Tag: Kerala news

ഫുട്ബോൾ സംബന്ധിച്ച പ്രസ്താവനയിൽ വിശദീകരണവുമായി സമസ്ത

കോഴിക്കോട്: ഫുട്ബോൾ ലഹരിയാകരുതെന്ന സമസ്തയുടെ പ്രസ്താവനയിൽ വിശദീകരണവുമായി എസ് വൈ എസ് സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി. ഫുട്ബോൾ അമിത ലഹരിയാകുന്നതിനെ ആണ് എതിർക്കുന്നതെന്നും ഇസ്ലാമിക വിശ്വാസങ്ങൾക്ക് വിരുദ്ധമായ രീതിയിൽ നീങ്ങുന്നത് തടയാനുള്ള നിയന്ത്രണം മാത്രമാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.…

വീട് നഷ്ട്ടപെട്ടയാൾക്ക് ദുരിതാശ്വാസത്തുക നൽകിയില്ല; ഡപ്യൂട്ടി കലക്ടറുടെ വാഹനം കോടതി ജപ്തി ചെയ്തു

കൊച്ചി: പ്രളയത്തിൽ വീട് നഷ്ടപ്പെട്ടയാൾക്ക് അനുവദിച്ച ദുരിതാശ്വാസ തുക നൽകാത്തതിനെ തുടർന്ന് മുൻസിഫ് കോടതി ജപ്തി നടപടികൾ സ്വീകരിച്ചു. എറണാകുളം ദുരന്തനിവാരണ വകുപ്പ് ഡെപ്യൂട്ടി കളക്ടർ ഉഷ ബിന്ദുമോളുടെ ഔദ്യോഗിക വാഹനം കോടതി കണ്ടുകെട്ടി. മൂന്നാം തീയതി ജപ്തി ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും…

സംസ്ഥാനത്തിൻ്റെ ക്രിസ്മസ് – ന്യൂ ഇയര്‍ ബംപര്‍ ലോട്ടറിയിൽ ആശയക്കുഴപ്പം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ ക്രിസ്മസ് – ന്യൂ ഇയർ ബമ്പർ ലോട്ടറി വിൽപ്പനയിൽ ആശയക്കുഴപ്പം. ഗസറ്റ് വിജ്ഞാപനത്തിലും ലോട്ടറിയിലും നൽകിയിരിക്കുന്ന സമ്മാന ഘടന വ്യത്യസ്തമാണ്. വിൽപ്പനക്കാർക്ക് നൽകുന്ന കമ്മിഷൻ തുകയും കുറച്ചിട്ടുണ്ട്. ആശയക്കുഴപ്പം പരിഹരിച്ച ശേഷം ടിക്കറ്റ് വിറ്റാൽ മതിയെന്നാണ് ലോട്ടറി…

എകെജി സെന്‍റർ ആക്രമണ കേസ്; നാലാം പ്രതി നവ്യ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായി

തിരുവനന്തപുരം: എ.കെ.ജി സെന്‍റർ ആക്രമണക്കേസിലെ നാലാം പ്രതി നവ്യ ക്രൈംബ്രാഞ്ചിന് മുന്നിൽ. നവ്യയ്ക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന നിർദ്ദേശപ്രകാരമാണ് നവ്യ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയത്. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ജിതിൻ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി…

വിശേഷദിവസങ്ങളിൽ ആശംസകൾ ഇനി അച്ചടിച്ച് അയയ്‌ക്കേണ്ട; വിലക്കി ഉത്തരവ്

തിരുവനന്തപുരം: വിശേഷ ദിവസങ്ങളിൽ സർക്കാർ ചെലവിൽ ആശംസകൾ അച്ചടിക്കുന്നതിന് പൊതുഭരണ വകുപ്പ് വിലക്കേര്‍പ്പെടുത്തി. വിവരസാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള രീതികൾ നിലവിലുള്ളപ്പോൾ അച്ചടിച്ച് ആശംസകൾ അയയ്‌ക്കേണ്ട ആവശ്യമില്ലെന്ന് ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി ഇറക്കിയ ഉത്തരവിൽ പറയുന്നു. സർക്കാർ പ്രതിനിധികളും സ്ഥാപനങ്ങളും…

