Tag: Kerala

‘ഒരു ദേശീയ നേതാവിന്റെ ഓഫീസ് ആക്രമിച്ച കേരളത്തിലെ ആദ്യത്തെ സംഭവം’

കല്‍പ്പറ്റ: ഒരു ദേശീയ നേതാവിന്റെ ഓഫീസ് ആക്രമിക്കപ്പെടുന്ന കേരളത്തിലെ ആദ്യ സംഭവമാണിതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. ഇതിനുമുമ്പ് അത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെ എസ്എഫ്ഐ പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് സംഘടിപ്പിച്ച…

കോട്ടയത്ത് യുഡിഎഫ് മാർച്ചിൽ സംഘർഷം; ഡിവൈഎസ്പിക്ക് പരിക്കേറ്റു

കോട്ടയം: കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളെ സി.പി.എം പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് കലക്ടറേറ്റിലേക്ക് യു.ഡി.എഫ് നടത്തിയ മാർച്ചിനിടെ സംഘർഷം. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ കളക്ട്രേറ്റിന് നേരെ കല്ലും വടിയും എറിഞ്ഞു. ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് മാർച്ചും നടത്തി.…

കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി; സമരം ശക്തമാക്കാൻ ടിഡിഎഫ്

കെ.എസ്.ആർ.ടി.സി ശമ്പള പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സമരം ശക്തമാക്കാനൊരുങ്ങുകയാണ് ടി.ഡി.എഫ്. ശമ്പളം നൽകുന്നത് വരെ സമരം തുടരുമെന്ന് ടി.ഡി.എഫ് അറിയിച്ചു. തിങ്കളാഴ്ച മുതൽ ചീഫ് ഓഫീസിൽ പ്രവേശിക്കാൻ ആരെയും അനുവദിക്കില്ലെന്നും സംഘടന അറിയിച്ചു. മാനേജ്മെന്റിന്റെ അശാസ്ത്രീയവും ഏകപക്ഷീയവുമായ ഡ്യൂട്ടി പരിഷ്കരണം അംഗീകരിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്…

അടിയന്തരാവസ്ഥയുടെ ദിനങ്ങൾ ഓർമ്മപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ

അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളെ ഓർമിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ട്വീറ്റ്. ജനാധിപത്യവും മതേതരത്വവും കടുത്ത ഭീഷണി നേരിടുന്ന ഈ സമയത്ത്, അതിനെതിരെ ജാഗ്രത വർദ്ധിപ്പിക്കേണ്ട സമയമാണിതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ജനാധിപത്യത്തെ ഭീഷണിപ്പെടുത്തുകയും പൗരസ്വാതന്ത്ര്യം ഹനിക്കുകയും ചെയ്ത ദേശീയ അടിയന്തരാവസ്ഥയുടെ ഇരുണ്ട…

രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്ത സംഭവം; നടപടി ജനാധിപത്യത്തിന് നിരക്കാത്തതെന്ന് കാനം

രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ തകർത്ത സംഭവത്തിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പാർട്ടി ഓഫീസുകൾ അടിച്ചുതകര്‍ത്തല്ല രാഷ്ട്രീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടതെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. നടപടി ജനാധിപത്യത്തിന് നിരക്കാത്തതാണ്. അതത് രാഷ്ട്രീയ പാർട്ടികളും അതത്…

ഗാന്ധി ചിത്രത്തെക്കുറിച്ചുള്ള ചോദ്യത്തില്‍ ക്ഷുഭിതനായി വി.ഡി സതീശന്‍

രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ചുള്ള ചോദ്യത്തിൽ ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മര്യാദയോടെ ഇരിക്കണമെന്നും അല്ലാത്ത പക്ഷം ഇറക്കിവിടുമെന്നും ചോദ്യം ഉന്നയിച്ച മാധ്യമപ്രവർത്തകനോട് സതീശൻ പറഞ്ഞു. കേരള മുഖ്യമന്ത്രി പിണറായി വിജയനോട് ഇത്തരം ചോദ്യങ്ങൾ ചോദിച്ചാൽ മതി. തന്റെ…

“രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിന് പിന്നില്‍ ഇ.പി. ജയരാജൻ”

വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണം മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം എൽഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജൻ ആസൂത്രണം ചെയ്തതാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസൻ. ജൂണ്‍ 21ന് ഇ.പി ജയരാജന്‍ കല്‍പ്പറ്റയിലെത്തി ബഫര്‍ സോണ്‍ വിഷയത്തില്‍ ഇടതുസര്‍ക്കാര്‍ വേണ്ടതെല്ലാം…

വീണാ ജോർജിന്റെ പേഴ്സണൽ സ്റ്റാഫിനെ ഈ മാസം ആദ്യം ഒഴിവാക്കിയെന്ന വാദം പൊളിഞ്ഞു

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചവരിൽ ഉൾപ്പെട്ട എസ്.എഫ്.ഐ നേതാവ് കെ.ആർ അവിഷിത്തിനെ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പേഴ്സണൽ സ്റ്റാഫിൽ നിന്ന് ഈ മാസം ആദ്യം മാറ്റിയെന്ന വാദം തെറ്റാണെന്നു തെളിഞ്ഞു. അവിഷിത്തിനെ സർവീസിൽ നിന്ന് ഒഴിവാക്കിയ പൊതുഭരണ വകുപ്പിന്റെ ഉത്തരവ്…

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിൽ പ്രതിഷേധം; വൻ പ്രകടനവുമായി കോണ്‍ഗ്രസ്

കൽപ്പറ്റ: രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെ എസ്എഫ്ഐ പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് വയനാട്ടിലും കൽപ്പറ്റയിലും കൂറ്റൻ പ്രകടനവുമായി കോൺഗ്രസ്. കെ.സി. വേണുഗോപാൽ, എം.പിമാരായ കെ. മുരളീധരൻ, ടി.എൻ. പ്രതാപൻ, രാജ്മോഹൻ ഉണ്ണിത്താൻ, ആന്റോ ആൻറണി, രമ്യ ഹരിദാസ്, ടി സിദ്ദിഖ്…

മന്ത്രി വീണാ ജോര്‍ജിന് നേരേ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിച്ചു

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. പത്തനംതിട്ട അങ്ങാടിക്കലിലെ വീട്ടിൽ നിന്ന് അടൂരിലെ പരിപാടിയിൽ പങ്കെടുക്കാൻ പോകുമ്പോഴാണ് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ മന്ത്രിയെ കരിങ്കൊടി കാണിച്ചത്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി. കണ്ണൻ…