വിദ്യാഭ്യാസ നിലവാരത്തിൽ കേരളം ഒന്നാമത്; സർക്കാരിന് ലഭിക്കുന്ന അംഗീകാരം കൂടിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്‌സിൽ കേരളം ഒന്നാമതായതിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുവിദ്യാഭ്യാസ രംഗത്തെ ലോകനിലവാരത്തിലേക്ക് ഉയർത്താൻ സർക്കാർ നടപ്പാക്കി വരുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് ലഭിക്കുന്ന അംഗീകാരം കൂടിയാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അറിവും…