Tag: Kerala

കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നവരെ പിടിക്കുന്ന സമീപനം പാടില്ലെന്ന് കോടിയേരി

തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എന്തൊക്കെ പ്രശ്നങ്ങളുണ്ടായാലും അത്തരം അക്രമങ്ങൾ ഉണ്ടാകാൻ പാടില്ലായിരുന്നു. അത് നമ്മെ ജനങ്ങളിൽ നിന്ന് അകറ്റുകയേ ഉള്ളൂ. എംപിയുടെ ഓഫീസ് ആക്രമിച്ചവരിൽ പാർട്ടി…

ബിറ്റ്‌കോയിൻ തട്ടിപ്പ്; മലയാളികള്‍ക്ക്‌ നഷ്ടമായത് ലക്ഷങ്ങള്‍

കണ്ണൂര്‍: ‘ബിറ്റ്കോയിനെ’ കുറിച്ച് ഒന്നും അറിയാതെ ഓൺലൈൻ പ്ലാറ്റ്ഫോമിൽ പറ്റിക്കപ്പെട്ടവർക്ക് നഷ്ടമായത് ലക്ഷങ്ങൾ. ബിറ്റ്‌കോയിന്‍ മൈനിങ്ങിലൂടെ എന്ന വ്യാജേന ദിവസ ലാഭവിഹിതം നല്‍കി പ്രലോഭിപ്പിച്ചാണ് 500ലധികം പേരെ പറ്റിച്ചത്. ‘ബിറ്റ്ഫറി ഡോട്ട് കോം’ എന്ന കമ്പനിയുടെ ഭാഗമാണെന്ന് വിശ്വസിപ്പിച്ച് ‘ബിറ്റിവൈ ടോക്കണ്‍…

സംസ്ഥാനത്ത് കോവിഡ് കൂടുന്നു; മുൻകരുതൽ ഡോസെടുത്തവർ 19% മാത്രം

പാലക്കാട്: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും കൊവിഡ് കൂടുമ്പോൾ കൊവിഡ് മുൻകരുതൽ വാക്സിൻ ലഭിച്ചവർ 19% മാത്രം. ഒന്നും രണ്ടും ഡോസുകൾ എടുക്കാൻ കാണിച്ച താത്പര്യം മുൻകരുതൽ കുത്തിവയ്പ്പിൻ്റെ കാര്യത്തിൽ ആരും കാണിക്കുന്നില്ലെന്നതിന്റെ സൂചനയാണിത്. മുൻകരുതൽ ഡോസുകളുടെ ലഭ്യതക്കുറവും ഇതിന് കാരണമാണ്.…

മാനദണ്ഡം ലംഘിച്ച് തോപ്പില്‍ ഭാസിയുടെ മകള്‍ക്ക് സ്വാതന്ത്ര്യസമര കുടുംബ പെന്‍ഷന്‍ 

തിരുവനന്തപുരം: മാനദണ്ഡങ്ങൾ ലംഘിച്ച് തോപ്പിൽ ഭാസിയുടെ മകൾക്ക് സ്വാതന്ത്ര്യസമര കുടുംബപെന്‍ഷന്‍ അനുവദിച്ച് സര്‍ക്കാര്‍. എ. മാലക്കാണ് സ്വാതന്ത്ര്യസമര കുടുംബപെന്‍ഷന്‍ നല്‍കുന്നത്. അവിവാഹിതയും തൊഴില്‍രഹിതരുമായ ആവകാശികള്‍ക്ക് മാത്രം പെന്‍ഷന്‍ അനുദിക്കുന്ന കീഴ്‌വഴക്കം ലംഘിച്ചാണ് സർക്കാരിന്റെ ഈ തീരുമാനം. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തവർക്കും അവരുടെ…

