Tag: Kerala Police

ഷാരോൺ രാജ് കേസന്വേഷണത്തിൽ വീഴ്ച വരുത്തി; പാറശാല സിഐയ്ക്ക് സ്ഥലം മാറ്റം

തിരുവനന്തപുരം: ഷാരോൺ രാജ് കേസന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന് ആരോപണമുയർന്ന പാറശാല സിഐ ഹേമന്ത് കുമാറിനെ വിജിലൻസിലേക്ക് സ്ഥലം മാറ്റി. സിഐമാരുടെ പൊതു സ്ഥലം മാറ്റത്തിൽ ഉൾപ്പെടുത്തിയാണ് ഹേമന്ദ് കുമാറിനെതിര നടപടി സ്വീകരിച്ചിരിക്കുന്നത്. പാറശാല പൊലീസ് കേസിൽ പ്രതികൾക്കൊപ്പം ഒത്തുകളിച്ചതായും നടപടി വേണമെന്നും…

നടിയെ ആക്രമിച്ച കേസ്; ദിലീപിന് അഭിഭാഷകൻ മുഖേന നോട്ടീസ് നൽകാൻ ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയിൽ അഭിഭാഷകൻ മുഖേന നടൻ ദിലീപിന് നോട്ടീസ് നൽകാൻ ഹൈക്കോടതി നിർദേശം നൽകി. നേരത്തെ നൽകിയ നോട്ടീസ് ദിലീപ് കൈപ്പറ്റാതെ മടങ്ങിയെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അഭിഭാഷകൻ മുഖേന…

‘വാച്ച് യുവർ നെയ്ബർ’ എന്ന പേരിൽ പദ്ധതികൾ ഇല്ലെന്ന് കേരള പൊലീസ്

തിരുവനന്തപുരം: ‘വാച്ച് യുവർ നെയ്ബർ’ എന്ന പേരിൽ നിലവിൽ പദ്ധതികളൊന്നുമില്ലെന്ന് കേരള പൊലീസ്. കൊച്ചി സിറ്റി പൊലീസ് നടപ്പിലാക്കുന്നത് ‘സേ ഹലോ റ്റു യുവര്‍ നെയ്ബര്‍’ പദ്ധതിയാണ്. അയൽവാസികളുമായി നല്ല ബന്ധം സ്ഥാപിച്ചും പരസ്പരം സൗഹൃദം ഉറപ്പാക്കിയും പൊതുസുരക്ഷ ശക്തിപ്പെടുത്തുന്നതിനായി കൊച്ചി…

ഷാരോൺ വധം; അന്വേഷിക്കാൻ കേരള പൊലീസിന് അധികാരമില്ലെന്ന് വിദഗ്ധർ

കൊച്ചി: ഷാരോൺ രാജിന്‍റെ കൊലപാതകം അന്വേഷിക്കാൻ കേരള പൊലീസിന് അധികാരമില്ലെന്ന വാദവുമായി വിദഗ്ധർ. സേനയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സമാനമായ അഭിപ്രായം ഉന്നയിച്ചതിനെ തുടർന്ന് ഡി.ജി.പി വീണ്ടും അഡ്വക്കറ്റ് ജനറലിനോട് (എ.ജി) നിയമോപദേശം തേടിയിരുന്നു. കേരള പൊലീസിന് അധികാര പരിധിയില്ലാത്ത സ്ഥലത്ത്…

മേയർ ആര്യ രാജേന്ദ്രന്റെ പേരിലുള്ള കത്ത് വ്യാജമെന്ന് ഡപ്യൂട്ടി മേയർ

തിരുവനന്തപുരം: കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രന്‍റെ പേരിൽ വന്ന കത്ത് വ്യാജമാണെന്ന് ഡെപ്യൂട്ടി മേയർ പി.കെ. രാജു. കത്തിലെ ഒപ്പ് വ്യാജമാണെന്ന് രാജു മാധ്യമങ്ങളോട് വിശദീകരിച്ചു. വിവാദം സൃഷ്ടിക്കാൻ ആരോ കെട്ടിച്ചമച്ചതാണ് കത്ത്. ഇക്കാര്യത്തിൽ അന്വേഷണം നടത്തുമെന്നും രാജു പറഞ്ഞു. നവംബർ…

