Tag: Kerala

അപകടകരമായ രീതിയിൽ സ്കൂട്ടർ ഓടിച്ചു; കുടുംബത്തിന് പിഴയിട്ട് മോട്ടോര്‍വാഹനവകുപ്പ്

അപകടകരമായ രീതിയിൽ അശ്രദ്ധമായി സ്കൂട്ടർ ഓടിച്ചയാൾക്ക് പാലക്കാട് ജില്ലാ മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗം പിഴ ചുമത്തി. കൊഴിഞ്ഞാമ്പാറ സ്വദേശി ചള്ള ചെന്താമരക്കെതിരെയാണ് നടപടി. ലൈസൻസ് ഇല്ലാത്തതിനും ഹെൽമറ്റ് ധരിക്കാത്തതിനുമാണ് ചെന്താമരയ്ക്ക് 5,500 രൂപ പിഴ. ചെന്താമരയ്ക്കൊപ്പം സ്കൂട്ടറിൽ യാത്ര…

സുപ്രീംകോടതി വിധി മന്ത്രിസഭ ചോദിച്ചു വാങ്ങിയത്; വിമർശിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: പരിസ്ഥിതി ലോല മേഖലയിൽ സർക്കാരിന് മൂന്ന് വീഴ്ചകൾ സംഭവിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പരിധി ഒരു കിലോമീറ്ററാക്കിയത് ആദ്യത്തെ തെറ്റാണ്. ജനവാസ പ്രദേശങ്ങൾ ഉൾപ്പെടുത്താനുള്ള തീരുമാനമാണ് രണ്ടാമത്തെ തെറ്റ്. പ്രാഥമിക വിജ്ഞാപനത്തിന്റെ കാലാവധി കഴിഞ്ഞിട്ടും 4 തവണയാണ് സമയം…

മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമെന്ന് മാത്യു കുഴൽനാടൻ

മകൾ വീണാ വിജയനെതിരായ ആരോപണത്തിൽ മുഖ്യമന്ത്രിയുടെ പ്രസ്താവന ശുദ്ധ അസംബന്ധവും നുണയുമാണെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ. ആരോപണങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അടിയന്തരപ്രമേയ ചർച്ചയുടെ വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ടാണ് മാത്യു കുഴൽനാടൻ ഈ ആവശ്യം ഉന്നയിച്ചത്.…

സംസ്ഥാനത്ത് ഇന്ന് സ്വർണ വില വീണ്ടും കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില വീണ്ടും കുറഞ്ഞു. തുടർച്ചയായ മൂന്നാം ദിവസമാണ് സംസ്ഥാനത്ത് സ്വർണ വില കുറയുന്നത്. ഒരു പവൻ സ്വർണത്തിന്റെ വിലയിൽ 80 രൂപ കുറഞ്ഞു. ഇന്നലെയും ഒരു പവൻ സ്വർണത്തിന്റെ വില 80 രൂപ കുറഞ്ഞിരുന്നു. മൂന്ന്…

കാലിക്കറ്റ് സർവകലാശാലയിൽ വീണ്ടും ഉത്തരക്കടലാസുകൾ കാണാതായി

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ വീണ്ടും ഉത്തരക്കടലാസുകൾ കാണാതായി. ബി.കോം ഒന്നാം സെമസ്റ്റർ പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ ഒരു കെട്ടാണ് കാണാതായത്. 2021 ഡിസംബറിലാണ് പരീക്ഷ നടന്നത്. 25ന് സർവകലാശാല ഫലം പ്രസിദ്ധീകരിച്ചിരുന്നെങ്കിലും ചില കോളേജുകളുടെ ഫലം ഇതുമൂലം തടഞ്ഞു. ഉത്തരക്കടലാസുകൾ കണ്ടെത്താനുള്ള ശ്രമങ്ങൾ…

കലക്ട്രേറ്റിൽ ഡ്രൈവറെ കണ്ടെത്താൻ ‘പഞ്ചർ’ പരീക്ഷണം

കാക്കനാട്: എറണാകുളം കളക്ടറേറ്റ് വളപ്പിൽ സ്ഥിരമായി അനധികൃത പാർക്കിംഗ് നടത്തുന്ന ടാക്സി കാറിന്റെ ഡ്രൈവറെ കണ്ടെത്താൻ ടയറിലെ കാറ്റഴിച്ചുവിട്ട് പരീക്ഷണം. പഞ്ചർ ഒട്ടിക്കാതെ ഇനി കാർ എടുക്കാൻ കഴിയില്ല. പഞ്ചർ ഒട്ടിക്കുന്ന ജോലികൾ നടക്കുമ്പോൾ ഡ്രൈവറെ പിടിക്കാമെന്ന പ്രതീക്ഷയിലാണ് കളക്ടറേറ്റ് സുരക്ഷാ…

ഒരു സ്കൂട്ടറിൽ ‘പറന്ന’ 5 വിദ്യാർഥികൾക്കും പണികിട്ടി; ലൈസൻസ് പോയി,കൂടെ പിഴയും

ചെറുതോണി: കോളേജ് യൂണിഫോം ധരിച്ച് സ്കൂട്ടറിൽ അഞ്ച് പേർ ഒരുമിച്ച് യാത്ര ചെയ്യുന്ന വീഡിയോ വൈറലായതോടെ അധികൃതർ വാഹനമോടിച്ചയാളുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുകയും പിഴ ചുമത്തുകയും ചെയ്തു. അഞ്ച് പേരെയും അവരുടെ മാതാപിതാക്കളെയും ആർ.ടി.ഒ വിളിച്ചുവരുത്തി. ഉദ്യോഗസ്ഥർ കൗൺസിലിംഗും നടത്തി. വെള്ളിയാഴ്ച…

രൂപയുടെ മൂല്യം ഇടിയുന്നു; ഡോളറിന്റെ മൂല്യം 79 രൂപയ്ക്ക് മേൽ

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും റെക്കോർഡ് താഴ്ചയിലേക്ക് കൂപ്പുകുത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം 18 പൈസ ഇടിഞ്ഞ് 79.03 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതാദ്യമായാണ് ഡോളറിന്റെ മൂല്യം 79 രൂപ കടക്കുന്നത്. സ്റ്റോക്ക് എക്സ്ചേഞ്ച് വിപണികളിൽ നിന്ന് ഡോളർ…

ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനം ആരംഭിച്ചു

തിരുവനന്തപുരം: ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനം ആരംഭിച്ചു. ചോദ്യോത്തരവേളയിൽ മന്ത്രിമാർ മറുപടി പറയുകയാണ്. വിവാദ വിഷയങ്ങളിൽ ഇന്നും ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ ഏറ്റുമുട്ടലിന് സാധ്യതയുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞത് നുണയാണെന്ന നയതന്ത്ര സ്വർണക്കടത്ത് കേസിലെ പ്രതി…

‘കോവിഡ് രൂക്ഷമാകുന്നത് പ്രായമായവരിലും അനുബന്ധ രോഗമുള്ളവരിലും’

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കൊവിഡ് കേസുകൾ വീണ്ടും പടരുകയാണ്. കനത്ത മഴയ്ക്കൊപ്പം പടരുന്ന വൈറൽ പനി, ഡെങ്കിപ്പനി എന്നിവയ്ക്ക് ഒപ്പമാണ് കൊവിഡ് കേസുകളുടെ വർദ്ധനവ്. ഇത് ഒരു സാധാരണ പനിയാണെന്ന് കരുതി പരിശോധന നടത്താതിരിക്കുന്നത് രോഗനിർണയം വൈകിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ…