Tag: Kerala news

‘മുദ്രാവാക്യം വിളിച്ച അധ്യാപകനെതിരെ നടപടിയെടുക്കുന്നത് നിയമസഭ തല്ലിപ്പൊളിച്ച ക്രിമിനൽ’

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ സമരം ചെയ്ത അധ്യാപകൻ ഫാർസിൻ മജീദിനെതിരായ നടപടിയെ വിമർശിച്ച് കോണ്‍ഗ്രസ് നേതാവ് വി.ടി ബൽറാം. നിയമസഭ തല്ലിപ്പൊളിച്ച ക്രിമിനലാണ് മുദ്രാവാക്യം വിളിച്ച അധ്യാപകനെതിരെ നടപടിയെടുക്കാന്‍ വരുന്നതെന്ന് വി.ടി ബൽറാം തുറന്നുപറഞ്ഞു. അധ്യാപകനെതിരെ അടിയന്തര അന്വേഷണം…

പൊതുസേവന മികവിൽ കേരളം ഒന്നാമത്

തിരുവനന്തപുരം: കേന്ദ്രത്തിൻ്റെ ഭരണപരിഷ്കാര-പൊതുപരാതി പരിഹാര വകുപ്പ് സമർപ്പിച്ച നാഷണൽ ഇ-ഗവേര്‍ണന്‍സ് സര്‍വീസ് ഡെലിവറി അസസ്മെൻറ് പ്രകാരം കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ധനകാര്യം, തൊഴില്‍, വിദ്യാഭ്യാസം, തദ്ദേശ ഭരണം, സാമൂഹ്യ ക്ഷേമം,…

സ്വപ്‌നയുടെ ആരോപണത്തിന് പിന്നില്‍ ബിജെപി; പ്രതികരണവുമായി സീതാറാം യെച്ചൂരി

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരണവുമായി സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സ്വപ്ന സുരേഷിന്റെ ഏറ്റവും പുതിയ ആരോപണത്തിന് പിന്നിൽ ബിജെപിയാണെന്ന് പകൽ പോലെ വ്യക്തമാണെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.…

സനാതന ധര്‍മം ഉയര്‍ത്തിപ്പിടിക്കാന്‍ ഹിംസയുടെ പാത പിന്തുടരാം: തമിഴ്‌നാട് ഗവർണർ

ചെന്നൈ: തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എൻ രവിയുടെ പ്രസംഗത്തിനെതിരെ പ്രതിഷേധം ശക്തം. സനാതന ധർമ്മം ഉയർത്തിപ്പിടിക്കാൻ അക്രമത്തിന്റെ പാത പിന്തുടരുന്നതിൽ തെറ്റില്ലെന്ന ഗവർണറുടെ പ്രസ്താവനയ്ക്കെതിരെ ഡി.എം.കെയും സഖ്യകക്ഷികളും രംഗത്തെത്തി. സനാതന ധർമ്മമല്ല, ഭരണഘടനയാണ് ഇന്ത്യയെ ഭരിക്കുന്നതെന്ന് ഡി.എം.കെ നേതാവ് ടി.ആർ ബാലു പറഞ്ഞു.

ഗാന്ധി കുടുംബത്തിന് ഇ.ഡി സമന്‍സ്; പ്രതികരിച്ച് കെ.സുധാകരന്‍

തിരുവനന്തപുരം: നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും, രാഹുൽ ഗാന്ധിക്കും ഇഡി സമൻസ് അയച്ച സംഭവത്തിൽ പ്രതികരണവുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. മോദി സർക്കാരിനെതിരെ ജനരോഷം ഉണ്ടാകുമ്പോഴോ, ഭരണപരമായ പ്രതിസന്ധി നേരിടുമ്പോഴോ രാഷ്ട്രീയ നേട്ടത്തിനായി ഈ…

