Tag: Kerala news

ബിജെപി വിട്ട് എങ്ങോട്ടുമില്ലെന്ന് സുരേഷ് ഗോപി

ന്യൂദല്‍ഹി: നടൻ സുരേഷ് ഗോപി താൻ ബിജെപി വിടുമെന്ന അഭ്യൂഹങ്ങൾ തള്ളി. ഈ വാർത്തയ്ക്ക് പിന്നിൽ ദുരുദ്ദേശ്യമുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. രാജ്യസഭാംഗമായി പരിഗണിക്കാത്തതിൽ രോഷാകുലനായ സുരേഷ് ഗോപി പാർട്ടി വിടുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. “ആ കഥകൾ സൃഷ്ടിച്ചവരോട് നിങ്ങൾ…

വിദ്യാര്‍ത്ഥി സമരങ്ങള്‍ നിരോധിച്ച് ലക്ഷദ്വീപില്‍ ഉത്തരവിറങ്ങി

കവരത്തി: വിദ്യാർത്ഥി സമരങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. രാജു കുരുവിള കേസിലെ കേരള ഹൈക്കോടതി വിധിയും വിദ്യാർത്ഥികളുടെ അക്കാദമിക് പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന ഒരു പ്രതിഷേധവും അനുവദിക്കില്ലെന്ന വിധിയും ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. വിദ്യാർത്ഥികളുടെ പഠിക്കാനുള്ള അവകാശം സംരക്ഷിക്കുന്നതിനാണ് സമരം…

കൈലാഷ് വിജയ വര്‍ഗിയക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധി

ന്യൂദല്‍ഹി: വിരമിക്കുന്ന സൈനികർക്ക് ബിജെപി ഓഫീസിൽ സുരക്ഷാ ജോലി നൽകുമെന്ന ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയയുടെ വിവാദ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സ്വാതന്ത്ര്യം ലഭിച്ച് 52 വർഷമായി ത്രിവർണ്ണ പതാക ഉയർത്താത്തവർ സൈനികരെ ബഹുമാനിക്കുമെന്ന്…

അഗ്നിപഥ് പദ്ധതിക്കെതിരെ രൂക്ഷവിമർശനവുമായി കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആർ.എസ്.എസിന്റെ രഹസ്യ അജണ്ട നടപ്പാക്കുക എന്ന ഉദ്ദേശ്യത്തോടെ രാജ്യത്തെ സൈന്യത്തെ ഉപയോഗിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണൻ വിമർശിച്ചു. അഗ്നിപഥ് പദ്ധതി ഇന്ത്യൻ സമൂഹത്തിന്റെ…

അര്‍ഹമായ പരിഗണന കിട്ടുന്നില്ലെന്ന് മാണി സി.കാപ്പന്‍

കോട്ടയം: സംസ്ഥാന സർക്കാരിന്റെ പരിപാടികളിൽ അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് മാണി സി കാപ്പൻ ആരോപിച്ചു. പാലായിലെ കെ.എസ്.ആർ.ടി.സിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തില്‍ തന്നെ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയെന്നും മറ്റൊരു മന്ത്രിയെ വിളിച്ചെന്നും അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തുകളിലാണ് ഇത്തരം…

‘വിജയ് ബാബു പണം വാഗ്ദാനം ചെയ്തു’; വെളിപ്പെടുത്തലുമായി അതിജീവിത

കൊച്ചി: നടനും നിർമ്മാതാവുമായ വിജയ് ബാബു ഒളിവിലായിരുന്നപ്പോൾ പണം വാഗ്ദാനം ചെയ്തിരുന്നെന്ന് വെളിപ്പെടുത്തലുമായി പരാതിക്കാരിയായ നടി. വിജയ് ബാബു തനിക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്നും എന്നാൽ താൻ അത് നിരസിക്കുകയായിരുന്നുവെന്നും നടി പറയുന്നു. വേണമെങ്കിൽ പണം വാങ്ങി സുഖമായി…

‘രാജ്യത്ത് വിലക്കയറ്റം ഏറ്റവും ഫലപ്രദമായി പിടിച്ചുനിര്‍ത്തിയ സംസ്ഥാനം കേരളം’

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ മെയ് മാസത്തെ റിപ്പോർട്ട് പ്രകാരം വിലക്കയറ്റം രാജ്യത്ത് ഏറ്റവും ഫലപ്രദമായി പിടിച്ചു നിര്‍ത്തിയ സംസ്ഥാനം കേരളമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. കേരളത്തിലെ ഉപഭോക്തൃ വില സൂചിക (സിപിഐ) ഏപ്രിലിലെ 5.1 ശതമാനത്തിൽ നിന്ന് മെയ് മാസത്തിൽ 4.82…

സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകര്‍പ്പ് വേണമെന്ന് സരിത

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സോളാർ കേസ് പ്രതി സരിത എസ് നായർ. ഇക്കാര്യം ആവശ്യപ്പെട്ട് സരിത എസ് നായർ കോടതിയെ സമീപിച്ചു. സ്വപ്ന സുരേഷിന്റെ മൊഴിയിൽ തന്നെക്കുറിച്ച് പരാമർശങ്ങളുണ്ടെന്ന് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും…

അഗ്നിപഥ്; ‘പ്രതിഷേധം ഫാസിസ്റ്റ് സിംഹാസനങ്ങളുടെ അടിക്കല്ലിളക്കട്ടെ’

കോഴിക്കോട്: കരസേനയിലെ നിയമനങ്ങൾ കരാര്‍വത്കരിക്കുന്ന കേന്ദ്രസർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളിൽ പ്രതികരണവുമായി മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ പി.കെ. അബ്ദുറബ്ബ്. അഗ്നിപഥത്തിനെതിരായ പ്രതിഷേധം ഫാസിസ്റ്റ് സിംഹാസനങ്ങളുടെ അടിക്കല്ലിളക്കട്ടെയെന്നും അബ്ദുറബ്ബ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. “ആർ.എസ്.എസിൽ…

‘അഗ്നിപഥ് സ്വകാര്യ സേനയ്ക്ക് വഴിയൊരുക്കുന്നു’ ; സീതാറാം യെച്ചൂരി

തിരുവനന്തപുരം: അഗ്നിപഥ് പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പദ്ധതി സ്വകാര്യ സേനയ്ക്ക് വഴിയൊരുക്കുകയാണെന്ന് യെച്ചൂരി വിമർശിച്ചു. പദ്ധതി പാർലമെന്റിൽ പോലും ചർച്ച ചെയ്തിട്ടില്ലെന്നും ഉടൻ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പദ്ധതി ഭാവിയിൽ വലിയ…