Tag: Kerala

പിഎഫ് പെൻഷൻ കേസ്; സുപ്രീം കോടതി ഇന്ന് വിധി പറയും

ന്യൂഡൽഹി: പിഎഫ് പെൻഷൻ കേസിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെൻഷൻ നൽകുന്നതുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹർജികളിലാണ് വിധി. ഉയർന്ന പെൻഷന് വഴിയൊരുക്കുന്ന…

പെന്‍ഷന്‍ പ്രായം ഉയർത്താനുള്ള ശുപാര്‍ശ അംഗീകരിച്ചത് ഗോവിന്ദന്‍ ഉള്‍പ്പെട്ട മന്ത്രിസഭായോഗം

തിരുവനന്തപുരം: പെൻഷൻ പ്രായം ഉയർത്താനുള്ള ശുപാർശയെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്ന സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍റെ വാദം പൊളിയുന്നു. ഏപ്രിൽ 20ന് പൊതുമേഖലാ സ്ഥാപനങ്ങളുടെ റിപ്പോർട്ട് മന്ത്രിസഭ പരിഗണിച്ചിരുന്നു. അന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു എം.വി. ഗോവിന്ദൻ. ഇക്കാര്യത്തിൽ സി.പി.ഐ മന്ത്രിമാരുടെ അവകാശവാദങ്ങളും…

തലശ്ശേരിയില്‍ കാറില്‍ ചാരിനിന്നതിന് ആറുവയസ്സുകാരനെ ചവിട്ടിത്തെറിപ്പിച്ച് ക്രൂരത

കണ്ണൂര്‍: കാറിലേക്ക് ചാരി നിന്നതിന് ആറുവയസുകാരനെ ചവിട്ടി വീഴ്ത്തി. തലശ്ശേരിയിൽ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. രാജസ്ഥാൻ സ്വദേശിയായ ഗണേഷിനെയാണ് പ്രതികൾ ഉപദ്രവിച്ചത്. പൊന്നിയമ്പലം സ്വദേശി ശിഹ്ഷാദാണ് കുട്ടിയെ ആക്രമിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. കുട്ടിയ്ക്ക് ചവിട്ടേറ്റതിനെ തുടർന്ന് നടുവിൽ…

ഷാരോണ്‍ കേസ് കേരള പൊലീസ് തന്നെ അന്വേഷിക്കും

തിരുവനന്തപുരം: ഷാരോൺ രാജിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസ് കേരള പൊലീസ് അന്വേഷിക്കുമെന്നും തമിഴ്നാട് പൊലീസിന് കൈമാറില്ലെന്നും ഷാരോണിന്‍റെ കുടുംബത്തിന് സർക്കാർ ഉറപ്പ് നൽകി. കേസ് തമിഴ്നാട്ടിലേക്ക് മാറ്റരുതെന്ന് ആവശ്യപ്പെട്ട് ഷാരോണിന്‍റെ കുടുംബം വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ…

മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രപതിക്ക് ഗവർണർ കത്ത് നൽകി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രപതിക്ക് കത്തയച്ചു. തന്നെ അറിയിക്കാതെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്തേക്ക് പോയതെന്നും കത്തിൽ പറയുന്നു. മുഖ്യമന്ത്രി ചട്ടലംഘനം നടത്തി. അദ്ദേഹത്തിനെതിരെ നടപടി ആവശ്യപ്പെട്ടാണ് കത്തയച്ചത്. കത്തിന്‍റെ പകർപ്പ് പ്രധാനമന്ത്രിയുടെ ഓഫീസിന് നൽകുകയും…

ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ ഡിസ്ചാര്‍ജ് ചെയ്തു; അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റി

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മയെ മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മാറ്റി. പൊലീസ് സ്റ്റേഷനിൽ അണുനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടർന്നാണ് ഗ്രീഷ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗ്രീഷ്മയെ കൂടാതെ അമ്മ സിന്ധു, അമ്മയുടെ…

ഡോ. സിസ തോമസിന് കെടിയു വിസിയുടെ ചുമതല; സർക്കാർ നിർദേശിച്ച പേരുകൾ തള്ളി രാജ്ഭവൻ

തിരുവനന്തപുരം: എ.പി.ജെ.അബ്ദുൾ കലാം സാങ്കേതിക സർവകലാശാല വിസിക്കായി സർക്കാർ നിർദേശിച്ച പേരുകൾ തള്ളി രാജ്ഭവൻ. ഡോ. സിസ തോമസിന് കെടിയു വിസിയുടെ താൽക്കാലിക ചുമതല നൽകി രാജ്ഭവൻ ഉത്തരവിറക്കി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയർ ജോയിന്റ് ഡയറക്ടർ ആണ് ഡോ. സിസ…

ഷാരോണ്‍ കൊലക്കേസ് അന്വേഷണം കേരളത്തില്‍ തന്നെ; ഉറപ്പ് നല്‍കി മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: ഷാരോൺ കൊലക്കേസ് കേരള പൊലീസ് തന്നെ അന്വേഷിക്കുമെന്ന് ഉറപ്പ് നൽകി മുഖ്യമന്ത്രിയുടെ ഓഫീസ്. വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ ഷാരോണിന്‍റെ കുടുംബാംഗങ്ങൾക്ക് ഇത് സംബന്ധിച്ച് ഉറപ്പ് ലഭിച്ചു. കേസ് തമിഴ്നാട്ടിലേക്ക് മാറ്റില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പറഞ്ഞതായി ഷാരോണിന്‍റെ പിതാവ് ജയരാജൻ പറഞ്ഞു.…

സ്വർണക്കടത്ത് കേസ്; ഗവർണർക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് കെ.സുധാകരൻ

സ്വർണക്കടത്ത് കേസിൽ ഗവർണർക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെങ്കിൽ നിയമപരമായി ഇടപെടുമെന്ന ഗവർണറുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് സുധാകരൻ പറഞ്ഞു. “ഗവർണർ ഉന്നയിച്ചത് ഗൗരവമുള്ള വിഷയമാണ്. അതിൽ ഉറച്ചു നിൽക്കുന്നുവെങ്കിൽ സർക്കാരിനെ…

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്നും നാളെയും വിവിധ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയാണ്…