Tag: Kerala

കെ.കെ മഹേശന്റെ മരണത്തിൽ വെള്ളാപ്പള്ളി നടേശനെതിരെ കേസ്; തുഷാർ മൂന്നാം പ്രതി

ആലപ്പുഴ: കണിച്ചുകുളങ്ങരയിൽ എസ്എൻഡിപി യൂണിയൻ സെക്രട്ടറിയായിരുന്ന കെ കെ മഹേശന്‍റെ മരണത്തിൽ വെള്ളാപ്പള്ളി നടേശനെതിരെ മാരാരിക്കുളം പൊലീസ് കേസെടുത്തു. മാനേജർ കെ എൽ അശോകൻ, തുഷാർ വെള്ളാപ്പള്ളി എന്നിവരാണ് കേസിലെ രണ്ടും മൂന്നും പ്രതികൾ. ഗൂഢാലോചന, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങളാണ്…

ദുരൂഹ മരണങ്ങളിലെല്ലാം ഡിഎൻഎ പരിശോധന; നിർദ്ദേശം നൽകി പൊലീസ് മേധാവി

തിരുവനന്തപുരം: എല്ലാ ദുരൂഹ മരണങ്ങളിലും ഡിഎൻഎ പരിശോധന നടത്തണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് അന്വേഷണ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കൊലപാതകം, അസ്വാഭാവിക മരണം, ബലാത്സംഗം എന്നിവയ്ക്ക് ഈ നിർദ്ദേശം ബാധകമാകും. ഇത്തരം സന്ദർഭങ്ങളിൽ ആദ്യം ഡിഎൻഎ ടെസ്റ്റ് നടത്താത്തത്…

മിൽമ പാൽ, പാൽ ഉൽപ്പന്നങ്ങളുടെ വില വർധന നിലവിൽ വന്നു; വർധന ലിറ്ററിന് 6 രൂപ

തിരുവനന്തപുരം: മിൽമ പാൽ, പാൽ ഉൽപ്പന്നങ്ങൾ എന്നിവയുടെ വില വർധന നിലവിൽ വന്നു. പാലിന്‍റെ വില ലിറ്ററിന് 6 രൂപ വർധിച്ചു. അര ലിറ്റർ തൈരിന്റെ പുതിയ വില 35 രൂപയാണ്. ക്ഷീരകർഷകരുടെ നഷ്ടം നികത്താൻ ഒരു ലിറ്റർ പാലിന് 8.57…

മത്സ്യത്തൊഴിലാളികളുടെ പോരാട്ടത്തെ സർക്കാർ കാണുന്നത് അസഹിഷ്ണുതയോടെ; സീറോ മലബാർ സഭ

കൊച്ചി: വിഴിഞ്ഞത്തെ തീരദേശവാസികളെ വികസനത്തിന്‍റെ പേരിൽ കൈവിടരുതെന്ന് സീറോ മലബാർ സഭ അൽമായ ഫോറം. പദ്ധതി നടപ്പാക്കണമെന്ന സർക്കാരിന്റെ പിടിവാശി നീതീകരിക്കാനാവില്ല. സ്ഥിരം മത്സ്യത്തൊഴിലാളികൾ വികസന പദ്ധതികൾക്കായി കുടിയൊഴിക്കപ്പെടുകയാണ്. അവരുടെ ജീവൻമരണ പോരാട്ടത്തെ അസഹിഷ്ണുതയോടെയാണ് സർക്കാർ നേരിടുന്നത്. തിരുവനന്തപുരം ആർച്ച് ബിഷപ്പ്,…

ശബരിമല യുവതീപ്രവേശനം; രഹ്ന ഫാത്തിമയുടെ ഹർജി ഇന്ന് സുപ്രീംകോടതിയിൽ

ന്യൂഡൽഹി: ശബരിമല യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ട് ശബരിമല ദർശനത്തിന് ശ്രമിച്ചതിനെതിരെ പത്തനംതിട്ട പൊലീസ് എടുത്ത കേസിൽ ഹൈക്കോടതി അനുവദിച്ച ജാമ്യ വ്യവസ്ഥകളിൽ ഇളവ് ആവശ്യപ്പെട്ട് രഹ്ന ഫാത്തിമ സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിച്ചേക്കും. മതവിശ്വാസങ്ങളെ അവഹേളിക്കാൻ ശ്രമിക്കുകയും മതവികാരം…