സമാധാനപരമായി പ്രതിഷേധിക്കാൻ സിപിഎം; കൽപ്പറ്റയിൽ ഇന്ന് വൈകിട്ട് മാർച്ച്

വയനാട്: ഇന്നലെ യു.ഡി.എഫ് നടത്തിയ പ്രതിഷേധ മാർച്ചിന് പിന്നാലെ സി.പി.എം ഇന്ന് ബഹുജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കും. വൈകിട്ട് മൂന്നിന് കൽപ്പറ്റയിൽ സമാധാനപരമായി പ്രതിഷേധിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രവർത്തകർ. രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്തതിനെ തുടർന്ന് ശനിയാഴ്ച യു.ഡി.എഫ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു. ഇതിനോട്…

വിദ്വേഷ മുദ്രാവാക്യം വിളിക്കാനും കല്ലെറിയാനും കുട്ടികൾ; ആസൂത്രിത നീക്കമെന്ന് കമ്മിഷൻ

തിരുവനന്തപുരം: പ്രതിഷേധത്തിനിടെ വിദ്വേഷമുദ്രാവാക്യം വിളിക്കാനും കല്ലെറിയുന്നതിനും കുട്ടികളെ ആസൂത്രിതമായി ഉപയോഗിക്കുന്നുവെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ. വിവിധ സംസ്ഥാനങ്ങളിലെ ഇത്തരം സംഭവങ്ങൾക്ക് പിന്നിൽ ചില സംഘടനകളുടെ ഏകോപനമുണ്ടെന്ന് സംശയിക്കുന്നതായി കമ്മിഷൻ ചെയർമാൻ വിശദീകരിച്ചു. സംഭവത്തിൽ എൻഐഎ അന്വേഷണത്തിന് ശുപാർശ ചെയ്തിട്ടുണ്ട്. ആലപ്പുഴയിൽ…

ഫോണില്‍ സേവനം തടസ്സപ്പെട്ടു; ബി.എസ്.എന്‍.എല്‍. നഷ്ടപരിഹാരം നല്‍കണമെന്ന് വിധി

ആലപ്പുഴ: മൊബൈൽ ഉപയോക്താവിന്റെ സേവനം തടസ്സപ്പെടുത്തിയതിന് ബിഎസ്എൻഎല്ലിനെതിരെ കേസ്. 10,000 രൂപയും കോടതിച്ചെലവായ 1,000 രൂപയും നൽകാനാണ് നിർദേശം. മണ്ണഞ്ചേരി സ്വദേശി എസ്.സി. സുനില്‍, അഡ്വ. മുജാഹിദ് യൂസഫ് മുഖാന്തരം നല്‍കിയ കേസിലാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്റെ വിധി 485…

അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം ഇന്ന്

കൊച്ചി : താരസംഘടന അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം ഇന്ന് കൊച്ചിയിൽ ചേരും. അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്ന വിജയ് ബാബുവിനെതിരെ യുവനടി നൽകിയ പരാതിയും വിവാദങ്ങളും യോഗത്തിൽ ഉയർന്നേക്കും. ആഭ്യന്തര പരാതി പരിഹാര സെൽ രൂപീകരിച്ചതിന് ശേഷമുള്ള ആദ്യ…

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കപ്പെട്ട സംഭവം; ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് എസ്എഫ്ഐ പ്രവർത്തകർ നടത്തിയ അക്രമാസക്തമായ പ്രതിഷേധത്തിൽ സിപിഎം വയനാട് ജില്ലാ നേതൃത്വത്തിനെതിരെ സംസ്ഥാന കമ്മിറ്റിയിൽ കടുത്ത വിമർശനം. പ്രതിഷേധ മാർച്ചിനെക്കുറിച്ച് നേതൃത്വം അറിയാത്തത് പിടിപ്പുകേടാണെന്നാണ് വിമർശനം. പ്രതിഷേധം അക്രമത്തിലേക്ക് നീങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ജില്ലാ സെക്രട്ടറി പി…

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കർണാടക തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ നിലനിൽക്കുന്ന ന്യുനമർദ്ദ പാത്തിയുടെ…