Tag: Kerala

നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ അഞ്ചാം സമ്മേളനത്തിൽ മാധ്യമങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സഭയിൽ മാധ്യമങ്ങൾക്ക് അപൂർവ്വമായി മാത്രമേ വിലക്കേർപ്പെടുത്താറുള്ളു. നിലവിൽ മീഡിയ റൂമിൽ മാത്രമാണ് മാധ്യമങ്ങൾക്ക് പ്രവേശനമുള്ളത്. മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും ഓഫീസുകളിൽ മാധ്യമങ്ങൾക്ക് പ്രവേശിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സഭാ ടിവി വഴിയാണ്…

സംസ്ഥാനത്ത് പകര്‍ച്ചപ്പനികള്‍ കൂടുന്നു; ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികൾ പിടിമുറുക്കുകയാണ്. കഴിഞ്ഞ 25 ദിവസത്തിനിടെ 18 മരണങ്ങളാണ് കോവിഡ് ഒഴികെയുള്ള സാംക്രമിക രോഗങ്ങൾ മൂലം സ്ഥിരീകരിച്ചത്. ഈ മാസം മാത്രം മൂന്ന് ലക്ഷത്തോളം പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. ജൂണിൽ 500 പേർക്ക് ഡെങ്കിപ്പനിയും 201…

നിയമസഭ ചോദ്യോത്തര വേളയില്‍ പ്രതിഷേധവുമായി പ്രതിപക്ഷം

തിരുവനന്തപുരം: നിയമസഭയിലെ ചോദ്യോത്തരവേളയിൽ പ്രതിപക്ഷം പ്രതിഷേധം നടത്തി. ചോദ്യോത്തരവേള ആരംഭിച്ചയുടൻ തന്നെ പ്രതിപക്ഷം പ്ലക്കാർഡുകൾ ഉയർത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തെ ചോദ്യം ചെയ്താണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം ഉണ്ടായത്. അന്‍വര്‍ സാദത്ത്, ഷാഫി പറമ്പില്‍, റോജി…

സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ

കേരളത്തില്‍, ചൊവ്വാഴ്ച മുതല്‍ ഇടിമിന്നലോട് കൂടിയ, ശക്തമായ മഴയ്ക്ക് സാധ്യത. അടുത്ത 5 ദിവസം, ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍, ജാഗ്രത പാലിക്കണമെന്ന്, കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

രാഹുലിന്‍റെ ഓഫീസ് ആക്രമണം; പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ അഞ്ചാം സമ്മേളനം ഇന്ന് ആരംഭിക്കും. നിയമസഭാ സമ്മേളനത്തിൽ വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണം ചർച്ച ചെയ്യാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം. ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.…

സ്വപ്ന സുരേഷ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇ.ഡിയും ക്രൈംബ്രാഞ്ചും

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയും ക്രൈംബ്രാഞ്ചും ആവശ്യപ്പെട്ടു. സ്വപ്നയുടെ പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇഡിയുടെ ചോദ്യം ചെയ്യൽ. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 12 മണിക്കൂറാണ് സ്വപ്നയെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്. അതേസമയം…

വൈദ്യുതി ബിൽ ഇനി എ‌സ്എംഎസ് ആയി കിട്ടും; 100 ദിവസത്തിൽ എല്ലാം ഡിജിറ്റൽ

വൈദ്യുതി ബില്ലും ‘സ്മാർട്ട്’ ആകുന്നു. മീറ്റർ റീഡിംഗിന് ശേഷം കടലാസിൽ അച്ചടിക്കുന്ന രീതി അവസാനിപ്പിച്ച് ഇനി മുതൽ ഫോൺ സന്ദേശമായി ബിൽ നൽകാനാണ് കെ.എസ്.ഇ.ബി ഒരുങ്ങുന്നത്. എല്ലാ പദ്ധതികളും 100 ദിവസത്തിനുള്ളിൽ ഡിജിറ്റലാകുന്ന കെ.എസ്.ഇ.ബിയുടെ പദ്ധതിയുടെ പ്രാരംഭ ഘട്ടമായാണ് ബിൽ ഫോൺ…

പീഡന പരാതി; വിജയ് ബാബു ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

കൊച്ചി : യുവനടിയെ പീഡിപ്പിച്ച കേസിൽ നടൻ വിജയ് ബാബു ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും. അന്വേഷണവുമായി സഹകരിക്കാൻ മുൻകൂർ ജാമ്യ ഉത്തരവിലെ നിർദ്ദേശപ്രകാരമാണ് ഹാജരാകുക. കേസ് അന്വേഷിക്കുന്ന സൗത്ത് പൊലീസ് സ്റ്റേഷൻ സി.ഐക്ക് മുമ്പാകെയാണ് വിജയ് ബാബു ഹാജരാകേണ്ടത്.…

ദിലീപിനെ പുറത്താക്കിയതിൽ വീഴ്ച പറ്റിയെങ്കിൽ തിരുത്തേണ്ടേ: സിദ്ധിഖ്

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടൻ വിജയ് ബാബുവിനെതിരെ ഇന്ന് ചേർന്ന അമ്മ എക്സിക്യൂട്ടീവ് യോഗത്തിൽ നടപടിയുണ്ടായില്ല. വിജയ് ബാബുവിനെതിരായ പരാതി കോടതിയുടെ പരിഗണനയിലാണെന്നും വിഷയത്തിൽ ധൃതിപിടിച്ച് നടപടിയെടുക്കേണ്ട ആവശ്യമില്ലെന്നും സംഘടന വ്യക്തമാക്കി. നേരത്തെ ദിലീപിനെതിരെ നടപടിയെടുത്തതിൽ വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ അതും…

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കപ്പെട്ടത് വിശദമായി അന്വേഷിക്കണമെന്ന് കോടിയേരി

വയനാട്: രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അപലപിച്ചു. എന്തൊക്കെ പ്രശ്നങ്ങളുണ്ടായാലും ഇങ്ങനെയൊരു സംഭവം ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും, ആക്രമിച്ചവരുടെ കൂട്ടത്തിൽ പാർട്ടി പ്രവർത്തകരുണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മുഖ്യമന്ത്രിയെ ആക്രമിക്കാനുള്ള…