ഷാരോൺ രാജ് കൊലക്കേസ് തമിഴ്നാടിന് കൈമാറില്ല; കേരള പൊലീസ് അന്വേഷിക്കും

തിരുവനന്തപുരം: പാറശ്ശാല മുര്യങ്കര സ്വദേശി ഷാരോൺ രാജിനെ കാമുകി ഗ്രീഷ്മ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിൽ കേരള പൊലീസ് അന്വേഷണം നടത്തും. കേസ് തമിഴ്നാടിന് കൈമാറില്ല. കേരളത്തിൽ കേസന്വേഷിക്കുന്നതിന് തടസമില്ലെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചിരുന്നു. പബ്ലിക് പ്രോസിക്യൂട്ടറുടെയും എജിയുടെയും നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ്…

മുത്താരംകുന്ന് പി.ഒയിലെ ഫയൽവാൻ നടൻ മിഗ്‌ദാദ് അന്തരിച്ചു

തിരുവനന്തപുരം: ആദ്യകാല ചലച്ചിത്ര നടനും വോളിബോൾ ദേശീയ താരവുമായിരുന്ന മിഗ്ദാദ് (76) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഉച്ചയോടെയായിരുന്നു അന്ത്യം. 1982 ൽ ‘ആ ദിവസം’ എന്ന ചിത്രത്തിലൂടെയാണ് മിഗ്ദാദ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. എന്നാൽ സംവിധായകൻ…

മിൽമ പാലിന് 6 രൂപ കൂട്ടാൻ മന്ത്രിസഭയുടെ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന്‍റെ വില ലിറ്ററിന് ആറ് രൂപ വർദ്ധിപ്പിക്കാൻ തീരുമാനം. വില വർദ്ധനവിന് മന്ത്രിസഭ അംഗീകാരം നൽകി. വർദ്ധനവ് എപ്പോൾ മുതൽ വേണമെന്ന് മിൽമ ചെയർമാന് തീരുമാനിക്കാം. പാലിന്‍റെ വിലയിൽ കുറഞ്ഞത് അഞ്ച് രൂപയെങ്കിലും വർദ്ധനവുണ്ടാകുമെന്ന് ക്ഷീരവികസന വകുപ്പ്…

രാജ്ഭവൻ സമരത്തിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്കെതിരെ നടപടി; രേഖാമൂലം ആരാഞ്ഞ് ഗവർണർ

തിരുവനന്തപുരം: എൽ.ഡി.എഫ് നടത്തിയ രാജ്ഭവൻ ഉപരോധത്തിൽ പങ്കെടുത്ത സെക്രട്ടേറിയറ്റിലെ ഏഴ് ഉന്നത ഉദ്യോഗസ്ഥർക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചീഫ് സെക്രട്ടറിയോട് രേഖാമൂലം ചോദിച്ചു. പ്രതിഷേധത്തിൽ പങ്കെടുത്തതിന്‍റെ തെളിവായി വീഡിയോകളും ഫോട്ടോകളും സഹിതം ബി.ജെ.പി നേതാക്കൾ കഴിഞ്ഞ…

വിഴിഞ്ഞത്ത് ക്രൂ ചേയ്ഞ്ചിംഗിന് തടസം; സര്‍ക്കാരിന് കോടികളുടെ നഷ്ടം

തിരുവനന്തപുരം: വിഴിഞ്ഞത്ത് ക്രൂ ചേയ്ഞ്ചിംഗ് കേന്ദ്രം അനുവദിക്കാൻ തടസമായി ഐ.എസ്.പി.എസ് കോഡിന്റെ അഭാവം. ഐ.എസ്.പി.എസ് കോഡ് പ്രകാരമുള്ള സുരക്ഷ നൽകാത്തതാണ് വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് നിർത്തലാക്കാൻ കാരണം. സർക്കാരിന് നല്ല വരുമാനമുണ്ടായിരുന്നെങ്കിലും, 2 വർഷം പൂർത്തിയാക്കിയ ക്രൂ ചേഞ്ചിനുള്ള അനുമതി ഡയറക്ടർ…