Tag: Kerala news

ശബരിമല ഭക്തിസാന്ദ്രം; നിയന്ത്രണങ്ങളില്ലാത്തതിനാൽ ദർശനത്തിന് വൻ തിരക്ക്

പത്തനംതിട്ട: ശബരിമല ദർശനത്തിന് വൃശ്ചിക പുലരിയിൽ വൻ തിരക്ക്. ഇന്നലെ ചുമതലയേറ്റ മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി ഇന്ന് രാവിലെ നട തുറന്നു. മണ്ഡലകാലപൂജകൾക്കും നെയ്യഭിഷേകത്തിനും തുടക്കമായി. കൊവിഡ് നിയന്ത്രണങ്ങളില്ലാത്ത തീർത്ഥാടനമായതിനാൽ ആദ്യ ദിവസങ്ങളിൽ ഭക്തരുടെ വൻ തിരക്കാണ് പ്രതീക്ഷിക്കുന്നത്.

വിസി നിയമനം; സർക്കാരിന്റെ ഹർജിക്കെതിരെ സിസ തോമസ്, സത്യവാങ്മൂലം നൽകി

കൊച്ചി: സാങ്കേതിക സർവകലാശാലയുടെ താൽക്കാലിക വൈസ് ചാൻസലർ നിയമനത്തിനെതിരെ സർക്കാർ നൽകിയ ഹർജിയെ ചോദ്യം ചെയ്ത് ഡോ.സിസ തോമസ്. തനിക്ക് വിസിയാകാൻ അർഹതയുണ്ടെന്ന് കാണിച്ച് സിസ തോമസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. തനിക്ക് മുപ്പത്തിയൊന്നര വർഷത്തെ അധ്യാപന പരിചയമുണ്ട്. പ്രൊഫസറായി 13…

മുഖ്യമന്ത്രി ആയുർവേദ ചികിത്സയിൽ പ്രവേശിച്ചു; പൊതുപരിപാടികൾ റദ്ദാക്കി

തിരുവനനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ആയുർവേദ ചികിത്സയിൽ പ്രവേശിച്ചതിനെ തുടർന്ന് അടുത്ത ദിവസങ്ങളിലെ പൊതുപരിപാടികൾ റദ്ദാക്കി. രണ്ടാഴ്ചത്തെ ആയുർവേദ ചികിത്സ വീട്ടിൽ തന്നെയാണ് നടക്കുക. സാധാരണ കർക്കിടകത്തിൽ നടത്താറുള്ള ചികിത്സ ചില കാരണങ്ങളാൽ തുലാം മാസത്തിലേക്ക് മാറ്റുകയായിരുന്നു. മുഖ്യമന്ത്രി ഈ ദിവസങ്ങളിൽ…

നിയമനത്തിന് കത്ത് നല്‍കിയിട്ടുണ്ട്; വിവാദമാക്കേണ്ട കാര്യമില്ലെന്ന് ആനാവൂർ നാഗപ്പന്‍

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ മർക്കന്റെയിൽ സഹകരണ സംഘത്തിലേക്ക് മൂന്നുപേരെ നിയമിക്കാനാവശ്യപ്പെട്ട് തയാറാക്കിയ കത്ത് തന്റേത് തന്നെയെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. കത്ത് നൽകിയതിൽ തെറ്റെന്താണെന്നും വിവാദമാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. കത്ത് എഴുതിയെങ്കിലും യോഗ്യതയുള്ളവർക്ക് തന്നെയാണ് നിയമനം നൽകിയതെന്നും…

സഹകരണ മേഖലയിലെ അനധികൃത നിയമനങ്ങളിൽ സിപിഎം ഇടപെടൽ; ആനാവൂരിന്റെ കത്ത് പുറത്ത്

തിരുവനന്തപുരം: നഗരസഭയിലെ നിയമനകത്ത് വിവാദം കത്തിനിൽക്കുമ്പോൾ തന്നെ സിപിഎമ്മിനെ പ്രതികൂട്ടിലാക്കുന്ന മറ്റൊരു കത്ത് പുറത്തുവന്നു. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റേതാണ് കത്ത്. ജില്ലാ മർക്കന്റെയിൽ സഹകരണ സംഘത്തിലേക്ക് മൂന്നുപേരെ നിയമിക്കാനാണ് കത്ത് നൽകിയത്. ജൂനിയർ ക്ലർക്ക് വിഭാഗത്തിൽ രണ്ടും ഡ്രൈവറായി…

