Tag: Kerala

എറണാകുളത്തും തിരുവനന്തപുരത്തും കോവിഡ് രോഗികള്‍ 1000 കടന്നു; പ്രത്യേക ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർദ്ധിക്കാതിരിക്കാൻ എല്ലാവരുടെയും സഹകരണവും ശ്രദ്ധയും വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പ്രതിരോധം ശക്തിപ്പെടുത്താൻ എല്ലാ ജില്ലകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ആയിരത്തിലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നും…

ഗൂഢാലോചനാക്കേസില്‍ പി.സി. ജോര്‍ജിനെ ചോദ്യംചെയ്യും

കൊച്ചി: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് കെ.ടി ജലീൽ നൽകിയ ഗൂഢാലോചനാ പരാതിയിൽ പി.സി. ജോർജിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും. വെള്ളിയാഴ്ച തിരുവനന്തപുരത്ത് വച്ചാവും ചോദ്യം ചെയ്യൽ. വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനായിരുന്നു പി സിക്ക് നൽകിയ നിർദ്ദേശം.…

പി.സി. ജോര്‍ജിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും

ജനപക്ഷം നേതാവ് പി.സി. ജോർജിനെ ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച്. ജോർജിന് വെള്ളിയാഴ്ച തിരുവനന്തപുരത്ത് ഹാജരാകാൻ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകും. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന് കെ.ടി ജലീൽ കന്റോൺമെന്റ് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. ആദ്യം കന്റോൺമെന്റ്…

സ്വപ്‌നയ്ക്ക് സുരക്ഷ നല്‍കാനാവില്ലെന്ന് ഇ.ഡി

സ്വപ്ന സുരേഷിന് സുരക്ഷയൊരുക്കാൻ കഴിയില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. സുരക്ഷ ആവശ്യമുള്ളവർ സംസ്ഥാന പൊലീസിനെ ആണ് സമീപിക്കുകയെന്നും ഇഡി എറണാകുളം ജില്ലാ കോടതിയെ രേഖാമൂലം അറിയിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കാനുള്ള ഒരു ഏജൻസി മാത്രമാണ്. ഏജൻസിക്ക് സുരക്ഷ…

കെ.സുധാകരന് മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന് മറുപടിയുമായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥി യശ്വന്ത് സിൻഹയെ സ്വാഗതം ചെയ്യാൻ ഒരു ഇടത് നേതാക്കളും എത്തിയില്ലെന്ന ഫേസ്ബുക്ക് പോസ്റ്റിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. മന്ത്രി പി. രാജീവ് യശ്വന്ത് സിൻഹയെ നേരിൽ…

അമ്മയിൽ അംഗത്വം വേണ്ടെന്ന് കാണിച്ച് ജോയ് മാത്യു കത്തയച്ചു

താരസംഘടനയായ അമ്മയിൽ ക്ലബ് പരാമർശത്തെ ചൊല്ലിയുള്ള വിവാദം തുടരുന്നു. ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് അംഗത്വം വേണ്ടെന്ന് കാണിച്ച് നടൻ ജോയ് മാത്യു ജനറൽ സെക്രട്ടറിക്ക് കത്തയച്ചു. ക്ലബ് ഒരു മോശം വാക്കല്ലെന്നും ഇല്ലാത്ത അർത്ഥങ്ങൾ ഉണ്ടാക്കി സംഘടനയെ…

സിബിഎസ്ഇ 10,12 ക്ലാസ് പരീക്ഷ ഫലം ജൂലൈയിൽ

CBSE പരീക്ഷാഫലം: സിബിഎസ്ഇ 10, 12 പരീക്ഷകളുടെ ഫലം ജൂലൈയിൽ പ്രഖ്യാപിക്കും. പത്താം ക്ലാസ് ഫലം ജൂലൈ നാലിനും പന്ത്രണ്ടാം ക്ലാസ് ഫലം ജൂലൈ 10 നും പ്രഖ്യാപിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ വർഷം കോവിഡുമായി ബന്ധപ്പെട്ട…

മുഖ്യമന്ത്രിയോട് മൂന്ന് ചോദ്യങ്ങളുമായി മാത്യു കുഴൽനാടൻ എംഎൽഎ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനോട് മൂന്ന് ചോദ്യങ്ങളുമായി മാത്യു കുഴൽനാടൻ എം.എൽ.എ. ഗൾഫ് സന്ദർശന വേളയിൽ നയതന്ത്ര ചാനൽ വഴി ബാഗ് കേരളത്തിൽ നിന്ന് കൊണ്ടുപോയോ? ഉണ്ടെങ്കിൽ ഇക്കാര്യത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം നിയമസഭയിൽ ഈ…

മൈസൂരിന് സമീപം കെ സ്വിഫ്റ്റ് അപകടത്തിൽപെട്ടു; 10 പേർക്ക് പരുക്ക്

ബംഗളുരു : മൈസൂരിന് സമീപം കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. കോട്ടയത്ത് നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. നഞ്ചൻകോടിന് സമീപം പുലർച്ചെ 4.30 ഓടെയായിരുന്നു അപകടം. ഡിവൈഡറിൽ ഇടിച്ചാണ് ബസ് മറിഞ്ഞത്. അപകടത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ 10 പേർക്ക്…

‘ഉദയ്പൂരിൽ നടന്നത് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യം’

ഉദയ്പൂരിൽ നടന്നത് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യമാണെന്ന് മുഖ്യമന്ത്രി. വർഗീയത മനുഷ്യരിൽ നിന്ന് നൻമയുടെ അവസാന കണികയും തുടച്ചുനീക്കുമെന്ന് ഈ സംഭവം ഓർമിപ്പിക്കുന്നുവെന്നും വർഗീയ തീവ്രവാദത്തിന്റെ വളർച്ചയാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും പിണറായി വിജയൻ മുന്നറിയിപ്പ് നൽകി. ഇസ്ലാമിക…