Tag: Kerala news

നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ അഞ്ചാം സമ്മേളനത്തിൽ മാധ്യമങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സഭയിൽ മാധ്യമങ്ങൾക്ക് അപൂർവ്വമായി മാത്രമേ വിലക്കേർപ്പെടുത്താറുള്ളു. നിലവിൽ മീഡിയ റൂമിൽ മാത്രമാണ് മാധ്യമങ്ങൾക്ക് പ്രവേശനമുള്ളത്. മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും ഓഫീസുകളിൽ മാധ്യമങ്ങൾക്ക് പ്രവേശിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സഭാ ടിവി വഴിയാണ്…

നിയമസഭ ചോദ്യോത്തര വേളയില്‍ പ്രതിഷേധവുമായി പ്രതിപക്ഷം

തിരുവനന്തപുരം: നിയമസഭയിലെ ചോദ്യോത്തരവേളയിൽ പ്രതിപക്ഷം പ്രതിഷേധം നടത്തി. ചോദ്യോത്തരവേള ആരംഭിച്ചയുടൻ തന്നെ പ്രതിപക്ഷം പ്ലക്കാർഡുകൾ ഉയർത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തെ ചോദ്യം ചെയ്താണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം ഉണ്ടായത്. അന്‍വര്‍ സാദത്ത്, ഷാഫി പറമ്പില്‍, റോജി…

ദിലീപിനെ പുറത്താക്കിയതിൽ വീഴ്ച പറ്റിയെങ്കിൽ തിരുത്തേണ്ടേ: സിദ്ധിഖ്

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടൻ വിജയ് ബാബുവിനെതിരെ ഇന്ന് ചേർന്ന അമ്മ എക്സിക്യൂട്ടീവ് യോഗത്തിൽ നടപടിയുണ്ടായില്ല. വിജയ് ബാബുവിനെതിരായ പരാതി കോടതിയുടെ പരിഗണനയിലാണെന്നും വിഷയത്തിൽ ധൃതിപിടിച്ച് നടപടിയെടുക്കേണ്ട ആവശ്യമില്ലെന്നും സംഘടന വ്യക്തമാക്കി. നേരത്തെ ദിലീപിനെതിരെ നടപടിയെടുത്തതിൽ വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ അതും…

ദേശാഭിമാനി ഓഫീസ് ആക്രമിച്ചതിൽ കെഎം അഭിജിത് ഉൾപ്പെടെ 50 പേര്‍ക്കെതിരെ കേസ്

വയനാട്: ദേശാഭിമാനി വയനാട് ബ്യൂറോ ഓഫീസിനു നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം അഭിജിത്ത്, വൈസ് പ്രസിഡൻറ് ജഷീർ പള്ളിവായല്‍ എന്നിവർക്കെതിരെ കേസെടുത്തു. നേതാക്കൾ ഉൾപ്പെടെ അമ്പതോളം പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കെ.എസ്.യു, യൂത്ത് കോണ്ഗ്രസ് നേതാക്കൾക്കെതിരെയാണ് കൽപ്പറ്റ പോലീസ്…

ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തതില്‍ വീഴ്ചയുണ്ടായെന്നു കെ.എന്‍.എ ഖാദര്‍

കോഴിക്കോട്: ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിൽ വീഴ്ചയുണ്ടായെന്ന് മുസ്ലീം ലീഗ് മുൻ എംഎൽഎ കെ.എൻ.എ ഖാദർ. കേസരി മന്ദിരത്തിൽ നടന്ന സ്നേഹബോധി ഉദ്ഘാടനത്തിലും സാംസ്കാരിക സമ്മേളനത്തിലും ഖാദർ പങ്കെടുത്തത് വിവാദമായതോടെയാണ് അദ്ദേഹം ലീഗ് നേതൃത്വത്തിന് വിശദീകരണം നൽകിയത്. വിശദീകരണത്തിന്റെ പശ്ചാത്തലത്തിൽ ഖാദറിനെതിരെ ലീഗിന്റെ…

‘ആക്രമം മുഖ്യമന്ത്രിയുടെ അറിവോടെ; ബിജെപിയെ സന്തോഷിപ്പിക്കാനുള്ള ശ്രമം’

കൊച്ചി: വയനാട്ടിൽ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെ എസ്എഫ്ഐ പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി പിണറായി വിജയൻറെ അറിവോടെയാണ് രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് എസ്എഫ്ഐ ഗുണ്ടകൾ തകർത്തതെന്ന് വിഡി…

വംശീയ അധിക്ഷേപം ലീഗ് ശൈലിയല്ലെന്ന് സാദിഖലി തങ്ങൾ

കോഴിക്കോട്: മുൻ മന്ത്രിയും എം.എൽ.എയുമായ എം..എം. മണിയെ നിറത്തിന്റെ പേരിൽ അവഹേളിച്ച് സംസാരിച്ച പി.കെ. ബഷീർ എം.എൽ.എക്ക് മുസ്ലിം ലീഗ് താക്കീത് നൽകി. വംശീയാധിക്ഷേപം നടത്തിയത് ലീഗ് ശൈലിയല്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. നേതാക്കളും…

സംസ്ഥാന റവന്യൂ കലോത്സവം; വിമർശനവുമായി വിടി ബൽറാം

പാലക്കാട്: സംസ്ഥാന റവന്യൂ മേള ആരംഭിക്കാനിരിക്കെ വിമർശനവുമായി കോൺഗ്രസ്‌ നേതാവ് വിടി ബൽറാം. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സമയത്താണ് കോടികൾ മുടക്കി റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർക്കായി കലോൽസവം നടത്തുന്നതെന്നും ബൽറാം ആരോപിച്ചു. ഇതിന്റെ പേരിൽ സംസ്ഥാന ഖജനാവും ജനങ്ങൾക്ക് നൽകേണ്ട…

ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തതിൽ വിശദീകരണവുമായി കെ.എന്‍.എ ഖാദര്‍

കോഴിക്കോട്: ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി മുസ്ലീം ലീഗ് മുൻ എംഎൽഎ കെഎൻഎ ഖാദർ. എല്ലാ മതസ്ഥരും തമ്മിൽ സ്നേഹവും ഐക്യവും വേണമെന്ന് ആഗ്രഹിച്ചതുകൊണ്ടാണ് പരിപാടിയിൽ പങ്കെടുത്തതെന്നും എല്ലാ മതങ്ങളെക്കുറിച്ചും നല്ല കാര്യങ്ങൾ മാത്രം പറയുന്ന ആളാണ് താനെന്നും…

സുരേഷ് ഗോപിക്കെതിരായ വ്യാജപ്രചരണത്തിനെതിരെ നിയമനടപടിയെന്ന് ബി.ജെ.പി

കോഴിക്കോട്: ബി.ജെ.പിക്കും സുരേഷ് ഗോപിക്കുമെതിരായ നുണപ്രചാരണങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് ബി.ജെ.പി സംസ്ഥാന നേതൃത്വം അറിയിച്ചു. ഇത് മഞ്ഞ മാധ്യമങ്ങളുടെ പ്രചാരണമാണെന്നും ബി.ജെ.പി പ്രസ്താവനയിൽ പറഞ്ഞു. മലയാള സിനിമയിലെ മഹാനടനും ഭാരതീയ ജനതാ പാർട്ടിയുടെ ആരാധ്യനായ നേതാവുമായ സുരേഷ് ഗോപിക്കെതിരെയും ബി.ജെ.പി നേതൃത്വത്തിനെതിരെയും…