നവംബർ മാസത്തെ റേഷൻ വിതരണം ഡിസംബർ 3 വരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ മാസത്തെ റേഷൻ വിതരണം ഡിസംബർ മൂന്നിന് വൈകിട്ട് ഏഴ് മണി വരെ നീട്ടിയതായി മന്ത്രി ജി ആർ അനിൽ അറിയിച്ചു. നിലവിലെ ഷെഡ്യൂൾ 3 വരെ തുടരും. മാസാവസാനം സെർവർ തകരാർ മൂലം ഇ-പോസ് മെഷീന്‍റെ പ്രവർത്തനം…

മന്ത്രി വി അബ്ദുറഹ്മാനെതിരായ പരാമർശം; ഫാ. തിയോഡേഷ്യസിനെതിരെ കേസെടുത്തു

തിരുവനന്തപുരം: മന്ത്രി അബ്ദുറഹ്മാനെതിരെ വിവാദ പരാമർശം നടത്തിയ വിഴിഞ്ഞം സമരസമിതി കണ്‍വീനർ ഫാ. തിയോഡേഷ്യസ് ഡിക്രൂസിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അബ്ദുറഹിമാൻ എന്ന പേരില്‍ത്തന്നെ തീവ്രവാദിയുണ്ടെന്ന പരാമർശത്തിന്‍റെ അടിസ്ഥാനത്തിലാണ് വിഴിഞ്ഞം പൊലീസ് കേസെടുത്തത്. മതവിദ്വേഷം വളർത്താനുള്ള ശ്രമം, സാമുദായിക സംഘർഷമുണ്ടാക്കാൻ…

മന്ത്രി അബ്ദുറഹ്‌മാനെതിരായ പരാമര്‍ശം പിൻവലിക്കുന്നുവെന്ന് ഫാ. തിയോഡേഷ്യസ് ഡിക്രൂസ്

തിരുവനന്തപുരം: ഫിഷറീസ് വകുപ്പുമന്ത്രി വി അബ്ദുറഹ്‌മാനെതിരെ നടത്തിയ പരാമര്‍ശം പിൻവലിക്കുന്നുവെന്ന് വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരസമിതി കണ്‍വീനര്‍ ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസ്. പ്രസ്താവന നിരുപാധികം പിന്‍വലിക്കുന്നതായും പരാമർശം നാക്കുപിഴയാണെന്നും, അതിൽ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നതായും അദ്ദേഹം പത്രക്കുറിപ്പില്‍ അറിയിച്ചു. വിഴിഞ്ഞം സമരസമിതി…

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ യുവാവിന്റെ ആക്രമണം

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും സ്ത്രീകൾ ആക്രമിക്കപ്പെട്ടു. ഐഎഎസ് പരിശീലന കോഴ്സ് കഴിഞ്ഞ് പോകുകയായിരുന്ന വിദ്യാർത്ഥിനികളെയാണ് യുവാവ് കടന്ന് പിടിച്ചത്. കവടിയാറിനടുത്തുള്ള പണ്ഡിറ്റ് കോളനിയിലെ യുവധാര ലൈനിലാണ് സംഭവം. ബൈക്കിലെത്തിയ ഒരാൾ ബൈക്ക് സമീപത്ത് പാർക്ക് ചെയ്ത് വിദ്യാർത്ഥിനികളെ ആക്രമിക്കുകയായിരുന്നു. ഇതിന്‍റെ സിസിടിവി…

ചരിത്ര നേട്ടവുമായി കെഎസ്ആർടിസി; പമ്പ-നിലയ്ക്കൽ ചെയിന്‍ സര്‍വീസിന് ഏഴ് കോടി വരുമാനം

പത്തനംതിട്ട: കെഎസ്‌ആർടിസി പമ്പ-നിലയ്ക്കൽ ചെയിൻ സർവീസുകൾ സർവകാല നേട്ടത്തിൽ. മണ്ഡലകാലം ആരംഭിച്ച് നവംബർ 30 വരെ 7 കോടിയോളം രൂപയാണ് കെഎസ്‌ആർടിസി നേടിയത്. നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കുള്ള(17.5 കിലോമീറ്റർ) ചെയിൻ സർവീസിലൂടെ 10 ലക്ഷം പേരാണ് ശബരിമലയിൽ എത്തിയത്. ശബരിമല മണ്ഡലകാല…