റേഷന്‍ വിതരണം വെട്ടിക്കുറച്ച് കേന്ദ്രം; റേഷന്‍ വിതരണം തുടരാനാകുമോ എന്ന് ആശങ്കയെന്ന് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൻറെ ഗോതമ്പ്, മണ്ണെണ്ണ റേഷൻ വിഹിതം കേന്ദ്രം വെട്ടിക്കുറച്ചു. ജനസംഖ്യയുടെ 43% പേർക്ക് മാത്രമേ റേഷൻ അർഹതയുള്ളൂവെന്നാണ് കേന്ദ്ര സർക്കാരിൻറെ നിലപാട്. കേന്ദ്ര ഭക്ഷ്യ മന്ത്രാലയത്തിൻറെ ഉത്തരവ് പ്രകാരം, റേഷനിൽ നിന്ന് ഒഴിവാക്കിയ മുൻഗണനേതര വിഭാഗങ്ങളിൽ 57% പേർക്ക് ടൈഡ്…

ഷാജ് കിരണും മുൻ എഡിജിപി അജിത് കുമാറും ഫോണില്‍ സംസാരിച്ചത് 19 തവണയെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: ഷാജ് കിരണും വിജിലൻസ് മേധാവിയായിരുന്ന എഡിജിപി എം ആർ അജിത് കുമാറും തമ്മിൽ 19 തവണ ഫോണിൽ സംസാരിച്ചതായായി റിപ്പോർട്ട്. ഇന്റലിജൻസ് റിപ്പോർട്ടാണിത്. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളെ തുടർന്നാണ് സംഭാഷണം എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ…

തന്നെ തീവ്രവാദിയെ പോലെ കണ്ട് പെരുമാറുന്നത് എന്തിന്; കരഞ്ഞ് സ്വപ്ന സുരേഷ്

പാലക്കാട്: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മാധ്യമങ്ങളെ കാണുന്നതിനിടെ കുഴഞ്ഞുവീണു. അഡ്വ.കൃഷ്ണരാജിനെതിരെ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട വിഷയത്തിൽ ആണ് സ്വപ്ന സുരേഷ് മാധ്യമങ്ങളെ കണ്ടത്. ഇതിനിടയിൽ സ്വപ്ന പൊട്ടിക്കരഞ്ഞ് കുഴഞ്ഞുവീഴുകയായിരുന്നു. തനിക്ക് ചുറ്റുമുള്ളവരെ സർക്കാർ വേട്ടയാടുകയാണെന്നും വേണമെങ്കിൽ തന്നെ…

‘സ്വപ്ന പുറത്തുവിട്ടത് എഡിറ്റ് ചെയ്ത ശബ്ദരേഖ’; ഷാജ് കിരണ്‍

തിരുവന്തപുരം: എഡിറ്റ് ചെയ്ത ഓഡിയോ ക്ലിപ്പാണ് സ്വപ്ന പുറത്തുവിട്ടതെന്ന് ഷാജ് കിരൺ. സ്വപ്നയുമായുള്ള സംഭാഷണത്തിന്റെ പൂർണരൂപം പുറത്തുവിടുമെന്നും, മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഫണ്ട് കടത്തിനെ കുറിച്ച് സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ സുഹൃത്തിന്റെ ഫോണിൽ ഇത് റെക്കോർഡ് ചെയ്തതുണ്ട്.…

സ്വപ്നയും ഷാജ് കിരണും തന്റെ പേര് പരാമർശിച്ചതിൽ പ്രതികരിച്ച് നികേഷ് കുമാര്‍

കോഴിക്കോട്: സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും ഷാജ് കിരണും തന്റെ പേര് പരാമർശിച്ചതിൽ പ്രതികരിച്ച് റിപ്പോർട്ടർ ടിവി എഡിറ്റർ ഇൻ ചീഫ് എം.വി നികേഷ് കുമാർ. തനിക്കെതിരെ ഗൂഡാലോചന നടക്കുകയാണെന്നും തന്നെ കുടുക്കാനാണ് തന്റെ പേര് അഭിമുഖത്തിൽ പരാമർശിച്ചതെന്നും അദ്ദേഹം…