Tag: Kerala

‘മാധ്യമപ്രവര്‍ത്തകനോട് സംസാരിച്ചത് സഭ്യമായ ഭാഷയിൽ’

തിരുവനന്തപുരം: വാർത്താസമ്മേളനത്തിൽ മാധ്യമ പ്രവർത്തകനോട് ദേഷ്യപ്പെട്ടതിൽ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തുടര്‍ച്ചയായി ഒരേ ചോദ്യം ചോദിച്ച് ശല്യപ്പെടുത്തിയപ്പോഴാണ് ഇറങ്ങിപ്പോകേണ്ടിവരുമെന്ന് പറഞ്ഞതെന്നായിരുന്നു വി ഡി സതീശന്റെ പ്രതികരണം. സൗമ്യമായാണ് അദ്ദേഹത്തോട് സംസാരിച്ചതെന്നും വി.ഡി സതീശൻ പറഞ്ഞു. വയനാട്ടിൽ നടത്തിയ വാർത്താസമ്മേളനത്തിൽ…

‘വാളയാറിന് അപ്പുറത്തും ഇപ്പുറത്തും കോണ്‍ഗ്രസിന് രണ്ട് നിലപാട്’

തിരുവനന്തപുരം: ഇ.ഡിയെ ഉപയോഗിച്ചുള്ള ബി.ജെ.പിയുടെയും കേന്ദ്രസർക്കാരിന്റെയും രാഷ്ട്രീയ നീക്കങ്ങളിൽ കോൺഗ്രസിന് വ്യത്യസ്തമായ നിലപാടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യാൻ ഇ.ഡി എത്തിയപ്പോൾ സി.പി.എമ്മിന്റെ അഖിലേന്ത്യാ നേതൃത്വം ശക്തമായി പ്രതികരിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും പ്രതികരണമുണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.…

‘മാധ്യമപ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രിയെ കാണാന്‍ സാധിച്ചതില്‍ സന്തോഷം’

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മറവിരോഗം ബാധിച്ചതുപോലെയാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ സംസാരിച്ചതെന്നും ഇന്നലെ വരെയുള്ള കാര്യങ്ങൾ മറന്നപോലെയാണ് സംസാരിച്ചതെന്നും മാധ്യമപ്രവർത്തകർക്ക് കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും സതീശൻ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് വിഡി സതീശന്റെ പരാമർശം. കേരള നിയമസഭയ്ക്ക്…

എസ്എഫ്ഐ ഗുണ്ടാപടയ്ക്ക് ധീരജിന്റെ അവസ്ഥയുണ്ടാകല്ലേയെന്ന് സി.പി മാത്യു

മുരിക്കാശ്ശേരി: വയനാട്ടിൽ രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസ് അടിച്ച് പൊളിക്കാൻ തീരുമാനിച്ച എസ്.എഫ്.ഐ ഗുണ്ടകൾക്ക് ധീരജിന്റെ അവസ്ഥ ഉണ്ടാകല്ലേയെന്ന് സി.പി മാത്യുവിന്റെ പ്രസംഗം. ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ കെ.എസ്.യു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കുത്തേറ്റ് മരിച്ച ധീരജിന്റെ കൊലപാതകത്തെ പരാമർശിച്ചായിരുന്നു പ്രസംഗം.…

ഗാന്ധി പ്രതിമയുടെ തലയറുത്ത സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂർ: പയ്യന്നൂരിൽ ഗാന്ധി പ്രതിമയുടെ തലയറുത്ത സംഭവത്തിൽ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ. താനിശേരി സ്വദേശി ടി അമൽ, മുരിക്കുവൽ സ്വദേശി എം വി അഖിൽ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടും അറസ്റ്റ് നടന്നില്ലെന്ന് ആരോപണമുയർന്നിരുന്നു. ഇതേതുടർന്നാണ് രണ്ട്…

