Tag: Kerala news

“സ്വപ്നയുടെ മൊഴി കേരള രാഷ്ട്രീയത്തിലെ ഏറ്റവും ദുർബലമായ വാര്‍ത്താ പ്ലാന്റിംഗ്”

കോഴിക്കോട്: സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ മൊഴികൾ, കേരള രാഷ്ട്രീയത്തിലെ ഏറ്റവും ദുർബലമായ വാര്‍ത്താ പ്ലാന്റിംഗ് ആണെന്ന് മാധ്യമ പ്രവർത്തകനും കേരള സർവകലാശാല അസിസ്റ്റൻറ് പ്രൊഫസറുമായ അരുൺ കുമാർ. സ്വപ്ന സുരേഷിന്റെ മൊഴി യുക്തിയോ തുടർച്ചയോ തെളിവോ ഇല്ലാത്തതാണെന്ന് അരുൺ കുമാർ…

വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യഹര്‍ജി ഹൈക്കോടതി വീണ്ടും മാറ്റി

കൊച്ചി: നടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ, നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യഹര്‍ജി ഹൈക്കോടതി വീണ്ടും മാറ്റി. ഹർജി തിങ്കളാഴ്ചത്തേക്കാണ് മാറ്റിയത്. ഇതോടെ വിജയ് ബാബുവിന്റെ അറസ്റ്റിനുള്ള വിലക്ക് തിങ്കളാഴ്ച വരെ നീട്ടി. ഇത് രണ്ടാം തവണയാണ് വിജയ് ബാബുവിന്റെ…

കൂളിമാട് പാലം തകർച്ച; അന്വേഷണ റിപ്പോർട്ട് മന്ത്രി മടക്കി അയച്ചു

തിരുവനന്തപുരം: ചാലിയാർ പുഴയ്ക്ക് കുറുകെയുള്ള കൂളിമാട് പാലത്തിന്റെ കോൺക്രീറ്റ് ബീമുകൾ തകർന്നതുമായി ബന്ധപ്പെട്ട്, പൊതുമരാമത്ത് വകുപ്പ് സമർപ്പിച്ച റിപ്പോർട്ട് മന്ത്രി പി.എ മുഹമ്മദ് റിയാസ് തിരിച്ചയച്ചു. കൂടുതൽ വ്യക്തത തേടിയാണ് റിപ്പോർട്ട് തിരിച്ചയച്ചത്. മാനുഷിക പിഴവോ ജാക്കിന്റെ തകരാറോ ആണ് അപകടത്തിലേക്ക്…

കണ്ണൂർ യുഡിഎഫ് മാര്‍ച്ചില്‍ സംഘര്‍ഷ സാധ്യത; കെ. സുധാകരന് പൊലീസ് നോട്ടീസ്

കണ്ണൂര്‍: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച കണ്ണൂരിൽ യുഡിഎഫ് നടത്തുന്ന മാർച്ചിനിടെ സംഘർഷത്തിന് സാധ്യതയുണ്ടെന്ന് പൊലീസ്. അക്രമം പാടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റും കണ്ണൂർ എം.പിയുമായ കെ.സുധാകരന് പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. കെ.സുധാകരൻ മാർച്ച് ഉദ്ഘാടനം ചെയ്യും.…

അട്ടപ്പാടി മധുകേസിൽ സാക്ഷി വീണ്ടും കൂറുമാറി

തിരുവനന്തപുരം: അട്ടപ്പാടി മധു കേസിലെ സാക്ഷി വീണ്ടും കൂറുമാറി. പതിനൊന്നാം സാക്ഷിയായ ചന്ദ്രൻ എന്നയാളാണ് കൂറുമാറിയത്. മജിസ്ട്രേറ്റിന് നൽകിയ മൊഴിയിലും ഇയാൾ മാറ്റം വരുത്തി. പൊലീസിന്റെ ഭീഷണിയെ തുടർന്നാണ് ആദ്യം മൊഴി നൽകിയതെന്ന് ചന്ദ്രൻ കോടതിയിൽ പറഞ്ഞു. ഇതോടെ രണ്ട് പ്രോസിക്യൂഷൻ…

സ്വപ്നയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട സ്വപ്ന സുരേഷിന്റെ പുതിയ ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി ആന്റണി രാജു. മുഖ്യമന്ത്രി പിണറായി വിജയന്റെ ജനപ്രീതിയിൽ ആശങ്കാകുലരായവരുടെ ഗൂഡാലോചനയാണ് ഈ ഹീനകൃത്യത്തിന് പിന്നിലെന്ന് ആന്റണി രാജു പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുഖ്യമന്ത്രിക്കെതിരെ സ്വപ്ന…

കെ.ടി. ജലീലിന്റെ പരാതി: സ്വപ്‌നയ്ക്കും പി.സിക്കും എതിരെ കേസെടുക്കും

തിരുവനന്തപുരം: സ്വപ്നയുടെ വെളിപ്പെടുത്തലുകൾക്ക് പിന്നിലെ ഗൂഡാലോചനയിൽ കേസെടുക്കാൻ സർക്കാർ . മുൻ മന്ത്രി കെ ടി ജലീൽ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി. 153, 120 (ബി) വകുപ്പുകൾ പ്രകാരം കേസെടുക്കാനാണ് പൊലീസിന് ലഭിച്ച നിർദ്ദേശം. പി സി…

‘ബസുകള്‍ ക്ലാസ് മുറിയാക്കുന്നത് നിര്‍ത്തി സര്‍വീസ് നേരെയാക്കാന്‍ ശ്രമിക്കൂ’

കൊച്ചി: ജീവനക്കാരുടെ ശമ്പളം വൈകിപ്പിക്കുന്ന കെഎസ്ആർടിസിക്കും സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി കേരള ഹൈക്കോടതി. ജീവനക്കാരുടെ കണ്ണുനീർ ആരെങ്കിലും കാണണമെന്നും ശമ്പളം ലഭിക്കാതെ ജീവനക്കാർക്ക് എങ്ങനെ അതിജീവിക്കാൻ കഴിയുമെന്നും കോടതി ചോദിച്ചു. ബസുകൾ ക്ലാസ് മുറികളാക്കി മാറ്റുന്നത് നിർത്തി സർവീസുകൾ നേരെയാക്കാൻ ശ്രമിക്കണമെന്നും കോടതി…

സംസ്ഥാനത്ത് 5 ദിവസം ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അറബിക്കടലിൽ നിന്ന് കേരള തീരത്തേക്ക് വീശുന്ന മൺസൂൺ കാറ്റിന്റെ സ്വാധീനം കാരണം അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ജൂൺ 11 വരെ വിവിധ ജില്ലകളിൽ യെല്ലോ…

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ; 6 ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം: കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ന് മുതൽ 10 വരെ പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻറെ പ്രവചനം. ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.…