Tag: Kerala

നിയമസഭയില്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചത് ഭരണപക്ഷമെന്ന് വി ഡി സതീശൻ

പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചു. നിയമസഭയിലെ മന്ത്രിമാർ ഉൾപ്പെടെയുള്ളവർ പ്രതിപക്ഷത്തിനെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. മന്ത്രിമാർ ഉൾപ്പെടെയുള്ളവർ ഇന്ന് സഭയിൽ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കി. മന്ത്രിമാർ ഉൾപ്പെടെയുള്ള ഭരണകക്ഷി അംഗങ്ങൾ സഭയിൽ…

‘പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് സംസാരിച്ചത് ഭീഷണിയുടെ സ്വരത്തിൽ’

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് ഭീഷണിപ്പെടുത്തുന്ന സ്വരത്തിലാണ് സംസാരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. “പത്രസമ്മേളനത്തിൽ പങ്കെടുക്കുന്ന വ്യക്തിയെ ഇറക്കിവിടുമെന്ന് ഭീഷണിപ്പെടുത്തുന്ന സ്വരത്തിൽ പറയുന്നത് ഇതാദ്യമായിരിക്കും,” അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസാരിക്കുന്ന വ്യക്തിയുടെ ഇഷ്ടത്തിനല്ലല്ലോ മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ചോദിക്കുന്നത്. പ്രതിപക്ഷ നേതാവിനോട്…

ആക്ഷൻ ഹീറോ ബിജുവിൽ വില്ലൻ വേഷം ചെയ്ത നടൻ എൻ.ഡി പ്രസാദ് മരിച്ച നിലയിൽ

ആക്ഷൻ ഹീറോ ബിജുവിൽ വില്ലൻ വേഷം ചെയ്ത നടൻ എൻ.ഡി പ്രസാദിനെ മരിച്ച നിലയിൽ കണ്ടെത്തി. കളമശേരി സ്വദേശി പ്രസാദിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ ആണ് കണ്ടെത്തിയത്. ഞായറാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. ആക്ഷൻ…

‘അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകിയവർ തന്നെ അത് തടസ്സപ്പെടുത്തി’

തിരുവനന്തപുരം: നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയവർ തന്നെ അത് തടസ്സപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയുടെ ചരിത്രത്തിൽ മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്ത കാര്യമാണ് ഇന്ന് സംഭവിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. റൂൾ 50 പ്രകാരമുള്ള നോട്ടീസുകൾ വിവിധ വിഷയങ്ങളിൽ സഭയിലേക്ക് വരാറുണ്ട്. കൽപ്പറ്റ…

അടിയന്തര പ്രമേയം തടസപ്പെടുത്തി; പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി

37 ദിവസങ്ങൾക്ക് ശേഷം വാർത്താസമ്മേളനം നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. അടിയന്തര പ്രമേയം പ്രതിപക്ഷം തടസപ്പെടുത്തിയെന്നും പ്രതിപക്ഷം കലാപം ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓഫീസ് ആക്രമണത്തിൻ്റെ പേരിൽ കലാപം ഉണ്ടാക്കാനാണ് ശ്രമിച്ചത്. നിയമസഭയുടെ…

നടിയെ പീഡിപ്പിച്ച കേസിൽ വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; ചോദ്യം ചെയ്യൽ തുടരുന്നു

കൊച്ചി: നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ നടനും നിർമ്മാതാവുമായ വിജയ് ബാബു എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായി. രാവിലെ 9 മണിക്കാണ് ഹാജരായത്. ഇന്ന് മുതൽ അടുത്ത മാസം 3 വരെ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ…

അക്കിത്തം കവിതകളുടെ കന്നഡ മൊഴിമാറ്റം പ്രകാശനംചെയ്തു

ബെംഗളൂരു: മഹാകവി അക്കിത്തത്തിന്റെ ഇടിഞ്ഞുപൊളിഞ്ഞ ലോകം, ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്നീ കൃതികളുടെ കന്നഡ മൊഴിമാറ്റമായ ‘കുസിദു ബിദ്ദ ലോക’യുടെ പ്രകാശനം നടന്നു. ബെംഗളൂരുവിലെ പ്രസിഡൻസി യൂണിവേഴ്സിറ്റി ഓഡിറ്റോറിയത്തിൽ ദ്രാവിഡ വിവർത്തനവും സാഹിത്യവും എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ഡോക്ടർ. ശരീഫ്…

കടലിനടിത്തട്ടില്‍ കവിതാസമാഹാരം പ്രകാശനം ചെയ്ത് ചരിത്രമാക്കി

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി കടലിനടിയിൽ ഒരു മലയാള പുസ്തകം പ്രകാശനം ചെയ്തു. തെക്കൻ തിരുവിതാംകൂറിലെ തീരദേശ ഗ്രാമങ്ങളുടെ ഭാഷ, സംസ്കാരം, ജീവിതസമരങ്ങൾ, കടൽസമരങ്ങൾ എന്നിവ ഉള്‍ക്കൊള്ളുന്ന പുസ്തകമാണിത്. ഫാ. പോള്‍ സണ്ണിയുടെ ‘സ്രാവിന്റെ ചിറകുള്ള പെണ്ണ്’ എന്ന കാവ്യസമാഹാരമാണ് കഴിഞ്ഞ ദിവസം വിഴിഞ്ഞം…

നിയസഭ ബഹളത്തില്‍ മുങ്ങി; ഇന്നത്തേക്ക് സഭ പിരിഞ്ഞു

തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ചോദ്യോത്തരവേളയിൽ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങിയതിനെ തുടർന്നാണ് സഭ നിർത്തിവെച്ചത്. പ്ലക്കാർഡുകളും ബാനറുകളുമായാണ് പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധിച്ചത്. അതേസമയം, സമ്മേളനത്തിനിടെ മാധ്യമങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അനിത പുല്ലയില്‍ ലോക കേരള…

ഏറ്റവും മികച്ച മനുഷ്യ റോബോട്ട് ‘സോഫിയ’ കേരളത്തില്‍

തിരുവനന്തപുരം : ലോകമെമ്പാടും സഞ്ചരിക്കുന്നതിനിടയിൽ ലോകത്തിലെ മികച്ച മനുഷ്യ റോബോട്ടായ സോഫിയ കേരളത്തിലും എത്തിയിരിക്കുന്നു. ട്രിവാന്‍ട്രം കോളേജ് ഓഫ് എഞ്ചിനീയറിംങ്ങിന്റെ ടെക് ഫെസ്റ്റായ ദൃഷ്ടി 2022 ന്റെ ഭാഗമായാണ് ഹ്യൂമനോയിഡ് റോബോട്ടായ സോഫിയ തലസ്ഥാനത്ത് എത്തിയത്. ഒരു രാജ്യത്തിന്റെ പൗരത്വം ലഭിക്കുന്ന…