Tag: Kerala

101 ഒഴിവുകളിലേക്ക് പഴയ റാങ്ക് പ്രകാരമുള്ള നിയമനം; അപ്പീല്‍ നല്‍കാനൊരുങ്ങി പി.എസ്.സി

തിരുവനന്തപുരം: അധിക കാലാവധിയിൽ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി നടപ്പാക്കിയാൽ 101 ഒഴിവുകളിലേക്ക് പഴയ റാങ്ക് പട്ടികയില്‍ നിന്ന് പി.എസ്.സി നിയമന ശുപാര്‍ശ നല്‍കേണ്ടിവരും. കോടതിയെ സമീപിച്ച ആറ് റാങ്ക് ലിസ്റ്റുകൾക്ക് അധിക കാലയളവ് അനുവദിച്ച് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. എന്നാൽ…

കായൽ കാഴ്ച്ചകൾ ആസ്വദിക്കാം; ഹിറ്റായി വാട്ടർ ടാക്സി

ആലപ്പുഴ: വെറും നാൽപ്പത് രൂപക്ക് പാതിരാമണലിന്റെ സൗന്ദര്യം ആസ്വദിക്കാം. മുഹമ്മയിൽ സംസ്ഥാന സർക്കാർ നിയോഗിച്ച വാട്ടർ ടാക്സി സംവിധാനം ഹിറ്റാകുന്നു. സഞ്ചാരികൾക്ക് പാതിരാമണൽ, പുത്തൻകായൽ, തണ്ണീർമുക്കം ബണ്ട്, കുമരകം, പുന്നമടക്കായൽ തുടങ്ങിയ സ്ഥലങ്ങളിൽ കുറഞ്ഞ ചെലവിൽ സഞ്ചരിക്കാൻ പറ്റുന്ന തരത്തിലാണ് ഇതിൻ്റെ…

അഭയ കേസ്: ശിക്ഷാ വിധി മരവിപ്പിച്ചത് മൂന്ന് കർശന ഉപാധികളോടെ

അഭയ കേസിൽ പ്രതികളായ ഫാദർ തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർക്ക് ഹൈക്കോടതി ഡിവഷൻ ബഞ്ച് ജാമ്യം അനുവദിച്ചത് മൂന്ന് നിർണായക ഉപാധികളോടെ. സംസ്ഥാനം വിടരുത്, അഞ്ച് ലക്ഷം രൂപ കെട്ടിവയ്ക്കണം, ജാമ്യ കാലയളവിൽ മറ്റ് കുറ്റകൃത്യങ്ങളിൽ പങ്കാളികളാകരുത് എന്നീ ഉപാധികളോടെയാണ്…

അഭയ കേസ് പ്രതികൾക്ക് ജാമ്യം, ഫാ. തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കും പുറത്തിറങ്ങാം

അഭയ കൊലക്കേസിലെ പ്രതികൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. ശിക്ഷ സ്റ്റേ ചെയ്യണമെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ അനുകൂല വിധി. സിസ്റ്റർ സ്റ്റെഫി, ഫാദർ തോമസ് കോട്ടൂർ എന്നിവർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി. അഞ്ച് ലക്ഷം രൂപ…

കൊച്ചിയിൽ ഡെങ്കിപ്പനി പടരുന്നു; ഒരു മാസം കൊണ്ട് 143 രോഗികൾ

കൊച്ചി: ഡെങ്കിപ്പനി ഉൾപ്പെടെയുള്ള കൊതുകുജന്യ രോഗങ്ങൾ നഗരത്തിൽ പടർന്നുപിടിക്കുമ്പോൾ പ്രതികരണമില്ലാതെ കൊച്ചി നഗരസഭ. ഇന്നലെ മാത്രം 93 പേരാണ് ചികിത്സ തേടിയത്. എറണാകുളം ജില്ലയിൽ ഈ മാസം ഇതുവരെ 143 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 660 പേരാണ് ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ…

സ്വപ്ന സുരേഷിന്റെ മൊഴി ഇ.ഡി രേഖപ്പെടുത്തി

കൊച്ചി: നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സ്വപ്ന സുരേഷിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി. കേസുമായി ബന്ധപ്പെട്ടു സ്വപ്ന സുരേഷ് സ്വന്തം നിലയിൽ മജിസ്ട്രേട്ട് കോടതി മുൻപാകെ നൽകിയ രഹസ്യമൊഴികളുടെ പശ്ചാത്തലത്തിലാണു വീണ്ടും മൊഴി രേഖപ്പെടുത്തിയത്.

കെട്ടിടം വിലകുറച്ച് വിറ്റെന്ന പരാതി: തച്ചങ്കരിയുള്‍പ്പെടെ ഉദ്യോഗസ്ഥര്‍ക്ക് ക്ലീന്‍ ചിറ്റ്

കോഴിക്കോട്: 40 കോടി രൂപ വിലമതിക്കുന്ന കെട്ടിടം ലേലത്തിൽ 9.18 കോടി രൂപയ്ക്ക് വിറ്റെന്നെ പരാതിയിൽ, കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ മുൻ മാനേജിംഗ് ഡയറക്ടർ ടോമിൻ ജെ. തച്ചങ്കരി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് വിജിലൻസിൻറെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്.…

സിൽവർലൈൻ പദ്ധതി; സംശയങ്ങൾക്ക് കെ റെയിലിൻ്റെ തൽസമയ മറുപടി

സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് കെറെയിൽ ഇന്ന് തത്സമയം ഉത്തരം നൽകും. ‘ജനസമക്ഷം സിൽവർലൈൻ’ എന്നാണ് പരിപാടിക്ക് പേരിട്ടിരിക്കുന്നത്. വൈകിട്ട് 4 മണി മുതൽ കെ റെയിലിന്റെ സമൂഹമാധ്യമ, യുട്യൂബ് പേജുകളിൽ കമന്റായി ചോദ്യങ്ങൾ ചോദിക്കാം. ഇമെയിൽ വഴിയും ചോദ്യങ്ങൾ അയക്കാം.…

ഗൂഢാലോചനക്കേസ്; സരിത എസ് നായരുടെ രഹസ്യ മൊഴി ഇന്ന് രേഖപ്പെടുത്തും

തിരുവനന്തപുരം: സ്വപ്ന സുരേഷ് പ്രതിയായ ഗൂഢാലോചന കേസിൽ സരിത എസ് നായരുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. വൈകിട്ട് മൂന്നിന് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി നൽകുക. കേസിൽ സരിതയെ സാക്ഷിയാക്കിയിട്ടുണ്ട്. സ്വപ്നയെ കൂടാതെ പിസി ജോർജും കേസിൽ പ്രതിയാണ്.…

ട്രോളിംഗ് നിരോധന സമയത്ത് പരമ്പരാഗത വള്ളങ്ങള്‍ക്ക് നിരോധനമില്ല; വാർത്ത വ്യാജമെന്ന് മന്ത്രി

തിരുവനന്തപുരം : ട്രോളിംഗ് നിരോധന കാലയളവിൽ അടുത്ത വർഷം മുതൽ പരമ്പരാഗത ബോട്ടുകൾക്കും നിരോധനം ഏർപ്പെടുത്തുമെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ വാസ്തവവിരുദ്ധമാണെന്ന് മന്ത്രി സജി ചെറിയാൻ. അങ്ങനെയൊരു ചർച്ചയോ തീരുമാനമോ ഉണ്ടായിട്ടില്ല. രാഷ്ട്രീയ ലക്ഷ്യത്തോടെ മത്സ്യത്തൊഴിലാളികൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കാൻ…