‘അമ്മ’ ക്ലബ്ബാണെന്ന ഇടവേള ബാബുവിന്റെ പ്രസ്താവനയ്ക്കെതിരെ കെ.ബി.ഗണേഷ് കുമാർ

കൊല്ലം: താരസംഘടന ‘അമ്മ’ ക്ലബ്ബാണെന്ന ഇടവേള ബാബുവിന്റെ പ്രസ്താവനയ്ക്കെതിരെ നടനും പത്തനാപുരം എം.എൽ.എയുമായ കെ.ബി ഗണേഷ് കുമാർ. ‘അമ്മ’ ഒരു ക്ലബ്ബാണെന്ന ഇടവേള ബാബുവിന്റെ പരാമർശം ഞെട്ടിപ്പിക്കുന്നതാണെന്ന് ഗണേഷ് കുമാർ പറഞ്ഞു. ഇതിൽ എന്തെങ്കിലും വ്യത്യാസമുണ്ടോയെന്ന് മോഹൻലാൽ വ്യക്തമാക്കണമെന്നും കെ.ബി ഗണേഷ്…

വിജയ് ബാബു കുറ്റക്കാരനാണെന്ന് തെളിഞ്ഞതായി കൊച്ചി ഡിസിപി

കൊച്ചി: പീഡനക്കേസിൽ വിജയ് ബാബു കുറ്റക്കാരനാണെന്ന് തെളിഞ്ഞതായി കൊച്ചി ഡിസിപി വി യു കുര്യാക്കോസ് പറഞ്ഞു. ചോദ്യം ചെയ്യലിന് ഹാജരായ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തു. വിജയ് ബാബുവിനെ തെളിവെടുപ്പിനായി കൊണ്ടുപോകും. അന്വേഷണത്തിൽ പ്രതി കുറ്റകൃത്യം നടത്തിയതായി തെളിഞ്ഞതാണ്. തെളിവെടുപ്പിനായി…

ഗാന്ധിജിയുടെ ഫോട്ടോ തകര്‍ത്തത് കോണ്‍ഗ്രസ് തന്നെയാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോണ്‍ഗ്രസ് പലതരം കുല്‍സിത പ്രവൃത്തികള്‍ നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച ശേഷം ഗാന്ധിജിയുടെ ഫോട്ടോ നശിപ്പിച്ചത് കോൺഗ്രസാണെന്നും അദ്ദേഹം ആരോപിച്ചു. ഗോഡ്സെ പ്രായോഗികമായി ചെയ്തത് പ്രതീകാത്മകമായി ഇവർ ചെയ്യുകയല്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു. കോണ്‍ഗ്രസ്…

മുഖ്യമന്ത്രിയെ കുട്ടിക്കോമാളികളുടെ നേതാവെന്ന് വിശേഷിപ്പിച്ച് ഉമാ തോമസ്

രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെ എസ്.എഫ്.ഐ പ്രവർത്തകർ ആക്രമണം നടത്തിയതിനെക്കുറിച്ച് നിയമസഭയിൽ പ്രതികരിക്കാതിരുന്ന മുഖ്യമന്ത്രി പിണറായി വിജയനെ കുട്ടിക്കോമാളികളുടെ നേതാവെന്ന് വിളിച്ച് തൃക്കാക്കര എം.എൽ .എ ഉമാ തോമസ്. ‘നമ്മുടെ ആദരണീയനായ നേതാവ് രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്ത കുട്ടിക്കോമാളികളുടെ നേതാവ്…

കൽപ്പറ്റയിലെ സംഭവം ആരും ന്യായീകരിച്ചില്ല; കോൺഗ്രസ് ശ്രമം കലാപം സൃഷ്ടിക്കാൻ

തിരുവനന്തപുരം: വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ നടന്നത് അനിഷ്ടസംഭവങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവരും അതിനെ അപലപിച്ചുവെന്നും അത്തരമൊരു അക്രമസംഭവത്തെ ന്യായീകരിക്കാന്‍ ആരും ശ്രമിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. എസ്എഫ്ഐ മാർച്ചുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങളെ പാർട്ടി ജില്ലാ കമ്മിറ്റി അപലപിച്ചു.…