ശ്രീനിവാസൻ കൊലക്കേസ്; പിഎഫ്ഐ നേതാവ് യഹിയ തങ്ങൾ അറസ്റ്റിൽ

പാലക്കാട്: പാലക്കാട് മുൻ ആർഎസ്എസ് നേതാവ് എ ശ്രീനിവാസൻ വധക്കേസിൽ പോപ്പുലർ ഫ്രണ്ട് മുൻ സംസ്ഥാന കൗൺസിൽ അംഗം യഹിയ തങ്ങൾ അറസ്റ്റിൽ. കേസിലെ 45-ാം പ്രതിയാണ് യഹിയ തങ്ങൾ. യു.എ.പി.എ കേസിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്ന യഹിയ തങ്ങളെ…

എൽഡിഎഫ് രാജ്ഭവൻ മാർച്ചിന് തുടക്കം; ഒരു ലക്ഷം പേർ അണിനിരക്കും

തിരുവനന്തപുരം: എൽഡിഎഫിൻ്റെ രാജ്ഭവന് മുന്നിലേക്കുള്ള പ്രകടനം ആരംഭിച്ചു. രാജ്ഭവന് ചുറ്റും ഒരു ലക്ഷം പേരെ അണിനിരത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്ട്രീയ പോർമുഖം തുറക്കാനാണ് ഇടതുമുന്നണിയുടെ ലക്ഷ്യം. രാവിലെ 10 മണി കഴിഞ്ഞാണ് മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നിൽ നിന്ന്…

പൊലീസ് അസോസിയേഷന്‍ പരിപാടിയില്‍ പൊലീസിനെ വിമര്‍ശിച്ച് സ്പീക്കർ

കോഴിക്കോട്: പൊലീസ് അസോസിയേഷൻ പരിപാടിയിൽ പൊലീസിനെതിരെ രൂക്ഷവിമർശനം നടത്തി സ്പീക്കർ എ.എൻ ഷംസീർ. പൊലീസിന്‍റെ തലയിലെ തൊപ്പി ജനങ്ങളുടെ മേൽ കുതിരകയറാനുള്ളതല്ലെന്ന് ഷംസീർ പറഞ്ഞു. 10 ശതമാനത്തിൻ്റെ തെറ്റ് കാരണം, മുഴുവൻ സേനയും ചീത്തകേള്‍ക്കേണ്ടിവരുന്നു. പൊതുപ്രവര്‍ത്തകരെപോലെ തന്നെ ഉത്തരവാദിത്തം പൊലീസിനുമുണ്ട്. കൂട്ടത്തിലുള്ളവര്‍…

ഷംന കാസിമിനെ തടവിലാക്കാൻ ശ്രമിച്ച 10 പ്രതികളും ഹാജരാകാൻ കോടതി ഉത്തരവ്

കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്ക്‌മെയിൽ ചെയ്യുകയും മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്ത കേസിൽ ഷംനയുമായി വിവാഹാഭ്യർത്ഥനയുമായി എത്തിയ ഹാരിസും റഫീഖും ഉൾപ്പെടെ 10 പ്രതികളോടും ഹാജരാകാൻ എറണാകുളം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടു. പ്രതികളായ റഫീഖ് (റാഫി/അൻവർ), മുഹമ്മദ്…

കേരളത്തിൽ ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്ക്–കിഴക്കൻ, മധ്യ–കിഴക്കൻ അറബിക്കടലിൽ വടക്കൻ കേരള തീരത്ത് ന്യൂനമർദം നിലനിൽക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തൽഫലമായി, ഞായർ, തിങ്കൾ ദിവസങ്ങളിൽ കേരളത്തിൽ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ട്. ലക്ഷദ്വീപ്, മാലിദ്വീപ്, കന്യാകുമാരി പ്രദേശങ്ങളിലും കേരള തീരത്തും…