Tag: Kerala Police

മുഖ്യമന്ത്രിയുടെ വാർഷിക ട്രോഫി നേടി കൊരട്ടി പൊലീസ് സ്റ്റേഷൻ

തൃശൂർ : മികച്ച പൊലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ വാർഷിക ട്രോഫി തൃശ്ശൂർ റൂറലിലെ കൊരട്ടി സ്റ്റേഷൻ സ്വന്തമാക്കി. കഴിഞ്ഞ വർഷം നടത്തിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് അവാർഡ് നൽകിയത്. തിരുവനന്തപുരം നഗരത്തിലെ മെഡിക്കൽ കോളേജ് സ്റ്റേഷനും പാലക്കാട് ജില്ലയിലെ പട്ടാമ്പി സ്റ്റേഷനുമാണ് രണ്ടാം…

പ്രത്യേകം വെബ്‌സൈറ്റുകളുമായി ഇരുപത് പോലീസ് ജില്ലകള്‍

തിരുവനന്തപുരം : സംസ്ഥാനത്തെ 20 പൊലീസ് ജില്ലകളിലും പ്രത്യേക വെബ് സൈറ്റുകൾ സ്ഥാപിച്ചു. സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോ തയ്യാറാക്കിയ വെബ്സൈറ്റുകൾ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് നാടിനായി സമർപ്പിച്ചു. നിലവിലുള്ള ജില്ലാതല വെബ്സൈറ്റുകൾ അവയുടെ സാങ്കേതികവിദ്യയും ഉള്ളടക്കവും മാറ്റി…

ഇ.പി. ജയരാജനെതിരായ പരാതികൾ കൈമാറി

തിരുവനന്തപുരം: ഇ.പി ജയരാജനെതിരായ പരാതികൾ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്ക് കൈമാറി. പത്തിലധികം പരാതികൾ ലഭിച്ചതായി പോലീസ് പറഞ്ഞു. വലിയതുറ പൊലീസാണ് കേസെടുക്കേണ്ടത്. എന്നാൽ പൊലീസ് സ്റ്റേഷനിൽ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് വലിയതുറ പൊലീസ് പറഞ്ഞു. തിരുവനന്തപുരത്ത് വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്…

മസ്ജിദുകളിലെ വർഗീയ പ്രചാരണത്തിനെതിരെ സർക്കുലർ; വിശദീകരണവുമായി സർക്കാർ

കണ്ണൂർ: മുസ്ലീം പള്ളികളിൽ നടത്തുന്ന മതപ്രഭാഷണങ്ങൾ വർഗീയ വിദ്വേഷം വളർത്താൻ പാടില്ലെന്ന് കാണിച്ച് മയ്യിൽ പോലീസ് പുറത്തിറക്കിയ സർക്കുലറിൽ വിശദീകരണവുമായി സർക്കാർ. മയ്യിൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ജുമാമസ്ജിദ് സെക്രട്ടറിക്ക് എസ്.എച്ച്.ഒ നൽകിയ നോട്ടീസുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ തെറ്റിദ്ധാരണാജനകമായ പ്രചാരണമാണ് നടക്കുന്നതെന്ന്…

ഷാജ് കിരൺ‌ കേരളത്തിലേക്ക് മടങ്ങിയെത്തി; പൊലീസിന് മുന്നിൽ ഹാജരാകും

കൊച്ചി: സ്വപ്നയുമായി നടത്തിയ സംഭാഷണം മൊബൈൽ ഫോണിൽ നിന്ന് വീണ്ടെടുക്കാൻ അയൽ സംസ്ഥാനത്തേക്ക് പോയ ഷാജ് കിരൺ കേരളത്തിലേക്ക് മടങ്ങി. ഉച്ചയോടെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുമെന്ന് ഷാജ് പ്രതികരിച്ചു. അതേസമയം, സി.പി.എം അനുകൂല അഭിഭാഷക സംഘടനയുടെ നേതാവ് നൽകിയ പരാതിയിൽ…

