Tag: Kerala

വിഴിഞ്ഞം സമരത്തിനെതിരെ വേദി പങ്കിട്ട് സിപിഎം, ബിജെപി നേതാക്കൾ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരത്തിനെതിരെ സംഘടിപ്പിച്ച പരിപാടിയിൽ സി.പി.എം-ബി.ജെ.പി നേതാക്കൾ വേദി പങ്കിട്ടു. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് വി.വി രാജേഷും ഒരേ വേദിയിലെത്തി. വിഴിഞ്ഞം സമരത്തിനെതിരെ ജനങ്ങൾ അണിനിരക്കണമെന്ന് ആനാവൂർ നാഗപ്പൻ ചടങ്ങിൽ പറഞ്ഞു.…

സംസ്ഥാനത്ത് കെട്ടിട നിർമ്മാണ വസ്തുക്കളുടെ വില കൂടുന്നു; നിർമ്മാണ മേഖല പ്രതിസന്ധിയിൽ

കോഴിക്കോട്: കെട്ടിട നിർമ്മാണ സാമഗ്രികളുടെ വില സംസ്ഥാനത്ത് കുതിച്ചുയരുന്നു. സിമന്‍റ്, കമ്പി എന്നിവയുൾപ്പെടെയുള്ള വസ്തുക്കളുടെ വില വർദ്ധനവ് നിർമ്മാണ മേഖലയെ സാരമായി ബാധിച്ചു. സമീപകാലത്ത് കേരളത്തിൽ കെട്ടിട നിർമ്മാണച്ചെലവിൽ 20 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. സർക്കാർ ഇടപെടൽ കാര്യക്ഷമമല്ലെന്ന് ആരോപിച്ച് നിർമ്മാണ…

പെൻഷൻ പ്രായ വർധന യുവാക്കളോടുള്ള ചതിയെന്ന് വി.ഡി.സതീശന്‍

കൊച്ചി: പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം കൂട്ടിയത് സർക്കാർ സർവീസുകളിലും പെൻഷൻ പ്രായം ഉയർത്താനുള്ള തീരുമാനത്തിന്‍റെ തുടക്കമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തൊഴിലില്ലായ്മ അതിരൂക്ഷമായ സാഹചര്യത്തിൽ പ്രതിപക്ഷവുമായോ യുവജന സംഘടനകളുമായോ ആലോചിക്കാതെ പെൻഷൻ പ്രായം വർധിപ്പിക്കാനുള്ള തീരുമാനം യുവാക്കളോടുള്ള വഞ്ചനയും…

2022ലെ എഴുത്തച്ഛന്‍ പുരസ്‌കാരം സേതുവിന്

കോട്ടയം: കേരള സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്‌കാരം (2022) ശ്രീ സേതുവിന്, മലയാള സാഹിത്യത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് സമർപ്പിക്കുന്നതായി സാംസ്കാരിക വകുപ്പ് മന്ത്രി വി എൻ വാസവൻ. മലയാള സാഹിത്യത്തിന് നൽകുന്ന സംഭാവനകൾ പരിഗണിച്ച് വർഷം തോറും…

ഐ-ലീ​ഗ് 2022-23 സീസൺ കിക്കോഫ് കേരളത്തിൽ; ആദ്യ മത്സരം മലപ്പുറത്ത്

ഐ ലീഗിനും ആവേശ തുടക്കം നൽകാൻ കേരളം. ഐ ലീഗിന്‍റെ 2022-23 സീസണിന് കിക്കോഫ് കേരളത്തിൽ നിന്ന്. നവംബർ 12ന് മലപ്പുറം മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരത്തിൽ ഗോകുലം കേരള മൊഹമ്മദൻ എസ് സിയെ നേരിടും. വൈകിട്ട് 4.30നാണ്…

എൽദോസ് കുന്നപ്പിള്ളി എന്നും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് കോടതി

കൊച്ചി: പീഡനക്കേസിലെ പ്രതിയായ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ എല്ലാ ദിവസവും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ നിർദ്ദേശം. എല്ലാ ദിവസവും രാവിലെ 9 മണിക്ക് ഹാജരാകാൻ എം.എൽ.എയോട് ഹൈക്കോടതി നിർദ്ദേശിച്ചു. എൽദോസ് കുന്നപ്പിള്ളി കേസന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. അന്വേഷണവുമായി…

ഷാരോണ്‍ കൊലക്കേസ്; നിർണായക തെളിവായ കീടനാശിനി കുപ്പി കണ്ടെത്തി

തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ നിര്‍ണ്ണായക തെളിവായ കീടനാശിനിയുടെ കുപ്പി പൊലീസ് കണ്ടെടുത്തു. രാമവര്‍മ്മന്‍ ചിറയിലെ വീടിന് പരിസരത്തുള്ള കുളത്തില്‍ നിന്നാണ് കുപ്പി കണ്ടെടുത്തത്. ഗ്രീഷ്മയുടെ അമ്മാവനുമായി നടത്തിയ തിരച്ചിലിലാണ് വിഷക്കുപ്പി കണ്ടെത്തിയത്. ഷാരോണ്‍ രാജിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രധാന…

വനിതാഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ തിരിച്ചറിഞ്ഞു, വീടുകളിൽ കയറിയതും ഇയാൾ

തിരുവനന്തപുരം: മ്യൂസിയത്തിനു സമീപം പ്രഭാത സവാരിക്കെത്തിയ വനിതാ ഡോക്ടർക്കു നേരെ ലൈംഗികാതിക്രമം നടത്തിയ ആളെ തിരിച്ചറിഞ്ഞു. കുറവൻകോണത്ത് വീടുകളിൽ കയറിയും ഇതേ ആൾ തന്നെയാണെന്ന് സ്ഥിരീകരിച്ചു. കേസുമായി ബന്ധപ്പെട്ട് നിരവധി ആളുകളെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് ഇരു സംഭവങ്ങളിലും ഉൾപ്പെട്ടത്…

പൊലീസുകാരന് നേരെ ലൈംഗിക അതിക്രമം; എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

കൊച്ചി: പോത്താനിക്കാട് ക്യാമ്പിലെ പൊലീസുകാരനെതിരേ ലൈംഗിക അതിക്രമം കാണിച്ചെന്ന പരാതിയില്‍ ആംഡ് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരേ അന്വേഷണത്തിന് ഉത്തരവിട്ടു. ആംഡ് പൊലീസ് ബറ്റാലിയന്‍ കമാന്‍ഡന്റ് ജോസ് വി. ജോര്‍ജ് ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്. തൃപ്പൂണിത്തുറ ആസ്ഥാനമായുള്ള കേരള ആംഡ് പൊലീസ് ഒന്ന്…

കേരളശ്രീ പുരസ്‌കാരം നിരസിച്ച് ശില്‍പി കാനായി കുഞ്ഞിരാമന്‍

കോഴിക്കോട്: ശിൽപങ്ങളോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് കേരളശ്രീ പുരസ്‌കാരം സ്വീകരിക്കില്ലെന്ന് ശില്‍പി കാനായി കുഞ്ഞിരാമന്‍. തന്റെ മൂന്നു മക്കള്‍ പീഡിപ്പിക്കപ്പെട്ട ഒരു അമ്മയുടെ മാനസികാവസ്ഥയാണ് താന്‍ അനുഭവിക്കുന്നതെന്നും ഈ വേദന ഉള്ളിടത്തോളം കാലം പുരസ്‌കാരം സ്വീകരിക്കാന്‍ മനസ്സ് അനുവദിക്കില്ലെന്നും കാനായി വ്യക്തമാക്കി. പത്മ…