ഗ്രീഷ്മയുടെ വീട്ടിൽ പൂട്ടുപൊളിച്ച് അജ്ഞാതൻ; തെളിവു നശിപ്പിക്കാൻ ശ്രമമെന്ന് സംശയം

തിരുവനന്തപുരം: പാറശ്ശാല മുരിയങ്കര സ്വദേശി ഷാരോൺ രാജിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ഗ്രീഷ്മയുടെ വീടിന്റെ പൂട്ട് പൊളിച്ചു. കേസിലെ രണ്ടും മൂന്നും പ്രതികളായ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമ്മൽ കുമാർ എന്നിവരുമായി തെളിവെടുപ്പ് നടത്തിയ ശേഷമാണ് പൊലീസ് സീൽ ചെയ്ത…

സ്വന്തം വീടിന്റെ ഗൃഹപ്രവേശത്തിനു പോകാന്‍ പോലീസുകാരനെ അനുവദിച്ചില്ല; വിവാദമായതോടെ നടപടി

തിരുവനന്തപുരം: അഞ്ച് വർഷം കൊണ്ട് നിർമ്മിച്ച വീടിന്‍റെ ഗൃഹപ്രവേശനച്ചടങ്ങിൽ പങ്കെടുക്കാൻ പോലീസുകാരന് അവധി നൽകിയില്ല. സംഭവം വിവാദമായതോടെ എസ്.എ.പി ക്യാമ്പ് കമാൻഡന്‍റിനോട് എ.ഡി.ജി.പി റിപ്പോർട്ട് തേടി. കമാൻഡിംഗ് ഓഫീസറായ ബ്രിട്ടോയെ പരിശീലനത്തിൽ നിന്ന് ഒഴിവാക്കി. കെ.എ.പി ബറ്റാലിയൻ ഒന്നിലെ നെയ്യാറ്റിൻകര സ്വദേശിയായ…

തലശ്ശേരി മർദനം; പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് വിശദീകരണം

കണ്ണൂർ: കാറിൽ ചാരിനിന്നതിന് ആറുവയസുകാരനെ മർദ്ദിച്ചതിനെ തുടർന്ന് രാത്രി തന്നെ പൊലീസിൽ പരാതി നൽകിയിരുന്നതായി ആറുവയസുകാരന്‍റെ കുടുംബം പറഞ്ഞു. രാത്രി 9 മണിയോടെയാണ് പരാതി നൽകിയതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. അതേസമയം, സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നും പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും…

കണ്ണൂരിൽ ഇതരസംസ്ഥാന ബാലന് നേരെയുണ്ടായ ആക്രമണത്തിൽ പൊലീസിനെതിരെ ആഞ്ഞടിച്ച് വി.ഡി സതീശൻ

തിരുവനന്തപുരം: കണ്ണൂരിൽ നിർത്തിയിട്ടിരുന്ന കാറിൽ ചാരിനിന്ന പിഞ്ചുകുഞ്ഞിനെ ചവിട്ടിയത് ക്രൂരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. രാജസ്ഥാനിൽ നിന്ന് ജോലി തേടി കേരളത്തിലെത്തിയ ഒരു കുടുംബത്തിലെ കുട്ടിയോട് കാട്ടിയ ക്രൂരതയിൽ കേരളം തലകുനിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രതിയെ ഇന്നലെ രാത്രി…

ദളിത് വിദ്യാര്‍ഥിനിയെ സി.ഐ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തതായി പരാതി

ചാലക്കുടി: ദളിത് വിദ്യാര്‍ഥിനിയെ അതിരപ്പിള്ളി സി.ഐ. അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തതായി പരാതി. ബുധനാഴ്ച വൈകിട്ട് ചാലക്കുടി കൂടപ്പുഴയിൽ നിന്ന് ഓട്ടോറിക്ഷയിൽ പോകുകയായിരുന്ന അതിരപ്പിള്ളി സ്വദേശിനി 20 കാരിയായ നിയമവിദ്യാർത്ഥിനിയെ അതിരപ്പിള്ളി എസ്.എച്ച്.ഒ ആക്രമിക്കുകയായിരുന്നു. അതിരപ്പിള്ളി എസ്.എച്ച്.ഒ ലൈജുമോൻ അസഭ്യം പറയുകയും…