വിമാനത്തിലെ പ്രതിഷേധം; വധശ്രമത്തിന് കേസ് ചുമത്തി

തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കണ്ണൂർ സ്വദേശികളായ ഫർസീൻ മജീദ്, നവീൻ കുമാർ, സുനിത് കുമാർ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, ക്രിമിനൽ ഗൂഡാലോചന, വിമാനത്തിന്റെ സുരക്ഷയ്ക്ക് ഭംഗം വരുത്തുന്ന വിധത്തിൽ അക്രമം…

മുഖ്യമന്ത്രിക്കായി തലസ്ഥാനത്ത് വൻ സുരക്ഷ; നഗരത്തിൽ 380 പൊലീസുകാർ

തിരുവനന്തപുരം: കണ്ണൂരിൽ നിന്ന് മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയന് തിരുവനന്തപുരത്ത് കനത്ത പൊലീസ് സുരക്ഷ. സിറ്റി പോലീസ് കമ്മീഷണർക്കാണ് സുരക്ഷാ ചുമതല. ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിൽ 380 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. നഗരത്തിലെ എല്ലാ അസിസ്റ്റൻറ് കമ്മീഷണർമാരും സുരക്ഷാ ഡ്യൂട്ടിയിലാണ്. വിമാനത്താവളം മുതൽ…

‘ജനത്തെ വഴിയിൽ തടയുന്നില്ല’; സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് നൽകുന്ന സുരക്ഷയുടെ ഭാഗമായി പൊതുജനങ്ങളെ ദീർഘ നേരം വഴിയിൽ അനാവശ്യമായി തടയ്യുന്നില്ലെന്ന് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്. സുരക്ഷയുടെ പേരിൽ കറുത്ത മാസ്ക് ധരിക്കുന്നതും കറുത്ത വസ്ത്രം ധരിക്കുന്നതും തടയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പോലീസ്…

കുട്ടികളിലെ മൊബൈൽ ഉപയോഗം തടയാൻ ‘കൂട്ട്’ പദ്ധതിയുമായി പോലീസ്

പാലക്കാട്: മൊബൈൽ ഫോണിന് അടിമകളായ കുട്ടികളെ മോചിപ്പിക്കാനായി പോലീസിന്റെ പുതിയ പദ്ധതി ‘കൂട്ട്’. മൊബൈൽ ഫോണുകൾക്ക് അടിമകളാകാതെ കുട്ടികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള പോലീസ് പുതിയ പദ്ധതിക്ക് രൂപം നൽകിയത്. നേരത്തെ നടപ്പാക്കിയ ‘കിഡ്സ് ഗ്ലോവ്’ പദ്ധതിയുടെ തുടർച്ചയാണ് ‘കൂട്ട്’.…

നൂറനാട് എസ്.ഐയെ വെട്ടിപ്പരുക്കേല്‍പ്പിച്ചു നാട്ടുകാരൻ

ആലപ്പുഴ: നൂറനാട് എസ്.ഐയെ വെട്ടിപ്പരുക്കേല്‍പ്പിച്ചു നാട്ടുകാരൻ. നൂറനാട് സ്വദേശി സുഗതൻ, ജീപ്പിൽ നിന്നിറങ്ങിയപ്പോഴാണ് എസ്.ഐ അരുൺ കുമാറിനെ വെട്ടിയത്. സ്റ്റേഷനിൽ ലഭിച്ച പരാതിയുമായി ബന്ധപ്പെട്ട് വിളിച്ചുവരുത്തിയ സുഗതൻ എസ്.ഐയെ ആക്രമിക്കുകയായിരുന്നു. സ്റ്റേഷനിൽ വച്ച് സുഗതൻ അപമര്യാദയായി പെരുമാറിയെന്ന് എസ്.ഐ പറഞ്ഞു. സഹോദരനെതിരെ…