്യാപകർ സർവകലാശാലയുടെ നീക്കത്തിനെതിരെ പ്രതിഷേധിക്കാനൊരുങ്ങുകയാണ്. ഗവേഷക വിദ്യാർത്ഥികളെ ടീച്ചിംഗ് അസിസ്റ്റൻറുമാരായി നിയമിക്കാനാണ് നീക്കം. സർവകലാശാലയുടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് താൽക്കാലിക അധ്യാപകരുടെ…

“കോണ്‍ഗ്രസിനെ ഇല്ലാതാക്കാനുള്ള ബി.ജെ.പി-സംഘപരിവാര്‍ അജണ്ടയുടെ ഉത്തരവാദിത്തം ഇ.ഡി ഏറ്റെടുത്തു”

ഡൽഹി: രാജ്യത്തെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ പ്രതീകമായ രാഹുൽ ഗാന്ധിയെ അപകീർത്തിപ്പെടുത്തി കോണ്‍ഗ്രസിനെ തകർക്കുക എന്ന ബി.ജെ.പി-സംഘപരിവാര്‍ അജണ്ട നടപ്പാക്കുന്നതിന്റെ ഉത്തരവാദിത്തം ഇ.ഡി ഉൾപ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജൻസികൾ ഏറ്റെടുത്തിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ഇത് ഇന്ത്യൻ ജനാധിപത്യത്തിന്…

സ്പിരിറ്റിനു വില കൂടി; വില കുറഞ്ഞ മദ്യം കിട്ടാനില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് വില കുറഞ്ഞ മദ്യത്തിനു ക്ഷാമം രൂക്ഷമാകുന്നു. എക്സൈസ് തീരുവ മുൻകൂറായി അടയ്ക്കണമെന്ന നിർദേശത്തിൻറെ പേരിൽ വിതരണക്കാർ ആവശ്യത്തിന് മദ്യം എത്തിക്കാത്തതും സ്പിരിറ്റിൻറെ ഉയർന്ന വിലയുമാണ് പ്രതിസന്ധിക്ക് കാരണം. സംസ്ഥാനത്ത് മദ്യദുരന്തം ഒഴിവാക്കാൻ ജാഗ്രത പുലർത്തണമെന്ന് എക്സൈസ് മുന്നറിയിപ്പ് നൽകിയിട്ടും…

സ്വർണക്കടത്ത് കേസിൽ സ്വപ്നയെ ചോദ്യം ചെയ്ത് ഇഡി; ചോദ്യം ചെയ്യൽ നാളെയും തുടരും

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ ചോദ്യം ചെയ്യൽ ഇന്ന് പൂർത്തിയായി. ചോദ്യം ചെയ്യൽ അഞ്ചര മണിക്കൂർ നീണ്ടുനിന്നു. നാളെ വീണ്ടും ഹാജരാകാൻ സ്വപ്നയോട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വർണക്കടത്ത് കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് സ്വപ്ന സുരേഷിനെ ഇഡി ചോദ്യം…

വ്യാജ അശ്ലീല വീഡിയോ നിര്‍മ്മാണം; ഇ പി ജയരാജന് പ്രതിപക്ഷ നേതാവിന്റെ നോട്ടീസ്

തൃക്കാക്കര: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ ഇടത് സ്ഥാനാർത്ഥി ജോ ജോസഫിന്റെ വ്യാജ അശ്ലീല വീഡിയോ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിർമ്മിച്ചെന്ന എൽ ഡി എഫ് കൺവീനർ ഇ പി ജയരാജന്റെ പ്രസ്താവനയ്‌ക്കെതിരെ നിയമനടപടി. നിയമനടപടികളുടെ ഭാഗമായി ഹൈക്കോടതി അഭിഭാഷകൻ അനൂപ്…

വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യം; സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവിനെതിരെ കേരള സർക്കാർ സുപ്രീം കോടതിയെ സമീപിക്കും. മുൻകൂർ ജാമ്യം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ നിരീക്ഷണത്തിൽ പ്രോസിക്യൂഷന് കടുത്ത അതൃപ്തിയുണ്ട്. പ്രതി വിവാഹിതനായതിനാൽ വിവാഹവാഗ്ദാനം നൽകിയെന്ന്…

വിജയ് ബാബുവിന്റെ ജാമ്യം; അപ്പീല്‍ പോകുമെന്ന് നടിയുടെ കുടുംബം

കൊച്ചി : നടൻ വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് കേസിലെ പരാതിക്കാരിയായ നടിയുടെ കുടുംബം. കോടതി വിധി നിരാശാജനകമാണ്. ഇത്തരമൊരു വിധി സമൂഹത്തിന് നൽകുന്ന സന്ദേശം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതാണ്. വിധി സമൂഹത്തിന് മാതൃകയല്ലെന്ന്…

ഹയര്‍സെക്കണ്ടറി സര്‍ട്ടിഫിക്കറ്റ് വിതരണം അടുത്തമാസം

തിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടെ സ്കോറും ഗ്രേഡും രേഖപെടുത്തിയ സർട്ടിഫിക്കറ്റ് വിതരണം ജൂലൈയോടെ പൂർത്തിയാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പുനർമൂല്യനിർണയത്തിനും ഉത്തരക്കടലാസുകളുടെ പകർപ്പിനും സൂക്ഷ്മപരിശോധനയ്ക്കും ഇന്ന് മുതൽ അപേക്ഷിക്കാം. ഇരട്ട മൂല്യനിർണയം നടന്ന ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്…